കാഞ്ഞങ്ങാട് അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിൽ മോശം ദൃശ്യങ്ങൾ കാണിച്ചു കൊടുത്തതായി പരാതി ! പ്രലോഭിപ്പിക്കാൻ വേണ്ടിയാണ് ഇതുപോലൊരു പ്രവൃത്തി എന്ന് പ്രാഥമിക നിഗമനം

കാഞ്ഞങ്ങാട് ഇതിനു മുൻപും ട്യൂഷൻ സെന്ററുകളിൽ കുട്ടികളെ ഇതുപോലുള്ള മോശം പ്രവർത്തികളിലേക്ക് അധ്യാപകർ വലിച്ചിഴച്ചിട്ടുണ്ട്. കൂടുതൽ കുട്ടികളുടെ മൊഴി ഇനിയും ഈ കേസിൽ പുറത്ത് വരാൻ സാധ്യത ഉണ്ടെന്ന് തന്നെയാണ് പോലീസ് വൃത്തങ്ങൾ വിശ്വസിക്കുന്നത് .
എന്ത് തന്നെ ആയാലും ഇതുപോലുള്ള പ്രവർത്തികൾ മാതൃക ആകേണ്ട അധ്യാപകരിൽ നിന്ന് തന്നെ സംഭവിക്കുമ്പോൾ രക്ഷാകർത്താക്കളാണ് വ്യാകുലരാകുന്നത്.

കാഞ്ഞങ്ങാട് ട്യൂഷന് വന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു കൊടുത്ത ട്യൂഷൻ അധ്യാപികക്കെതിരെ പരാതി നൽകിക്കൊണ്ട് കുട്ടികൾ രംഗത്ത്. ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ട്യൂഷൻ അധ്യാപികക്കെതിരെ പരാതി നൽകികൊണ്ട് രംഗത്തെത്തിയത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പോലീസ് അധ്യാപികക്കെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം ജൂൺ നവംബർ മാസങ്ങളിൽ ആണ് ഈ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിന്റെ ഭാഗമായിട്ടായിരുന്നു കുട്ടികൾ ഈ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ട്യൂഷൻ ക്ലാസിൽ വച്ച് അധ്യാപിക ആൺകുട്ടികളായ വിദ്യാർത്ഥികളെ അടുത്ത് വിളിച്ച് വരുത്തി മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങൾ കാണിച്ചു കൊടുത്തു എന്നായിരുന്നു കുട്ടികൾ പറഞ്ഞത്. ആൺകുട്ടികൾക്ക് ടീച്ചർ ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുന്നത് പെൺകുട്ടികളും കണ്ടതായി കൗൺസിലിങ്ങിൽ കുട്ടികൾ വെളിപ്പെടുത്തി.

കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരം ട്യൂഷൻ അധ്യാപികക്കെതിരെ മൂന്നോളം കേസുകളാണ് പോലീസ് ഇതിനോടകം ചുമത്തിയിട്ടുള്ളത്. കാസർഗോഡുള്ള കാഞ്ഞങ്ങാട് എന്ന സ്ഥലത്താണ് ഈ സംഭവം അരങ്ങേറിയത്. വർഷങ്ങളായി കാഞ്ഞങ്ങാട് ട്യൂഷൻ എടുക്കുന്ന ഒരു അധ്യാപികയാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് അന്വേഷണത്തിൽ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply