മോളെ നിനക്ക് കുറച്ചു പൈസ അയച്ചു തരട്ടെ ! നീ ആദ്യം പോയൊരു ടൗസർ വാങ്ങി ഇട് – മീര നന്ദന് വിമർശനം !

meera nandhan

അവതാരികയായും പാട്ടുകാരിയായും ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ താരമായിരുന്നു മീരാനന്ദൻ. പിന്നീട് ലാൽജോ സംവിധാനം ചെയ്ത മുല്ല എന്ന ദിലീപ് നായകനായ ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയായിരുന്നു താരം. ശേഷം മലയാളത്തിന് പുറമേ തമിഴിലും തന്റെ സാന്നിധ്യം നടി അറിയിച്ചു. പിന്നീട് പുതിയ മുഖം, കേരള കഫേ, എൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്സ്, മല്ലൂസിംഗ്, വാല്മീകി, തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറി മീര. 2017ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് എന്ന സിനിമയ്ക്ക് ശേഷം താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ശേഷം ദുബായിലേക്ക് പോവുകയും ആർ ജെ ആയി മാറുകയും ചെയ്തു. റേഡിയോയിൽ പ്രവർത്തിക്കുന്നതിന് പുറമേ മോഡലിങ്ങിലും സജീവമാണ് ഇപ്പോൾ നടി. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. ഇന്ന് സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം സൈബർ ആക്രമണങ്ങൾക്കും ബുള്ളിയിങ്ങിനും ഇരയാകാറുള്ളത് സിനിമ നടിമാരാണെന്ന് പറയാം. നടിമാരുടെ വസ്ത്രധാരണമാണ് ഏറ്റവും അധികം വിവാദ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി മീരാനന്ദൻ.

കഴിഞ്ഞദിവസം നടി മീരനന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് എതിരെയായിരുന്നു സദാചാരവാദികളുടെ കടുത്ത ആക്രമണം അരങ്ങേറിയത്. ലുലു മാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെ കുറിച്ച് മീരാനന്ദൻ ഒരു പ്രമോഷനൽ വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആയിരുന്നു താരം വീഡിയോകൾ പങ്കുവെച്ചത്. ഈ വീഡിയോയിൽ താരം ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കത്തെ കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു സോഷ്യൽ മീഡിയ സദാചാരവാദികൾ രംഗത് എത്തിയത്. നിരവധി സദാചാര ആങ്ങളമാരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആക്രമണത്തിനായി എത്തിയത്. “മോളെ മീരേ, മോൾക്ക് അങ്ങോട്ട് പൈസ തരാം.. ഒരു ട്രൗസർ വാങ്ങി ഇടൂ..” എന്നായിരുന്നു സദാചാര ആങ്ങളമാരുടെ കമന്റുകൾ.

പഴയ മീര പോയി എന്നും കാശിനുവേണ്ടി എന്തൊക്കെയോ കാണിക്കുന്നു എന്നുമൊക്കെയാണ് മറ്റുചില കമന്റുകൾ. വളരെ മോശമായ അശ്ലീല കമന്റുകളുമായും ചിലർ എത്തിയിരുന്നു. എന്നാൽ അതേസമയം താരത്തിന് പിന്തുണ നൽകിക്കൊണ്ടും നിരവധി പേർ എത്തിയിട്ടുണ്ട്. “ഒരാൾക്ക് ഇഷ്ടമുള്ള വേഷം അയാൾ ധരിച്ചോട്ടെ.. നിങ്ങളുടെ ചിലവിൽ ഒന്നുമല്ലല്ലോ..” എന്നാണ് താരത്തെ അനുകൂലിക്കുന്നവർ മറുപടിയായി പറഞ്ഞത്. എന്നാൽ എന്തായാലും മീരാനന്ദനെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ ഒട്ടും തളർത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ തളരാതെ തനിക്ക് ഇഷ്ടമുള്ളത് ധരിച്ചുകൊണ്ട് തുടരുക തന്നെയാണ് മീരാനന്ദൻ.

ഇതിനുമുമ്പും ഇത്തരത്തിലുള്ള വിമർശനങ്ങളും വിവാദങ്ങളും മീരയെ തേടി എത്തിയിട്ടുണ്ടായിരുന്നു. തന്റെ പേജിൽ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമെന്നും തന്റെ വസ്ത്രത്തിന്റെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ഇതിനു മുമ്പേതന്നെ സമൂഹമാധ്യമങ്ങളിലെ ചില ചിത്രങ്ങളുടെ പേരിൽ ഉണ്ടായ വിമർശനങ്ങൾക്കെതിരെ മറുപടിയായി മീര പറഞ്ഞിരുന്നു. ആരെയും ബോധ്യപ്പെടുത്തി ജീവിക്കാൻ ആകില്ലെന്നും മീര മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply