മഞ്ജു വാര്യർ കോടതിയിലേക്കോ? സുപ്രധാന നീക്കവുമായി ജനപ്രിയനായകൻ ദിലീപ്.

ഇന്ത്യൻ സിനിമ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഒരു കേസ് ആയിരുന്നു നടി ആക്രമിക്കപ്പെട്ടത്. ഈ കേസിൻ്റെ പേരിൽ നടൻ ദിലീപ് ഒരുപാട് നാളുകൾ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് ജാമ്യത്തിൽ ഇറങ്ങി. പുറത്തുവന്നതിനുശേഷം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ ഇന്നും കേസ് തുടരുകയാണ്. ഒരുപാട് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു എങ്കിലും കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ദിലീപ് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

അതിനിടയിൽ സൂപ്പർ ലേഡീസ്റ്റാർ മഞ്ജു വാര്യർ കോടതിയിൽ ഹാജരായത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ആദ്യ ഭാര്യയായ മഞ്ജുവാര്യർ വീണ്ടും കോടതിയിൽ ഹാജരാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനെതിരെ ദിലീപ് പല തന്ത്രങ്ങളും മെനയുന്നുണ്ട് എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ എന്താണ് മഞ്ജു വാര്യരുടെ മനസ്സിലുള്ളത് എന്ന് അധികം വൈകാതെ തന്നെ അറിയാം.

നടി മഞ്ജു വാര്യർ തൻ്റെ ആദ്യ ഭർത്താവ് കൂടിയായ ദിലീപിനെതിരെ മൊഴി കൊടുക്കുമോ എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. കേസ് നിർത്തിവയ്ക്കുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്തിരുന്നു. ആരെയൊക്കെ ഇതുവരെ വിസ്തരിച്ചു എന്നുള്ളതൊന്നും വ്യക്തമല്ല. കാരണം രഹസ്യ വിചാരണയാണ് നടക്കുന്നത്. ജഡ്ജി ഹണി എം വർഗീസ് വിചാരണയുടെ പുരോഗതി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ കേസിലെ എട്ടാം പ്രതിയായ ദിലീപ് കേസിൻ്റെ വിചാരണ വേഗത്തിൽ ആക്കണമെന്ന് സുപ്രീം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ അതിജീവത സുപ്രീം കോടതിയോട് വിചാരണ കോടതിയെ മാറ്റണമെന്നും ഇല്ലെങ്കിൽ തനിക്ക് നീതി ലഭിക്കില്ലെന്നും കാണിച്ച് പരാതി കൊടുത്തെങ്കിലും അത് തള്ളുകയായിരുന്നു. വിചാരണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കും എന്നാണ് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

കേസിൻ്റെ വിചാരണ നീട്ടിക്കൊണ്ടു പോകുന്നുണ്ട് എന്നാണ് ദിലീപ് ഉന്നയിക്കുന്നത്. കൂടാതെ കേസിൽ ഒരു തവണ വിസ്തരിച്ചവരെ വീണ്ടും കേസിൽ വിസ്തരിക്കാൻ അനുവദിക്കരുത് എന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്. 118 ഓളം സാക്ഷികളെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ഉൾപ്പെടുത്തിയത്. പ്രോസിക്യൂഷൻ പറയുന്നത് ഇതിൽ 39 സാക്ഷികളെ മാത്രം വിസ്തരിച്ചാൽ മതിയെന്നാണ്. ഏറ്റവും ശക്തരായ സാക്ഷികളെ വിസ്തരിക്കുന്നത് മാത്രമാണ് കേസിന് ഗുണം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ ഇങ്ങനെ പറഞ്ഞത്.

പ്രധാനപ്പെട്ട 39 സാക്ഷികളിൽ ഏറ്റവും പ്രധാനിയാണ് ദിലീപിൻ്റെ ആദ്യ ഭാര്യയായ നടി മഞ്ജു വാര്യർ. എന്നാൽ ദിലീപ് പറയുന്നത് കേസിലെ ഒന്നാംപ്രതി പൾസർ സുനി സഹ തടവുകാരൻ ജിൻസൺ എന്നിവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് കേസിലെ പ്രധാന സാക്ഷികളാണ് ഇവർ രണ്ടുപേരും. ദിലീപ് പറയുന്നതുപോലെ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാതിരുന്നാൽ അത് അതിജീവതയെയും പ്രോസിക്യൂഷനെയും മോശമായി ബാധിക്കും.

സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചില വെളിപ്പെടുത്തലുകൾ ആയിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാംഘട്ട അന്വേഷണത്തിന് വഴിതെളിച്ചത്. അധിക കുറ്റപത്രം തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതി സമീപിച്ചെങ്കിലും കോടതിയത് തള്ളുകയായിരുന്നു.ദിലീപിനെതിരെ അധിക കുറ്റപത്രം തയ്യാറാക്കിയത് തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply