ഇത്രയും വലിയ മകളോ? കണ്ണുതള്ളി പ്രേക്ഷകർ ! അനിയത്തിയാണോ കൂടെയുള്ളത് എന്ന ചോദ്യം കേൾക്കുമ്പോൾ 15 വയസ്സുവരെ മകൾ വിഷമിച്ചിട്ടുണ്ട്: വിന്ദുജ മേനോൻ.

പവിത്രം എന്ന മലയാള സിനിമയിലൂടെ മോഹൻലാലിൻ്റെ സഹോദരിയായിരുന്ന വിന്ദുജ മേനോൻ്റെ മീനാക്ഷി എന്ന കഥാപാത്രത്തെ മലയാളികൾ മനസ്സിലേറ്റിയിരുന്നു. ഈ എന്ന സിനിമയിലൂടെയാണ് മലയാളികൾ വിന്ദുജ മേനോനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒന്നാം കുന്നിൽ ഒരടി കുന്നിൽ എന്ന 1985ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെയാണ് വിന്ദുജ മേനോൻ സിനിമാലോകത്തേക്ക് കാലെടുത്തുവച്ചത്.

കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകം ആയിരുന്നു വിന്ദുജ. ടിവി പരമ്പരകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നർത്തകിയും കേരള നാട്യ അക്കാദമിയുടെ സ്ഥാപകയുമായ കലാമണ്ഡലം വിമല മേനോൻ ആണ് വിന്ദുജയുടെ അമ്മ. വിന്ദുജ വിവാഹം ചെയ്തിരിക്കുന്നത് രാജേഷ് കുമാറിനെയാണ്. വിന്ദുജയ്ക്ക് ഒരു മകളാണ്. നേഹ എന്നാണ് മകളുടെ പേര്. കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം അവിടെ കേരള നാട്ട്യ അക്കാദമിയുടെ കീഴിൽ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വല്ലപ്പോഴുമൊക്കെ സീരിയലുകളിൽ അഭിനയിക്കാറുമുണ്ട്. വിധികർത്താവായി കൈരളി ടിവിയിലെ ഡാൻസ് പാർട്ടി എന്ന റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്നു. താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. കുടുംബത്തോടൊപ്പം ഉള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഭർത്താവ് രാജേഷും മകളും വിന്ദുജയും കൂടി നിൽക്കുന്ന ചിത്രത്തിൽ മകൾ കൗമാരിക്കാരിയായി വളർന്നെങ്കിലും വിന്ദുജ ഒരു സന്തൂർ മമ്മി ആണല്ലോ എന്നാണ് ആരാധകർ കമൻ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടാതെ മകളെ കാണിച്ചുകൊണ്ട് ഇത് വിന്ദുജയുടെ അനിയത്തിയാണോ എന്നൊക്കെയുള്ള കമൻ്റുകളുമുണ്ട്. ഇത്തരം കമൻ്റുകൾ കാണുമ്പോൾ മകൾക്ക് വിഷമമാകാറുണ്ട്. എന്നാൽ മകൾ മുതിർന്നപ്പോൾ ഇത്തരം കമൻ്റുകൾ ഒന്നും കാര്യമാക്കി എടുക്കാറില്ല. ഡാൻസ് ചെയ്യുന്നതുകൊണ്ട് തന്നെ ശരീരം എപ്പോഴും മെയിൻ്റയിൻ ചെയ്യാൻ പറ്റാറുണ്ട്. സാധാരണ പലരും ചെറുപ്പകാലങ്ങളിൽ മാത്രമാണ് സൗന്ദര്യത്തെ ശ്രദ്ധിക്കുന്നത് എന്നാൽ ഞാൻ ഇപ്പോഴും സൗന്ദര്യം ശരീരവും ഒക്കെ ശ്രദ്ധിക്കാറുണ്ടെന്ന് വിന്ദുജ പറഞ്ഞു.

പ്രസവശേഷം പലരും ആരോഗ്യത്തേക്കുറിച്ച ബോധവാന്മാർ ആകാറില്ല . പക്ഷെ ഞാൻ എൻ്റെ ആരോഗ്യവും ശരീരവും കാത്തുസൂക്ഷിക്കാറുണ്ട്. അതുകൊണ്ടാണ് ഞാനും മകളും ഒരുമിച്ചുള്ള ഫോട്ടോസ് കാണുമ്പോൾ ആളുകൾ എന്നെ സന്തൂർ മമ്മി എന്ന് വിളിക്കുന്നത്. മകളെ കാണുമ്പോൾ പലരും ചോദിക്കാറുണ്ട് ഇത്രയും വലിയ മകൾ ഉണ്ടോ വിന്ദുജക്ക് എന്ന് . മകൾ പലപ്പോഴും ചോദിക്കാറുണ്ട് അമ്മയെയും എന്നെയും കാണുമ്പോൾ എന്താ എല്ലാവരും ഇങ്ങനെ പറയുന്നതെന്ന്.

നമ്മുടെ ശരീരം നമ്മൾ തന്നെ നോക്കണം അല്ലാതെ ഒന്നും ശ്രദ്ധിക്കാതെ ദൈവത്തോട് പറഞ്ഞു കഴിഞ്ഞാൽ നല്ലൊരു മെയ് വഴക്കത്തോടുകൂടിയുള്ള ശരീരം ഒരിക്കലും കിട്ടുകയില്ല. നമ്മൾ സ്വയം മനസ്സിലാക്കി വേണം പല കാര്യങ്ങളും തിരിച്ചറിയേണ്ടത്. കുട്ടിക്കാലത്ത് ഒരുപാട് പ്രശ്നങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അമ്മ വലിയൊരു കലാകാരി ആയതുകൊണ്ട് തന്നെ ആളുകളുടെ ഇടയിൽ നിന്നും ഒരു താരതമ്യം വരെ തനിക്കുണ്ടായിട്ടുണ്ടെന്നും വിന്ദുജ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply