ചിയാൻ വിക്രം ആശുപത്രിയിൽ – അടിയന്തര ചികിത്സ കാവേരി ആശുപത്രിയിൽ

തമിഴ് പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് വിക്രം. എന്നും ഓർത്തുവയ്ക്കാൻ അന്യൻ എന്ന ഒരു ചിത്രം തന്നെ പ്രേക്ഷകർക്ക് ധാരാളമാണ്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള ഒരു നടനാണ് വിക്രം. അത്രത്തോളം സ്വീകാര്യത ആയിരുന്നു നടന് ലഭിച്ചിരുന്നത്. അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത് 1990-കളിൽ ആണെങ്കിലും കൂടുതൽ പ്രശസ്തനായ തുടങ്ങുന്നത് ഒരുപക്ഷേ 1999 കാലഘട്ടങ്ങളിൽ ആയിരുന്നു എന്ന് പറയണം. മലയാളത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ മലയാളത്തിലും ആരാധകർ നിരവധിയാണ്. ഇപ്പോഴിതാ വിക്രമിന്റെ ആരാധകരെ സംബന്ധിച്ച് വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഗണ്യമായ ബുദ്ധിമുട്ടുകളാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമല്ലെന്നും ചൈന്നൈയിലെ കാവേരി ആശുപത്രിയിൽ നടനെ പ്രവേശിപ്പിച്ചു എന്ന് അറിയാൻ സാധിക്കുന്നത്. 56 വയസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ചെന്നൈയിൽ നടക്കാനിരുന്ന പൊന്നിയൻ സെൽവൻ സിനിമയുടെ ട്രെയിലർ ലോഞ്ചിംഗ് പങ്കെടുക്കേണ്ട വ്യക്തിയാണ്. ഇതിനിടയിലാണ് താരത്തിന് പെട്ടെന്ന് ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും, ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ എന്നത് സേതു, കാശി,ദൂൾ,ജെമിനി പിതാമകൻ, മഹാ, അന്യൻ തുടങ്ങിയവയാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയാണ് വിക്രം.

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട അഭിനേതാവായി മാറാൻ ഒരുപാട് കാലം ഒന്നും അദ്ദേഹത്തിന് വേണ്ടി വന്നില്ല എന്നതാണ് സത്യം. ആദ്യനാളുകളിൽ തമിഴിൽ പരാജയങ്ങൾ മാത്രം നേരിട്ട് ഒരു നടൻ കൂടിയായിരുന്നു. സഹനടനായി വരെ അഭിനയിച്ച വിക്രം പിന്നീട് തന്റെ കഴിവ് തെളിയിക്കുകയായിരുന്നു ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. തന്റെ കഷ്ടപാടുകളിലൂടെ ആണ് അദ്ദേഹം സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചത്.

മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം സൈന്യം, ഇന്ദ്രപ്രസ്ഥം, എന്നീ ചിത്രങ്ങളിലും സുരേഷ്ഗോപിയോടൊപ്പം രജപുത്രൻ പോലെയുള്ള ചിത്രങ്ങളിൽ ഉപനായകവേഷത്തിൽ പോലും അദ്ദേഹം എത്തിയിട്ടുണ്ട്. ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രം വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ രണ്ട് മലയാള സിനിമകളിൽ നായകനായി വിക്രം എത്തിയിട്ടുണ്ട്. വലിയ സ്വീകാര്യതയുള്ള നടനാണ്. മലയാളികൾക്ക് വളരെ സുപരിചിതനായ നടൻ ആയതിനാൽ ആരാധകർ നിരവധിയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply