ചാക്കോച്ചനെ കൂട്ടാൻ വന്ന ലേഡി ഡ്രൈവറെ കണ്ട് ഞെട്ടി മണിയൻ പിള്ള രാജു! വീഡിയോ വൈറൽ

വളരെയധികം സ്വീകാര്യതയുള്ള ഒരു മലയാള നടൻ ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ച വ്യക്തിയായിരുന്നു കുഞ്ചാക്കോ ബോബൻ. സിനിമ കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ വലിയ സ്വീകാര്യത ആയിരുന്നു നടന് ആദ്യ സിനിമയിൽ നിന്നുതന്നെ ലഭിച്ചത്. അനിയത്തിപ്രാവിലെ സുധിയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് സാധിക്കില്ല. ഇന്ന് മലയാളസിനിമയിൽ ചോക്ലേറ്റ് നായകനായി തന്നെ അരങ്ങുവാഴുന്ന കുഞ്ചാക്കോ ഗോപന് ആരാധകരേറെയാണ്.

സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു താരത്തിന് ഭാര്യ പ്രിയയും ഇസഹാക്കും മടങ്ങുന്ന സന്തോഷകരമായ കുടുംബമാണ് ഉള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് താരത്തിന് ഒരു മകൻ പിറന്നത്. ഒരു കുഞ്ഞിനു വേണ്ടിയാണ് പ്രിയയും കുഞ്ചാക്കോബോബനും കാത്തിരുന്നത്. 14 വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനു ശേഷം മകൻ വന്നപ്പോൾ സന്തോഷകരമായ ജീവിതമാണ് തങ്ങൾക്ക് ലഭിച്ചത് എന്നായിരുന്നു ചക്കൊച്ചൻ പറഞ്ഞിരുന്നത്. പിറന്നാളും മാമോദീസയും എല്ലാം വളരെ ആഘോഷമായിത്തന്നെ ആയിരുന്നു നടത്തിയത്. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് കുഞ്ചാക്കോ ബോബന്റെ പുതിയൊരു വീഡിയോയാണ്.

ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ചക്കൊച്ഛനെ കൊണ്ടുപോകുവാൻ വരുന്ന ചാക്കോച്ചന്റെ ഡ്രൈവറെ കുറിച്ചാണ് ഈ വീഡിയോ പരാമർശിക്കുന്നത്. ചാക്കോച്ചന്റെ പുതിയ ഡ്രൈവറെ കണ്ടോ എന്ന് തുടങ്ങുന്നതാണ് വീഡിയോയുടെ തലക്കെട്ട് തന്നെ. ആഡംബര കാറിൽ എത്തുന്ന ഡ്രൈവർ ആരാണ് എന്ന് ആകാംഷയോടെ എല്ലാവരും ഉറ്റു നോക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പ്രിയയെ ആണ് കാണാൻ സാധിക്കുന്നത്. ആരോടോ സംസാരിച്ചതിനുശേഷം ചാക്കോച്ചൻ പുറത്തേക്കിറങ്ങി വരികയും അതിനുശേഷം പ്രിയക്കൊപ്പം കാറിൽ കയറി പോവുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. കോഡ്രൈവർ സീറ്റിലേക്കാണ് ചാക്കോച്ചൻ കയറുന്നത്.

ചാക്കോച്ചന്റെ ഒരു ആരാധിക കൂടിയായിരുന്നു പ്രിയ. നക്ഷത്രതാരാട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അവിചാരിതമായി പ്രിയ കാണുന്നതെന്നും ആദ്യകാഴ്ചയിൽ തന്നെ തനിക്ക് പ്രിയയോടെ പ്രണയം തോന്നി എന്നതായിരുന്നു ചാക്കോച്ചൻ തന്നെ തുറന്നു പറഞ്ഞിരുന്നത്. പ്രിയയോട് ഉള്ള പ്രണയത്തെ കുറിച്ച് പല വേദികളിലും ചാക്കോച്ചൻ വാചാലൻ ആയിട്ടുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് പ്രിയ തന്നെയാണെന്ന് ചാക്കോച്ചൻ തുറന്നുപറയാറുണ്ടായിരുന്നു. ഇപ്പോൾ ശ്രെദ്ധ നേടുന്നതും ഇരുവരും ഒരുമിച്ചുള്ള ഈ ക്യൂട്ട് വീഡിയോയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം ഇരുവരും സജീവസാന്നിധ്യമാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply