ഇന്റിമേറ്റ് സീൻ സിനിമയുടെ കഥ പറച്ചിലിന് അത്യാവശ്യമാണ് – പ്രിവ്യു കണ്ട ശേഷം ‘അമ്മ പറഞ്ഞതിനെ കുറിച്ച് തുറന്നു സംസാരിച്ചു സ്വാസിക | chathuram movie interview -swasika’s replay viral

chathuram movie interview -swasika’s replay viral – നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം.റോഷൻ മാത്യു സ്വാസിക, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം ഒരു ഇറോട്ടിക് വിഭാഗത്തിൽപ്പെടുന്ന ചിത്രമാണെന്ന് ആദ്യം തന്നെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിലെ ടീസർ പുറത്ത് പറഞ്ഞപ്പോൾ തന്നെ വളരെയധികം ആകാംക്ഷയോടെ ആയിരുന്നു പ്രേക്ഷകർ ടീസർ കണ്ടത്. എന്നാൽ ടീസർ പുറത്തിറങ്ങിയതിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു.

ഇറോട്ടിസത്തിന് മുൻതൂക്കം കൊടുത്ത് എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒരു മുഴുനീള ഇറോട്ടിക്ക ചിത്രമല്ല എന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. 18 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും യാതൊരു വിധത്തിലുള്ള അലോസരവും കൂടാതെ ഇതിലെ ലൈം ഗി ത ആസ്വദിക്കാൻ സാധിക്കും എന്നായിരുന്നു പറഞ്ഞത്. തന്നെ വിമർശിച്ച് ഒരാൾക്കുള്ള ചോദ്യം എന്ന രീതിയിലാണ് ഇന്റിമേറ്റ് രംഗത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾക്കു സ്വാസിക മറുപടി നൽകിയത്.ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിച്ചത് എന്നായിരുന്നു ഒരാൾ സ്വാസികയോട് ചോദിച്ചത്.

അതിന് സ്വാസിക പറഞ്ഞ മറുപടി എന്നത് സിനിമ 18 വയസ്സായ ആർക്കും കാണാം എന്നാണ്. 18 വയസ്സ് പൂർത്തിയായ ആളുകൾ എന്ന് ആണ് പറഞ്ഞത്. 18 വയസ്സ് ആയ പുരുഷൻമാർ എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല എന്നാണ് അഭിമുഖങ്ങളിലും മറ്റും സ്വാസിക പറയുന്നത്. മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധനേടുന്നു. എ പടമാണ് ചതുരമെന്ന് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.

തന്റെ ആഗ്രഹം ആയിരുന്നു അതാണ് അഭിനയിച്ചത്. അടൾട്ട് ആയിട്ടുള്ളവർക്ക് അവരുടെ ഫിലിം കാണുന്നതിൽ എന്താണ് പ്രശ്നം എന്ന് തനിക്കറിയില്ല. സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് അമ്മ അഭിനന്ദിച്ചിരുന്നു. പലരും കുറ്റപ്പെടുത്തിയപ്പോൾ അമ്മയാണ് അവരോടൊക്കെ തർക്കിച്ചത്. ഇന്റിമേറ്റ് സീൻ സിനിമയുടെ കഥ പറച്ചിലിന് അത്യാവശ്യമാണ്. അമ്മ ഒരു കലാകാരി ആയതുകൊണ്ട് മനസ്സിലായി. അതുകൊണ്ടാണ് അമ്മ തർക്കിച്ചത്. അല്ലാതെ മകളെ സംരക്ഷിക്കാൻ വേണ്ടി അല്ല എന്നും സ്വാസിക പറയുന്നുണ്ടായിരുന്നു. നടിയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു ശ്രെദ്ധ നേടിയിരുന്നത്. എ പടത്തിൽ അഭിനയിക്കുന്നതു കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്നും സ്വാസിക ചോദിച്ചിരുന്നു. ഇന്റിമേറ്റ് രംഗങ്ങളൊന്നും തന്നെ ക്യാമറ ട്രിക്ക് അല്ലെന്നാണ് പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply