ചേച്ചി പറഞ്ഞത് ഗായത്രിയെ കണ്ടു പഠിക്കാൻ ആണ് ! ഞങ്ങൾ ഒരുപോലെ ആണ്

സോഷ്യൽ മീഡിയ വളരെ പരിചിതമായ ഒരു വ്യക്തിത്വമാണ് ഗായത്രി സുരേഷ്. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറഞ്ഞുനിന്ന വ്യക്തിയും ഗായത്രി തന്നെയായിരുന്നു. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞതിന്റെ പേരിലായിരുന്നു ഗായത്രിക്ക് ട്രോളുകൾ ഏൽക്കേണ്ടിവന്നത്. ബിഗ് ബോസ് സീസൺ ഫോറിൽ ശ്രദ്ധ നേടിയ താരമാണ് ദിൽഷ. അടുത്തകാലത്തായി ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ ഏൽക്കേണ്ടിവന്ന ഒരു വ്യക്തി കൂടിയാണ് ദിൽഷ. ഇരുവരും ഒരു അഭിമുഖത്തിൽ ഇപ്പോൾ ഒരുമിച്ച് എത്തിയിരിക്കുകയാണ്. ബിഗ്ബോസ് വീട്ടിൽ വെച്ച് ദിൽഷയ്ക്ക് ഗായത്രി പിന്തുണ അറിയിച്ചിട്ടുണ്ടായിരുന്നു.

ഗായത്രി സോഷ്യൽ മീഡിയയിൽ ദിൽഷയെ പിന്തുണച്ചു പലവട്ടം എത്തിയിരുന്നത് ആണ്. ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്ത് എത്തിയ ദിൽഷ ഗായത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിട്ടുണ്ടായിരുന്നു. എന്നെങ്കിലും കാണാൻ സാധിക്കുകയാണെങ്കിൽ നമുക്ക് കാണാമെന്നും ദിൽഷ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയിൽ രണ്ടുപേരും എത്തുന്നത്. രണ്ട് താരങ്ങളെയും ഒരുമിച്ചു കാണാൻ സാധിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ എന്ന് പറയുന്നതാണ് സത്യം. തന്റെ വീട്ടിൽ ഉള്ളവരൊക്കെ പറയുന്നത് ഗായത്രിയെ കണ്ടുപഠിക്കണമെന്ന് ആണ്.

താൻ വേദനച്ചിരിക്കുന്ന സമയത്ത് ചേച്ചിയൊക്കെ തന്നോട് പറഞ്ഞിരുന്നു കണ്ടില്ലേ ഗായത്രി എത്രത്തോളം സൈബർ ആക്രമണങ്ങളെ നേരിട്ടുകൊണ്ടാണ് ജീവിക്കുന്നത്. എന്നിട്ടും സ്വന്തം സന്തോഷം കണ്ടെത്തി വളരെ മിടുക്കിയായി കളിച്ചു ചിരിച്ചു ജീവിക്കുകയാണ്. അത് എന്തുകൊണ്ടാണ് തനിക്ക് സാധിക്കാത്തത് എന്നാണ് ആദ്യം താൻ ചിന്തിച്ചത്, ഗായത്രിയുടെ ഒരുപാട് ഗുണങ്ങൾ തനിക്ക് ഇഷ്ടമാണെന്നും പറയുന്നുണ്ടായിരുന്നു.

തന്റെ വീട്ടിലുള്ളവർക്ക് ഗായത്രിയെ ഒരുപാട് ഇഷ്ടമാണ് എന്നാണ് ദിൽഷ പറയുന്നത്. ഗായത്രി ബിഗ്ബോസിലേക്ക് പോവുകയാണ് എന്നുണ്ടെങ്കിൽ തന്റെ ഫാൻസുകാരെ മുഴുവനും ഗായത്രിക്ക് വേണ്ടി നൽകുമെന്നാണ് ദിൽഷ പറഞ്ഞിരിക്കുന്നത്. ഗായത്രിയെ ഒരുപാട് ഇഷ്ടമാണ് എന്നും തന്നെ ഒരുപാട് സപ്പോർട്ട് ചെയ്ത വ്യക്തിയാണ് ഗായത്രിയെന്നും ദിൽഷ പറയുന്നുണ്ട്. അനുജത്തിയുടെ സുഹൃത്തുക്കളെക്കൊണ്ട് താൻ ദിൽഷയ്ക്ക് വോട്ട് ചെയ്യിപ്പിക്കാറുണ്ടായിരുന്നു എന്നും ഞാനും അമ്മയും ദിൽഷയ്ക്ക് വോട്ട് ചെയ്യാറുണ്ടായിരുന്നു എന്നുമാണ് ഗായത്രി പറഞ്ഞിരുന്നത്. ഈ വാക്കുകൾ ഒക്കെ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply