വനിത CI യെ പാലക്കാട് നിന്നും കാണാതായ സംഭവം ?പുറത്തു വന്ന വിവരങ്ങൾ

ഒരു പോലീസ് ഓഫീസർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാവും എന്നത് സത്യമാണ്. ന്യായമായ രീതിയിൽ കൃത്യനിർവഹണം നടത്തുന്ന ഒരു ഓഫീസറെ പെട്ടെന്ന് കാണാതെ ആവുകയാണെങ്കിൽ അത് ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്. അത്തരത്തിലൊരു വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. കൽപ്പറ്റയിൽ നിന്നും ആണ് ഈ വാർത്ത എത്തിയിരിക്കുന്നത്. പനമരം പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയ കേഎ എലിസബത്തിനെ കാണാനില്ല എന്നതാണ് പരാതി. 54 വയസ്സായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്.

പാലക്കാട് ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് കോർട്ട് ഡ്യൂട്ടിക്ക് വേണ്ടിയായിരുന്നു എലിസബത്ത് പോയത്. പിന്നീട് മടങ്ങിയെത്തുകയും ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് എലിസബത്തിനെ കാണാതാകുന്നത്. ഇവരുടെ സ്വകാര്യ ഫോൺ നമ്പരും ഔദ്യോഗിക നമ്പരും എല്ലാം തന്നെ സ്വിച്ച് ഓഫ് ആണ്. സംഭവത്തിൽ മാനന്തവാടിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് പറഞ്ഞത് താൻ കൽപ്പറ്റയിൽ ആണ് എന്നതാണ്. എന്നാൽ പനമരം പോലീസ് ഉടൻ തന്നെ കൽപ്പറ്റയിൽ അന്വേഷിച്ചുവെങ്കിലും യാതൊരു വിവരങ്ങളും ലഭിച്ചില്ല. അതിനുശേഷമാണ് കേസെടുക്കുന്നത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പോലീസ് സ്റ്റേഷനിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ല. പോലീസ് ഉദ്യോഗസ്ഥനായ ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം സംഭവിച്ചതാണ് ഇപ്പോൾ എല്ലാവരെയും ഒരേപോലെ അമ്പരപ്പിക്കുന്ന ഒരു വസ്തുത എന്നത്. അത്തരത്തിൽ കാണാതെ പോയിരിക്കുന്നത് ഒരു സാധാരണ വ്യക്തിയെയല്ല എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ്. ഇത് വളരെയധികം അന്വേഷണം ആവിശ്യം ആയിട്ടുള്ള ഒരു സംഭവമാണ് എന്നാണ് എല്ലാവരും പറയുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും..?

അതുകൊണ്ടു തന്നെ ഈ കാര്യത്തെക്കുറിച്ച് നന്നായി ആലോചിക്കുകയും നല്ല രീതിയിൽ അന്വേഷണം നടക്കുകയും വേണം എന്നാണ് ആളുകൾ പൊതുവേ പറഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാവരെയും നടുക്കത്തിൽ ആഴ്ത്തിയ ഒരു വാർത്ത തന്നെയായിരുന്നു ഇത്. പോലീസുദ്യോഗസ്ഥർക്ക് എന്താണ് സംഭവിച്ചത് എന്നാണ് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ആരോടും ഒന്നും പറയാതെ എവിടേക്കായിരുന്നു ഇവർ അപ്രത്യക്ഷയായത് എന്നും ആളുകൾ അമ്പരക്കുന്നുണ്ട്. ആരെങ്കിലും ഇവരെ അപായപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്. എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

അന്വേഷണങ്ങൾ നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ വളരെ പ്രതീക്ഷയോടെ പിന്നീട് ഒരു വാർത്തയെത്തി. തിരുവനന്തപുരത്തു നിന്നും ഇവരെ കണ്ടെത്തി എന്നതായിരുന്നു ഈ വാർത്ത. ഇതിനെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.. എങ്ങനെയാണ് ഇവർ ഇവിടെ എത്തിയത് എന്നത് ആർക്കും വ്യക്തമായിട്ടില്ല മ കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply