ആരെന്തുപറഞ്ഞാലും ഒരു കൂസലുമില്ലാതെ തന്നിഷ്ട്ടം ചെയ്യുന്ന പ്രകൃതം – മഞ്ജു വാര്യറെ കുറിച്ച് പ്രമുഖ ക്യാമറാമാൻ വിപിൻ മോഹന്റെ വെളിപ്പെടുത്തൽ

മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യർ മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട നടിയാണ്. സിനിമാഭിനയം തുടങ്ങിയ നാൾ മുതൽ തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട് മഞ്ജു. മലയാളത്തിലെ ഒരുവിധം സൂപ്പർ താരങ്ങളുടെ കൂടെയൊക്കെ തന്നെ മഞ്ജു അഭിനയിച്ചിട്ടുണ്ട്. സിനിമാ നടനായ ദിലീപിനെയായിരുന്നു മഞ്ജു വിവാഹം ചെയ്തത് എന്നാൽ ഇവർക്കിടയിലുള്ള ചില പ്രശ്നങ്ങൾ കാരണം ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു.

വിവാഹത്തിന് മുമ്പും പിന്നീട് വിവാഹ മോചന ശേഷവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു ജനമനസ്സുകൾ കീഴടക്കിയിട്ടുണ്ട്. തമിഴ് സൂപ്പർസ്റ്റാർ അജിത്തിനൊപ്പം തുനിവ് എന്ന തമിഴ് ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിച്ചിട്ടുണ്ട്. 1995 ൽ മോഹൻ സംവിധാനം ചെയ്ത സുരേഷ്‌ ഗോപിയും മുരളിയും ഗൗതമിയും അഭിനയിച്ച സാക്ഷ്യം എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു മഞ്ജു സിനിമ അഭിനയത്തിലേക്ക് വന്നത്.

സല്ലാപം എന്ന ലോഹിതാദാസ് ചിത്രത്തിൽ ദിലീപിൻ്റെ നായികയായി മഞ്ജു വന്നപ്പോളാണ് പ്രേക്ഷകർ മഞ്ജുവിനെ ശ്രദ്ധിച്ചുതുടങ്ങിയത്. വിവാഹമോചനത്തിന് ശേഷം സിനിമയിലേക്കുള്ള ഒരു രണ്ടാം വരവായിരുന്നു മഞ്ജുവിൻ്റെത്. മലയാള സിനിമയിലൂടെ തന്നെ ആയിരുന്നു താരത്തിൻ്റെ ശക്തമായ തിരിച്ചുവരവും. പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു മഞ്ജുവിനെ സ്വീകരിച്ചത്. എന്നാൽ സിനിമയിൽ വന്ന ഉടനെ ഉള്ള മഞ്ജുവിനെ കുറിച്ച് കേമറാമാനും സംവിധായകനുമായ വിപിൻ മോഹൻ ചില വെളിപ്പെടുത്തലുകൾ നടത്തി.

ഈ വെളിപ്പെടുത്താലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വിപിൻ പറയുന്നത് മഞ്ജുവിനെ തൂവൽക്കൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയം മുതൽ അറിയാമെന്നും അന്നത്തെ മഞ്ജുവിന് ഇന്നത്തെ പോലെ പക്വത ഇല്ലായിരുന്നു എന്നുമാണ്. കുട്ടിക്കളിയായിരുന്നു കൂടാതെ ആരെയും അനുസരിക്കാത്ത കുസൃതിത്തരങ്ങൾ ഉള്ള കുട്ടിയായിരുന്നു മഞ്ജു. ഇത്തരം കുസൃതികൾ കൊണ്ട് ചില അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരിക്കൽ കറങ്ങുന്ന ഫാനിൻ്റെ ഇടയിൽ കൈ വച്ചു. അങ്ങനെ വിരലിനു പരിക്ക് പറ്റുകയും ചെയ്തു എന്നാണ് വിപിൻ പറയുന്നത്. ഒരാൾ എന്തെങ്കിലും ചെയ്യരുത് എന്ന് പറഞ്ഞാൽ മഞ്ജു ആ കാര്യം ചെയ്യും. എന്തെകളിലും ഒരു കാര്യം ചെയ്യണം എന്ന് കരുതിയാൽ പിന്നെ അത് ചെയ്താലെ മഞ്ജു അടങ്ങൂ. നിരവധി സിനിമകളിൽ കേമറമാൻ ആയ വിപിൻ സത്യൻ അന്തിക്കാടിൻ്റെ സിനിമകളിലാണ് കൂടുതലും വർക്ക്‌ ചെയ്‌തതെന്നും പറഞ്ഞു.

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ കേമറ വർക്കിന്‌ വിപിനിന് സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്. നടിയായ മഞ്ജിമ മോഹൻ വിപിനിൻറെ മകളാണ്.മഞ്ജിമ അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply