അപ്പനെ കുറിച്ച് വിനായകന്റെ അതിരുവിട്ട പരാമർശം – ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വിനായകൻ കുറിച്ച് പറഞ്ഞത് കേട്ടോ

മുൻ കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ അന്തരിച്ച ഉമ്മൻചാണ്ടിക്കെതിരെ നടനായ വിനായകൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ആരാണ് ഈ ഉമ്മൻചാണ്ടി എന്നാണ് വിനായകൻ ചോദിച്ചത്. വിനായകൻ്റെ ഈ ഒരു ചോദ്യമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. വിനായകൻ്റെ ഈ ഒരു ചോദ്യം പലരുടെയും മനസ്സിനെ വ്രണപ്പെടുത്തുകയും ചെയ്തു.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിനായകനെതിരെ കേരള പോലീസ് കേസെടുത്തു എന്നാണ്. വിനായകൻ്റെ ഇത്തരത്തിലുള്ള ഒരു ചോദ്യം അന്തരിച്ച ഉമ്മൻചാണ്ടി എന്ന കോൺഗ്രസ് പ്രവർത്തകനെ അനാദരിച്ചു കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.

ചാണ്ടി ഉമ്മൻ പറഞ്ഞത് തൻ്റെ പിതാവായ ഉമ്മൻ ചാണ്ടിക്കെതിരെ നടൻ വിനായകൻ ഉയർത്തിയ പരാമർശത്തിൽ കേസ് എടുക്കേണ്ട എന്നാണ്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അത് വിനായകൻ്റെ വ്യക്തിപരമായ അഭിപ്രായം ആയി മാത്രമേ കണക്കാക്കുകയുള്ളൂ എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. മരണപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിൽ ആണ് നടൻ വിനായകൻ അപമാനിച്ചത്. വിനായകൻ്റെ ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ കൊണ്ട് നിറഞ്ഞിരുന്നു.

താരത്തിന് പൊതുജനങ്ങളിൽ നിന്നും കടുത്ത രീതിയിലുള്ള പ്രതികരണമാണ് ഈ പ്രശ്നവുമായി കൊണ്ട് നേരിടേണ്ടി വരുന്നത്. വിനായകൻ മാപ്പ് പറയണം എന്നാണ് പൊതുജനങ്ങളിൽ നിന്നും ഉയർന്നുവരുന്നത്. ഈയൊരു വാക്കുകൾ വിനായകൻ പറഞ്ഞ നിമിഷനേരങ്ങൾക്കകം തന്നെ നടൻ്റെ വീട് ഒരു സംഘം അജ്ഞാതർ ആക്രമിക്കുകയും ഉണ്ടായി. ഈയൊരു പ്രവർത്തിയിൽ ചാണ്ടി ഉമ്മൻ പറയുന്നത് വിനായകൻ്റെ വീടൊന്നും ആക്രമിക്കരുത് എന്നാണ്.

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്തുള്ള ഫ്ലാറ്റിന് നേരെയും അക്രമികൾ കല്ലെറിഞ്ഞിരുന്നു. ജനലുകൾ എല്ലാം പൊട്ടി ചിതറിയിരുന്നു. കൂടാതെ വാതിൽ കുത്തി തുറന്ന് അകത്തുകയറാനും ശ്രമം നടന്നതായും പല റിപ്പോർട്ടുകൾ ഉണ്ട്. ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ വിനായകൻ ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ആദരസൂചകമായി അവധി നൽകിയതിനെതിരെയും ചോദ്യം ചെയ്തിരുന്നു. കൂടാതെ എന്തിനാണ് മൂന്നുദിവസം അവധി ഇതെല്ലാം നിർത്തി പോകൂ എന്നും പറഞ്ഞു.

നിങ്ങളുടെ അച്ഛൻ മരിച്ചു എൻ്റെ അച്ഛനും മരിച്ചു അതിന് ഞങ്ങൾ എന്തു ചെയ്യണം. അവൻ നല്ലവൻ ആണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം എനിക്ക് അങ്ങനെ തോന്നുന്നില്ല. കരുണാകരൻ്റെ കാര്യം പരിഗണിച്ചാൽ അദ്ദേഹം ആരാണെന്ന് നമുക്കൊക്കെ അറിയാം എന്നും ഒക്കെയാണ് ലൈവ് സ്ട്രീമിൽ വിനായകൻ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply