രണ്ടാം വിവാഹബന്ധവും മകൾ ഉപേക്ഷിച്ചു വീട്ടിൽ എത്തി ! മകൾക്ക് 35 കോടിയുടെ സമ്മാനം നൽകിക്കൊണ്ട് നടൻ ചിരഞ്ജീവി

തെലുങ്ക് സിനിമ അടക്കി ഭരിക്കുന്ന സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ചിരഞ്ജീവി. ഇപ്പോഴും തെലുങ്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ട മിന്നും താരം തന്നെയാണ് 67 കാരനായ ചീരൻജീവി. തെലുങ്കിൽ ഡാൻസ് സീനുകൾക്കും ഫായിസിനുകൾക്കും ഒക്കെ പ്രാധാന്യം ലഭിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ് ചിരഞ്ജീവി എന്ന നടന്റെ ഉയർത്തെഴുന്നേൽപ്പ് ഉണ്ടായത്. അഭിനയത്തോടൊപ്പം നിർമ്മാതാവ് എന്ന നിലയിലും ചിരഞ്ജീവി സിനിമ ലോകത്ത് സജീവമാണ്. ചിരഞ്ജീവിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ നിർമ്മിക്കുന്നത്.

ഇദ്ദേഹത്തിന്റെ പിന്മുറക്കാർ തന്നെയാണ് ഇപ്പോൾ തെലുങ്ക് സിനിമ ലോകം ഭരിച്ചുകൊണ്ടിരിക്കുന്നതും. തെലുങ്കിലെ സൂപ്പർസ്റ്റാർ നടൻ രാം ചരൺ ചിരഞ്ജീവിയുടെ മകനാണ്. സൂപ്പർസ്റ്റാർ അല്ലു അർജുൻ ചിരഞ്ജീവിയുടെ അനന്തരവൻ ആണ്. അതുകൊണ്ടുതന്നെ സൂപ്പർസ്റ്റാറുകൾ അടക്കി ഭരിക്കുന്ന ആന്ധ്രയിലും തെലുങ്കാനയിലും ചിരഞ്ജീവി കുടുംബത്തിന് വലിയ സ്വാധീനമാണ് ഉള്ളത്. എന്നാൽ കുടുംബ ബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വ്യക്തി കൂടെയാണ് നടൻ ചിരഞ്ജീവി.

തന്റെ മകൻ രാംചരൻ അച്ഛനാകാൻ പോകുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളോട് പങ്കുവെച്ചത് ചിരഞ്ജീവിയായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞ് 10 വർഷത്തിനുശേഷമാണ് രാംചരനും ഭാര്യ ഉപാസനയും മാതാപിതാക്കൾ ആവാൻ പോകുന്നത് എന്ന് അദ്ദേഹം കുറിച്ചിരുന്നു. കരിയർ തിരക്കുകൾ തന്നെയായിരുന്നു ഇത്രയും വൈകാനുള്ള കാരണം. ഇപ്പോഴിതാ തന്റെ ഇളയ മകൾ ശ്രീജയ്ക്ക് ചിരഞ്ജീവി നൽകിയ ഒരു സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വാർത്തയായി കൊണ്ടിരിക്കുന്നത്. ചിരഞ്ജീവി കുടുംബത്തിൽ നിന്നുമുള്ള ഏറ്റവും പുതിയ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്.

35 കോടി വില വരുന്ന ഒരു വീടാണ് ചിരഞ്ജീവി മകൾ ശ്രീജയ്ക്ക് നൽകിയിരിക്കുന്ന സമ്മാന. എന്നാൽ തന്റെ ഇളയ മകളോടുള്ള പ്രത്യേക വാത്സല്യം കാരണമാണ് ഇപ്പോൾ ഈ സമ്മാനം നൽകിയതെന്നും പറയപ്പെടുന്നു. ഇളയ മകൾ ശ്രീജയുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോഴെല്ലാം ചിരഞ്ജീവി മകളോടൊപ്പം തന്നെ നിന്നിരുന്നു. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതുപോലെതന്നെ രണ്ടാമത്തെ വിവാഹബന്ധവും പരാജയമായിരുന്നു താരപുത്രിയുടേത്.

ശ്രീജയുടെ ആദ്യവിവാഹം 2007ൽ ആയിരുന്നു. സിരിഷ് ഭരധ്വാജ് ആയിരുന്നു ശ്രീജയുടെ ആദ്യ ഭർത്താവ്. എന്നാൽ നാല് വർഷത്തെ കുടുംബജീവിതത്തിന് ശേഷം 2011 ഇരുവരും വിവാഹബന്ധം വേർപെടുത്തി. ആദ്യ ഭർത്താവിനെതിരെ ഹരാസ്മെന്റ് കേസും ശ്രീജ അന്ന് ഫയൽ ചെയ്തിരുന്നു. ഇതിനുശേഷമാണ് ബിസിനസ് മാൻ കല്യാൺ ദേവുമായി ശ്രീജ പ്രണയത്തിൽ ആവുന്നതും 2016 വിവാഹത്തിലേക്ക് എത്തുന്നതും. എന്നാൽ ഈ വിവാഹവും അധികവും നീണ്ടു പോയില്ല. ഔദ്യോഗികമായി പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും താരപുത്രിയുടെ രണ്ടാമത്തെ വിവാഹ ബന്ധവും പരാജയം തന്നെയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply