സർപ്രൈസ് കണ്ട് സന്തോഷം കൊണ്ട് അലറി മീനാക്ഷി…പിറന്നാൾ ദിനത്തിൽ മീനാക്ഷിക്ക് ഡെയ്ൻ നൽകിയ സർപ്രൈസിന്റെ വീഡിയോ വൈറൽ ആകുന്നു…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരാണ് മീനാക്ഷിയും ഡെയ്ൻ ഡേവിസും. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ജനക്രിയ റിയാലിറ്റി ഷോ “ഉടൻ പണ”ത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരായി മാറിയവരാണ് ഇവർ. മികച്ച അവതരണം കൊണ്ട് ഈ ഷോയെ ഗംഭീര വിജയമാക്കി തീർക്കാൻ ഇവർക്ക് സാധിച്ചു. നാലാം സീസണിൽ ഡെയ്ൻ ഡേവിസിനോടൊപ്പം മീനാക്ഷി അവതാരകയായി എത്തിയതോടെ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട ഷോ ആയി മാറുകയായിരുന്നു ഇത്. ഈ ഷോയോടെ നിരവധി ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു. മഴവിൽ മനോരമയിൽ തന്നെ സംപ്രേഷണം ചെയ്തിരുന്ന “നായിക നായകൻ” എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് മീനാക്ഷി.

ഒരു മികച്ച അവതാരക മാത്രമല്ല ഒരു മികച്ച അഭിനേത്രി കൂടി ആയ മീനാക്ഷി, “തട്ടും പുറത്ത് അച്യുതൻ” എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഇതിന് പുറമേ “മാലിക്, “ഹൃദയം” തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ആയിരുന്നു താരത്തിന്റെ ജന്മദിനം. നിരവധി പേരാണ് മീനാക്ഷിക്ക് പിറന്നാളാശംസിച്ചു കൊണ്ട് രംഗത്തെത്തിയത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ ജന്മദിനത്തിൽ വലിയൊരു സർപ്രൈസ് നൽകിയിരിക്കുകയാണ് ഡെയ്ൻ. ഈ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ചും പാട്ടു പാടിയും ആഘോഷമാക്കിയ ജന്മദിനാഘോഷത്തിന് ശേഷം ഡെയ്ൻ നൽകിയ സർപ്രൈസ് കണ്ട് മീനാക്ഷി നിലവിളിച്ചു പോവുകയായിരുന്നു. കാറിന്റെ ഡിക്കക്ക് അകത്ത് ആയിരുന്നു മീനാക്ഷിയ്ക്കുള്ള സർപ്രൈസ് സമ്മാനം കരുതി വെച്ചത്. ബലൂണുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു ക്യൂട്ട് നായക്കുട്ടിയായിരുന്നു മീനാക്ഷിയ്ക്കുള്ള സമ്മാനം. സർപ്രൈസ് നൽകുന്നതിനായി കാറിന്റെ ഡിക്കി ഉയർത്തി പപ്പിയെ കാണിക്കുകയും ചെയ്തപ്പോൾ സന്തോഷം കൊണ്ട് മീനാക്ഷി അലറി വിളിക്കുകയായിരുന്നു. ഇത് വീഡിയോയിൽ കാണാം. ഒരിക്കലും മറക്കാൻ കഴിയാത്ത മീനാക്ഷിയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ തരംഗം ആവുകയായിരുന്നു.

മീനാക്ഷിയും ഡെയ്‌നും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിൽ പലപ്പോഴും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവർ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്ന് ആയിരുന്നു എന്ന് ഇരുവരും പ്രതികരിച്ചു. ഒരു സുഹൃത്തിന്റെ പിറന്നാളിന് ഇത്രയേറെ ഗംഭീരമായ സർപ്രൈസ് നക്കിയ ഡെയ്‌നിന് ആശംസകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പതിവ് പരിപാടികളിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കി സൂപ്പർ ഹിറ്റായി മാറിയ ഒരു ഷോ ആയിരുന്നു “ഉടൻ പണം”. നർമ്മം നിറഞ്ഞ അവതാരണം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ജോഡികളാണ് ഡെയ്‌നും മീനാക്ഷിയും. പലപ്പോഴും ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് ആരാധകർക്ക് സംശയ, തോന്നിപ്പോകും. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആണ് എന്നാകും ഇവരുടെ പ്രതികരണം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply