ഐശ്വര്യയെ വിവാഹം കഴിച്ചു രജനികാന്തിന്റെ മരുമകൻ ആകാൻ ചിമ്പു ആഗ്രഹിച്ചിരുന്നു – ആ സ്വപ്നം തകർത്ത് ധനുഷ് ഐശര്യയെ നേടിയെടുത്തു – ആ ദേഷ്യം ചിമ്പുവിന് ഇപ്പോഴും ധനുഷിനോട് ഉണ്ടെന്ന് വെളിപ്പെടുത്തൽ

silambarasan and dhanush

തമിഴ് ഇൻഡസ്ട്രിയിലെ രണ്ട് സൂപ്പർ താരങ്ങളാണ് സിമ്പുവും ധനുഷും. തല അജിത്തിനും ദളപതി വിജയ്ക്കും ശേഷം തമിഴകത്ത് വരാൻ പോകുന്ന സൂപ്പർ സ്റ്റാറുകൾ ആണ് ഇരുവരും എന്ന് സിനിമാലോകവും ആരാധകരും നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏകദേശം ഒരേ കാലഘട്ടത്തിലാണ് ഇരുവരും സിനിമാരംഗത്തിലേക്ക് ചുവട് വച്ചത്. ഫിലിം മേക്കർ ടി രാജേന്ദ്രന്റെ മകനാണ് സിമ്പു. സംവിധായകൻ കസ്തൂരി രാജയാണ് ധനുഷിന്റെ അച്ഛൻ.

പിതാവിന്റെ സംരക്ഷണയിലാണ് ഇരുവരും തുടക്കകാലത്ത് കരിയർ വളർത്തിയെടുത്തത്. സിനിമ മേഖലയിൽ വർഷങ്ങളായുള്ള സംസാരമാണ് ഇരുവരും തമ്മിലുള്ള തർക്കം. പരോക്ഷമായുള്ള വാദപ്രതിവാദങ്ങൾ പോലും ഇരുവർക്കും ഇടയിൽ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ധനുഷ് ചിമ്പു തർക്കത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് തമിഴിലെ സിനിമ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെയ്യാർ ബാലു.

ആഗയം തമിഴ് യൂട്യൂബ് ചാനലിലൂടെ ആയിരുന്നു താരം പ്രതികരിച്ചത്. കരിയർ മത്സരത്തിന് പുറമേ വ്യക്തിപരമായ ചില കാരണങ്ങൾ കൂടിയുണ്ട് ഇരുവരും തമ്മിലുള്ള തർക്കത്തിന് എന്നാണ് ഇദ്ദേഹം പറയുന്നത്. ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യയുമായി പഠനകാലം മുതലേയുള്ള സൗഹൃദം ആയിരുന്നു ചിമ്പുവിന്. രജനികാന്തിന്റെ മകളും കൂടിയായ ഐശ്വര്യയെ വിവാഹം കഴിക്കാൻ ചിമ്പു ആഗ്രഹിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

പിന്നീട് ധനുഷ് ഐശ്വര്യയുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം ആണ് ഈ പ്രശ്നങ്ങളെല്ലാം ഉടലെടുത്തത് എന്നും ബാലു പറയുന്നു. ഐശ്വര്യയും സിമ്പുവും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ് എന്നും സിമ്പു രചനിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു എന്നും രചനയുടെ വീട്ടിൽ നിന്ന് ഒരു ബന്ധം വേണമെന്നും രചനിയുടെ മരുമകൻ ആവണമെന്നും സിമ്പു ആഗ്രഹിച്ചിട്ടുണ്ടായിരുന്നു എന്നും ബാലു തുറന്നു പറയുന്നു.

പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലായെന്നും ധനുഷ് രജനിയുടെ മരുമകൻ ആവുകയായിരുന്നു എന്നും അത് ഇരുവരും തമ്മിലുള്ള ദേഷ്യത്തിന് കാരണമായേക്കാം എന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് ഒരു കാലഘട്ടത്തിൽ ചിമ്പുവിന്റെ കരിയർ ഗ്രാഫ് താഴ്ന്നിരുന്നുവെന്നും ആ സമയത്ത് ധനുഷ് നിരവധി സിനിമകൾ ചെയ്തു സജീവമായി കരിയർ വളർത്തി എന്നും ഇദ്ദേഹം പറഞ്ഞു.

സിമ്പുവിന് ഇനിയൊരു തിരിച്ചുവരവില്ല എന്നുവരെ പലരും അക്കാലത്തു വിമർശിച്ചിരുന്നു എന്നും അതോടെയാണ് സിമ്പു ശരീരം നന്നാക്കി തിരിച്ചു വന്നതും തന്റെ ട്വിറ്റെർ ബയോയിൽ അസുരൻ ആക്ടർ എന്നെഴുതുകയും ചെയ്തതെന്ന് ചെയ്യാർ ബാല പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply