കെ എസ് ഇ ബിയുടെ പുരപ്പുറ സോളാർ പദ്ധതി വിശ്വസിച്ച് രണ്ട് ലക്ഷം രൂപ ചിലവഴിച്ച ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു – സംഭവം ഇങ്ങനെ

വൈദ്യുതി ബോർഡിനെ വിശ്വസിച്ചുകൊണ്ട് പുരപ്പുറ സോളാർപാനൽ വെച്ച ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു. വൈദ്യുതി ബിൽ ലാഭിക്കുവാൻ വേണ്ടി പലരും വൈദ്യുതി ബോർഡിനെ ആശ്രയിച്ചു കൊണ്ട് സോളാർ പാനൽ വീടുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സോളാർ പാനൽ വെച്ചുകഴിഞ്ഞാൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പകുതിയും വൈദ്യുതി ബോർഡിന് വിറ്റുകൊണ്ട് കാശുണ്ടാക്കാം. കൂടാതെ വർഷംതോറും ഉള്ള വൈദ്യുതിയുടെ വില വർദ്ധനയും ഒഴിവാക്കാം എന്നും കരുതിയിട്ടാണ് പലരും വൈദ്യുതി ബോർഡിനെ വിശ്വസിച്ചു കൊണ്ട് രണ്ട് ലക്ഷം രൂപ ചിലവഴിച്ച് സോളാർ പ്ലാൻ്റ് വച്ചത്.

ഇവരാണ് ഇപ്പോൾ വഞ്ചിക്കപ്പെട്ടിരിക്കുന്നത്. ഉല്പാദിപ്പിക്കുന്ന മിച്ചം കെഎസ്ഇബി ഗ്രിഡ്ഡിലേക്ക് നൽകാനുള്ള ത്രീഫേസ് നെറ്റ് ഇപ്പോൾ മാസങ്ങളോളമായി സ്റ്റോക്കില്ല. ടെൻഡറുകൾ അനന്തമായി തന്നെ നീളുകയും ആണ്. അതുകൊണ്ടുതന്നെ അധിക വൈദ്യുതി വിൽക്കുവാൻ സാധിക്കാതെ പാഴാകുന്ന അവസ്ഥയാണ് ഇപ്പോൾ. വീട്ടുകാർക്ക് കെഎസ്ഇബി ഒരു യൂണിറ്റിന് 2.69 രൂപയാണ് നൽകുന്നത്. 3.2 രൂപയായിരുന്നു ഉണ്ടായത് ഇതാണ് ഇപ്പോൾ വെട്ടിക്കുറച്ചത്.

എന്നാൽ ഇപ്പോൾ വെട്ടിക്കുറച്ച വിലക്കുപോലും വിൽക്കാനാകുന്നില്ല. പുതിയ കണക്ഷൻ എടുക്കുന്ന സമയത്ത് മീറ്റർ വേണമെങ്കിൽ 6900 രൂപയ്ക്ക് പുറത്തുനിന്ന് വാങ്ങാനാണ് നിർദ്ദേശം ലഭിക്കുന്നത്. പുരപ്പുറ സോളാർ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് സൗജന്യമായാണ് ഈ മീറ്റർ ലഭിക്കേണ്ടത്. എന്നാൽ അതിനുപകരം ഇത്രയും പണം മീറ്ററിന് മുടക്കുവാനാണ് പറയുന്നത്. ഇത്രയും തുക മുടക്കാൻ തയ്യാറല്ലെങ്കിൽ കെഎസ്ഇബിയിൽ സ്റ്റോക്ക് വരുന്നത് വരെ കാത്തിരിക്കുവാനാണ് പറയുന്നത്.

അഥവാ മീറ്റർ പുറത്തുനിന്ന് വാങ്ങിക്കഴിഞ്ഞാലും ഉത്തരവാദിത്വമേറ്റെടുക്കുവാൻ കെഎസ്ഇബി തയ്യാറുമല്ല. അതുകൊണ്ടുതന്നെ നെറ്റ് മീറ്ററിന് എന്തെങ്കിലും പിശക് ഉണ്ടായിക്കഴിഞ്ഞാൽ വൈദ്യുതി ഇടപാടിൽ കുറവുണ്ടായാൽ ഉപഭോക്താക്കൾ തന്നെ സഹിക്കേണ്ടിവരും. ഏകദേശം 35000 വീടുകളിൽ പുരപ്പുറ സോളാർ വെച്ചിട്ടുണ്ട്. 2020 ൽ ആയിരുന്നു ഗാർഹിക ഉപഭോക്താക്കളെ ആകർഷിക്കുവാൻ വേണ്ടി 40% കേന്ദ്ര സബ്സിഡിയോടെ പുറപ്പുറ സോളാർ പദ്ധതി ആരംഭിച്ചത്.

ഇതിൻ്റെ രജിസ്ട്രേഷൻ്റെ ഭാഗമായി ഈ കിരൺ പോർട്ടലിൽ 1.05 ലക്ഷം ആളുകൾ രജിസ്റ്റർ ചെയ്തു. 35000 വീടുകളിലും 600 സർക്കാർ സ്ഥാപനങ്ങളിലും സോളാർ സ്ഥാപിച്ചു. ഇതുവരെ 133 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ആദ്യഘട്ടത്തിൽ 200 മെഗാവാട്ടായിരുന്നു ലക്ഷ്യം. 23 മാർച്ച് 2024 വരെ അപേക്ഷിക്കാം. പുരപ്പുര സോളാർ ഉത്പാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിന്. വീടുകളിൽ മൂന്ന് കിലോ വാട്ടിൻ്റെ പ്ലാൻ്റാണ് സ്ഥാപിക്കുക.

1.90 ലക്ഷമാണ് മുതൽമുടക്ക്. സബ്സിഡി ലഭിക്കുന്നത് മൂന്ന് കിലോവാട്ടിന് വരെ 40 ശതമാനവും അതിനുമുകളിൽ 20 ശതമാനവും ആണ്. മൂന്ന് കിലോവാട്ട് പ്ലാൻ്റിലൂടെ 12 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപ്പാദിപ്പിക്കാം. 6-8 യൂണിറ്റ് വൈദ്യുതി ഒരു 5 അംഗ കുടുംബത്തിന് ദിവസം മതി. ബാക്കി വൈദ്യുതി ബോർഡ് വാങ്ങി വർഷാവർഷം അതിൻ്റെ തുക ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply