സ്നേഹത്തോടെ രണ്ടു പേര് എന്റെ അടുത്ത് വന്നിരുന്നു – എന്റെ വസ്ത്രം അഴിച്ചു ശരീരത്തിൽ തൊടാൻ തുടങ്ങിയതും ഓടി രക്ഷപെട്ടു – പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർക്ക് ഉണ്ടായ ദുരനുഭവം

പത്തനംതിട്ട കളക്ടർ ആയ ദിവ്യ എസ് അയ്യരെ അറിയാത്തവരായി ഇപ്പോൾ ആരും ഉണ്ടായിരിക്കില്ല. തനിക്ക് ആറു വയസ്സുള്ളപ്പോൾ അനുഭവിക്കേണ്ടി വന്ന അതിക്രമത്തെ കുറിച്ചാണ് കളക്ടർ ഇപ്പോൾ പറയുന്നത്. മാധ്യമപ്രവർത്തകയായി ശിശു സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് കളക്ടർ ഒന്നാം ക്ലാസിൽ പഠിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്ത് വിളിച്ചിരുത്തി.

എന്തിനാണ് അവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്ക് തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രം അഴിച്ചപ്പോഴാണ് വല്ലായ്മ തോന്നിയത്. അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ട് മാത്രമാണ് ആഘാതത്തിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നത്. പിന്നീട് ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ എല്ലാം ഞാൻ നോക്കും ആ രണ്ടു മുഖങ്ങൾ എവിടെയെങ്കിലും ഉണ്ടോന്ന് അറിയാൻ വേണ്ടി.

കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെ പറ്റി രക്ഷിതാക്കളും പറഞ്ഞുകൊടുക്കണമെന്നും കളക്ടർ പറയുന്നു. ചെറുപ്രായത്തിൽ തന്നെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കണം. പൂമ്പാറ്റകളെ പോലെ പാറി നടക്കേണ്ട പ്രായത്തിൽ മാനസികാഘാതത്തിലേക്ക് തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും ദിവ്യ പറയുന്നുണ്ട്. ഇത് വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു.

പലരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഇതിന് നൽകുന്നത്. വളരെ ബഹുമാനം തോന്നുന്നു എന്നും നിങ്ങൾ ഇത് മറച്ചുവെച്ച് ജീവിക്കാതെ സമൂഹത്തിലെ നീചന്മാരെ അവഗണിച്ചു ജീവിക്കാതെ അത് തുറന്നു പറഞ്ഞത് നന്നായെന്നാണ് ചിലർ പറയുന്നത്. ഏതു കുട്ടിക്കും ഇങ്ങനെ സംഭവിക്കാം എന്ന് നിങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തി. നിങ്ങൾ ചെയ്ത ഏറ്റവും വലിയ ഒരു സാമൂഹിക പ്രവർത്തനമായി മാത്രം ഇതിനെ കാണാൻ സാധിക്കു.

രക്ഷിതാക്കളും ഡോക്ടർമാരും അധ്യാപകരുമെല്ലാം കരുതലോടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടതും പഠിപ്പിക്കേണ്ടതുമായ ഒരു വലിയ വിപത്തിനെ പറ്റി തന്നെയാണ് കളക്ടർ സ്വന്തം ദുരനുഭവത്തിലൂടെ തുറന്നു പറഞ്ഞത് എന്നും. പെൺകുഞ്ഞുങ്ങൾ മാത്രമല്ല ആൺകുട്ടികളും പലപ്പോഴും ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതൊക്കെ തുറന്നു പറയാൻ കാണിച്ച ഒരു മനസ്സിന് വലിയ സല്യൂട്ട് ഒന്നുമാണ് ചിലർ പറയുന്നത്. അതേസമയം ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തുപറഞ്ഞാലും അതിൽ നെഗറ്റീവ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply