41 കാരിയായ അനുഷ്ക ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് സെലിബ്രിറ്റി ജ്യോത്സ്യൻ നടത്തിയ പ്രവചനം ശ്രദ്ധേയമാകുന്നു !

“ബാഹുബലി” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ താരതാണിയായി മാറിയ നടിയാണ് അനുഷ്ക ഷെട്ടി. തമിഴിലും തെലുങ്കിലും മിക്ക സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരം കർണാടക സ്വദേശിയാണ്. രാജകീയ വേഷങ്ങളിൽ അനുഷ്കയെ വെല്ലാൻ മറ്റു താരങ്ങൾ ഇല്ല എന്ന് തന്നെ പറയാം. “അരുന്ധതി”, “ബാഹുബലി”, “ബാഗ്മതി” തുടങ്ങിയ സിനിമകളിലെ പ്രകടനം ഇതിനു തെളിവാണ്.

നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തെലുങ്ക് സിനിമകളിലാണ് അനുഷ്ക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നടിയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ എല്ലാം തെലുങ്ക് സിനിമയിൽ നിന്നുമാണ് വന്നിട്ടുള്ളത്. “ബാഹുബലി” എന്ന ചിത്രത്തിലൂടെ സമാനതകളില്ലാത്ത താര പദവി ആയിരുന്നു അനുഷ്ക നേടിയെടുത്തത്. പരമ്പരാഗത വേഷങ്ങൾ മാത്രമല്ല ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങുന്ന താരം “ബാഹുബലി” എന്ന ചിത്രത്തോടെ ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുന്ന ബോക്സ് ഓഫീസ് മൂല്യം ഉള്ള താരമായി മാറുകയായിരുന്നു.

പെട്ടെന്നുള്ള താരത്തിളക്കത്തിൽ ഒരുപാട് അവസരങ്ങൾ അനുഷ്കയെ തേടിയെത്തിയെങ്കിലും വളരെ സൂക്ഷിച്ചു മാത്രമേ അനുഷ്ക സിനിമകൾ തിരഞ്ഞെടുക്കാറുള്ളൂ. ഒരു പിടി നല്ല സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. സിനിമയ്ക്ക് അപ്പുറം പൊതി ഇടങ്ങളിൽ അധികമൊന്നും കാണാത്ത താരത്തിന്റെ വിവാഹവാർത്തകൾ എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആകാറുണ്ട്. പല നടന്മാരുടെയും പ്രമുഖരുടെയും പേരും ചേർത്ത നടിയുടെ വിവാഹ വാർത്തകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

41കാരിയായ അനുഷ്ക ഇപ്പോഴും അവിവാഹിതയാണ്. “ബാഹുബലി” എന്ന ചിത്രത്തിനു ശേഷം അനുഷ്ക പ്രഭാസിനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് പല തവണ പ്രചരിച്ചിട്ടുണ്ട്. ഇതിന് ശേഷം ആയിരുന്നു ഒരു ബിസിനസുകാരനുമായി അനുഷ്കയുടെ വിവാഹ വാർത്തകൾ പ്രചരിച്ചത്. താരത്തിന്റെ വിവാഹം ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ അനുഷ്കയുടെ വിവാഹത്തെക്കുറിച്ച് നടത്തിയ ഒരു പ്രവചനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

നിരവധി സെലിബ്രിറ്റികളെ കുറിച്ച് പ്രവചനം നടത്തുന്ന പ്രമുഖ ജ്യോത്സ്യൻ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി ആണ് അനുഷ്കയുടെ വിവാഹ ജീവിതത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചാൽ അനുഷ്കയുടെ വിവാഹ ജീവിതം നല്ലതായിരിക്കും എന്നാണ് ജ്യോത്സ്യൻ പറയുന്നത്. സിനിമയ്ക്ക് അകത്തുള്ള ആളെ വിവാഹം കഴിച്ചാൽ ഇടയ്ക്കിടയ്ക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും എന്നും 2023 അനുഷ്കയ്ക്ക് വിവാഹം കഴിക്കാൻ പറ്റിയ സമയമാണെന്നും ജ്യോത്സ്യൻ പറയുന്നു.

രാശി പ്രകാരം അനുഷ്കയ്ക്ക് ഏറ്റവും നല്ല സമയം ആയിരിക്കും 2023 എന്നാണ് പ്രവചനം. ഉടൻ തന്നെ നടി ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സാധ്യതകളും കൂടുതലാണ് അദ്ദേഹം കൂട്ടിച്ചേർത്തു. അനുഷ്കയെ കൂടാതെ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നീ താരങ്ങളെക്കുറിച്ചും അദ്ദേഹം പ്രവചനം നടത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് യാതൊന്നും പുറത്തു വിടാറില്ല. സിനിമ സംബന്ധിച്ചുള്ള വിവരങ്ങൾ മാത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കു വെക്കാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply