അലൻസിയറിന്റെ ആ നോട്ടം കണ്ടോ – മനം മയക്കും സന്ദര്യത്തിൽ സ്വാസിക! ചതുരത്തിലെ വീഡിയോ ഗാനം ട്രെൻഡിങ് 2

സിദ്ധാർത്ഥ ഭരതനൊരുക്കിയ ചതുരം എന്ന ചിത്രമാണ് എവിടെയും ചർച്ചയായി മാറിയിരിക്കുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു ചിത്രമായിരുന്നു ചതുരം. എന്നാൽ വലിയ തോതിലുള്ള വിമർശനങ്ങളും ഈ ചിത്രത്തിന് നേരിടേണ്ടതായി വന്നിരുന്നു. ഒരു അ,ഡ,ൾട്ട് ചിത്രമായതുകൊണ്ടു തന്നെ സ്വാസികയെ പോലെ ഒരു നാടൻ പെൺകുട്ടി ഈ ചിത്രത്തിൽ അഭിനയിച്ചല്ലോ എന്നതായിരുന്നു എല്ലാവരുടെയും പ്രശ്നം. സെൻസർ ബോർഡിൽ നിന്നും എ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ആകാംക്ഷയോടെ തന്നെയായിരുന്നു ആളുകളും ചിത്രത്തിനു വേണ്ടി കാത്തിരുന്നത്. ചിത്രമൊരു മുഴുനീള ത്രില്ലർ ആയിരുന്നു തീയറ്ററിൽ സ്വാസിക നിറഞ്ഞാടുകയാണ്.

ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ഈ ഗാനം റിലീസ് ചെയ്തത്. ഈ വീഡിയോ ഗാനം മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞിരിക്കുകയാണ്. രണ്ടുമിനിറ്റ് മാത്രമാണ് ഈ ഗാനത്തിന്റെ ദൈർഘ്യമുള്ളത്. എന്നാൽ ഈ വീഡിയോയിൽ നിറഞ്ഞാടുകയാണ് സ്വാസിക എന്നതാണ് സത്യം. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവരാണ്. സ്വാസികയുടെ പ്രകടനമാണ് ചിത്രത്തിൽ എടുത്ത് പറയേണ്ടത്. തനിക്ക് ലഭിച്ച കഥാപാത്രം വളരെ മികവോടെ തന്നെ സ്വാസിക അവതരിപ്പിക്കുന്നുണ്ട്.

വളരെ സ്വാഭാവികമായി തന്നെയാണ് താരം അഭിനയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മുഴുനീള ചിത്രത്തിൽ നായിക കഥാപാത്രമായി സ്വാസിക എത്തുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. സിനിമ സ്വപ്നം കണ്ടു വന്നിരുന്നുവെങ്കിലും സിനിമയിലേക്ക് സ്വാസികയ്ക്ക് അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത് അടുത്ത കുറച്ചു കാലങ്ങളായാണ് എന്നതാണ് സത്യം. ഇതിനു മുൻപ് താരം സഹനടി വേഷങ്ങളിലോ ചെറിയ കഥാപാത്രങ്ങളിലും ഒതുങ്ങിപ്പോവുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ അത്തരം കഥാപാത്രങ്ങളിൽ ഒതുങ്ങി പോകുമ്പോൾ പോലും യാതൊരു വിധത്തിലുള്ള പരാതികളും പറഞ്ഞിരുന്നില്ല എന്നതാണ് സത്യം.

തനിക്ക് ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് തന്റേതായ രീതിയിൽ മികച്ചതാക്കാൻ സ്വാസികയ്ക്ക് സാധിക്കാറുണ്ട്. യാതൊരു പരാതിയും പരിഭവവും ഇല്ലാതെ വളരെ മികച്ച രീതിയിൽ തന്നെയാണ് ഓരോ കഥാപാത്രത്തെയും താരം അവിസ്മരണീയമാക്കാറുള്ളത്. ഈ കഥാപാത്രത്തിലേക്ക് താൻ എത്താനുള്ള കാരണവും സ്വാസിക പറഞ്ഞിരുന്നു. ആദ്യമായിയാണ് തന്റെ ഒരു മുഴുനീള ചിത്രം വരുന്നത്. അതു തന്നെയായിരുന്നു താൻ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് ഈ ഒരു കഥാപാത്രം താൻ തിരഞ്ഞെടുത്തത് എന്നും താരം പറഞ്ഞിരുന്നു. ഈ വാക്കുകളൊക്കെ വളരെ പെട്ടെന്ന് ആയിരുന്നു ശ്രദ്ധ നേടിയിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply