പിസിഒഡി കൊണ്ട് അറിയാൻ വൈകിപ്പോയി – എനിക്ക് ഇത് അഞ്ചാമാസം ! വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി സ്നേഹ ശ്രീകുമാർ

sneha sreekumar

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹ- ശ്രീകുമാർ. മിനി സ്ക്രീനിലെ മിന്നും താരങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഒന്നിച്ചത് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ താര ദമ്പതികളുടെ സന്തോഷ വാർത്ത ഏറ്റെടുക്കുകയാണ് ആരാധകർ. ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്താൻ ഇരിക്കുകയാണ് എന്ന സന്തോഷം താര ദമ്പതികൾ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

വിവാഹിതരായതിനു ശേഷം ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച കാര്യം വിശേഷം ആയില്ലേ എന്നായിരുന്നു. ഇപ്പോഴിതാ “ഞങ്ങൾ ഇത് പറയുകയാണ്, ഞാൻ ഗർഭിണിയാണ്” എന്നായിരുന്നു സ്നേഹ ആരാധകരോട് പങ്കുവെച്ചത്. എനിക്ക് അഞ്ചു മാസം ആയിരിക്കുന്നു എന്ന് താരം തന്നെ പങ്കുവെച്ചു. 2019 ഡിസംബർ 11ന് ആയിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

ഒരു അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെക്കുകയാണ് സ്നേഹ. ഗർഭിണിയായിട്ട് കുറച്ചു മാസങ്ങളായെങ്കിലും ഇപ്പോഴാണ് പറയാൻ സമയമായത് എന്നും അഹങ്കാരം കൊണ്ടൊന്നുമല്ല ഡോക്ടറെയൊക്കെ കണ്ടിട്ട് എല്ലാം ശരിയായിട്ട് പറയാം എന്ന് കരുതി ഇതു വരെ പറയാതിരുന്നത് ആണ് എന്നും താരം പറയുന്നു. ഗർഭിണി ആണെന്ന വിവരം ശ്രീകുമാറിനെ അറിയിക്കുന്നത് ഫോണിലൂടെ ആണെന്നും താരം പങ്കുവെച്ചു.

പിസിഒഡി ഉള്ളതുകൊണ്ട് മാസമുറ കൃത്യമായി ഉണ്ടാവാത്തതിനാൽ ഗർഭിണിയാണെന്ന വിവരം അറിയാൻ വൈകിപ്പോയി എന്നും താരം പങ്കുവെച്ചു. “മറിമായ”ത്തിന്റെ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരു നെഞ്ചരിച്ചിൽ അനുഭവപ്പെടുകയായിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം ദുബായിലേക്ക് പോകേണ്ടതുണ്ട്. ദുബായിൽ പോയി ഒടുവിൽ പട്ടിണി ആവാതിരിക്കാൻ വേണ്ടി സ്നേഹ ഉടൻ തന്നെ ഡോക്ടറെ കണ്ടു. ഡോക്ടർ ബ്ലഡ് ടെസ്റ്റിന് എഴുതുകയും ചെയ്തു.

അത് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. ഗർഭിണിയാണെന്ന് അറിയുമ്പോൾ തന്നെ 11 ആഴ്ചകൾ ആയിരുന്നു. എന്നാൽ പരിപാടി വേണ്ടെന്നു വെക്കാൻ യാതൊരു നിർവാഹം ഇല്ലാത്തതുകൊണ്ട് അതിസാഹസികമായി ശ്രീകുമാറിനും വിസയെടുത്ത് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ആ ദിവസം ഒരിക്കലും മറക്കാൻ ആകില്ല എന്ന് സ്നേഹ പറയുന്നു. ഗർഭിണിയാണെന്ന് കരുതി ഷൂട്ടിങ്ങിനു പോകുന്നത് ഇപ്പോഴും നിർത്തിയിട്ടില്ല സ്നേഹ.

ഗർഭിണി ആയിരുന്ന സമയത്ത് തന്നെയാണ് വയനാട്ടിൽ പോകുന്നത്. ഡോക്ടർ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അതിശയം ആയിരുന്നു തോന്നിയത്. ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ അധികം യാത്രകൾ ഒന്നും ചെയ്യാതെ റസ്റ്റ് എടുക്കണം എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ അപ്പോഴൊന്നും ഗർഭിണിയാണ് ഇവർ അറിഞ്ഞത് പോലുമില്ല. പിന്നീട് അറിഞ്ഞപ്പോൾ മുതൽ നല്ലതു പോലെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും ദൈവമനുഗ്രഹിച്ച് വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല എന്നും സ്നേഹ പങ്കുവെച്ചു.

നിലവിൽ രണ്ട് പരമ്പരകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സ്നേഹയെ ഇരു സെറ്റിലെയും ആർട്ടിസ്റ്റുകൾ പൊന്നു പോലെയാണ് നോക്കുന്നത്. സുഹൃത്തുക്കൾ എല്ലാവരും ഒരുപാട് പിന്തുണയ്ക്കുന്നുണ്ട് എന്ന് താരം പങ്കു വെച്ചു. ശ്രീകുമാർ അഭിനയിക്കുന്ന “ചക്കപ്പഴ”ത്തിലെ അശ്വതി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാറുണ്ടെന്നും അത് ഗർഭാവസ്ഥയിൽ ഒരുപാട് ഉപകാരപ്പെടാറുണ്ട് എന്നും സ്നേഹ പങ്കുവെച്ചു. വിശേഷം അറിഞ്ഞ് സുരഭി ഇഷ്ടമുള്ള ഭക്ഷണം നൽകാറുണ്ട് എന്നും സ്നേഹ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply