കാവ്യ ദിലീപ് സഞ്ചരിച്ച കാർ തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു – പ്രാർത്ഥനയും ദൈവാനുഗ്രഹവും ആണ് താരത്തെ രക്ഷിച്ചതെന്നു ആരാധകർ

kavya dileep

മലയാളത്തിന്റെ മുഖശ്രീ എന്നറിയപ്പെടുന്ന നായികയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ നായകന്മാരുടെയെല്ലാം നായികയായി തിളങ്ങി കാവ്യ. ഒരു ദശാബ്ദത്തിലേറെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കാവ്യ. എന്നാൽ നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ് താരം.

2016ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം. ഒരുപാട് വിവാദങ്ങൾക്കും വെല്ലുവിളികൾക്കും വഴിവെച്ച ഒരു വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലെ സൂപ്പർഹിറ്റ് ജോഡികൾ അങ്ങനെ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ദിലീപുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം പൊതുവേദികളിലും മറ്റും വളരെ വിരളമായി മാത്രമായി ആണ് കാവ്യയെ കാണാൻ കഴിയുന്നത്. കുടുംബത്തിന്റെയും മകൾ മഹാലക്ഷ്മിയുടെയും കാര്യങ്ങളൊക്കെ നോക്കിക്കൊണ്ട് ഒരു കുടുംബിനിയായി തന്റേതായ തിരക്കുകളുമായി കഴിയുകയാണ് കാവ്യ ഇപ്പോൾ.

മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം ആയിരുന്നു കാവ്യയും ദിലീപും ഒന്നിച്ചത്. അത് കൊണ്ട് തന്നെ ദിലീപും മഞ്ജുവും പിരിയാൻ കാരണം കാവ്യാ ആയിരുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇവരുടെ വിവാഹത്തിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ഇരുവരും വിവാഹിതരായി എന്ന പല വ്യാജവാർത്തകളും പ്രചരിച്ചിരുന്നു. ഇരുവരുടെയും വിവാഹ ശേഷം മാസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ വിവാഹമോചനം നേടുമെന്ന വാർത്തകളും അന്ന് പ്രചരിച്ചിരുന്നു.

എന്നാൽ താരദമ്പതികൾ ഇപ്പോഴും മക്കളുമൊത്ത് സുഖമായി ജീവിക്കുകയാണ്. ഇപ്പോഴിതാ “ഈ പട്ടണത്തിൽ ഭൂതം” എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവം ചിത്രത്തിന്റെ ഛായാഗ്രാഹകൻ പങ്കു വെച്ചത് ആണ് ശ്രദ്ധേയമാവുന്നത്. ഉൽപ്പൽ വി നായനാറിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചിത്രത്തിൽ കാവ്യ ഓടിക്കുന്ന കാർ കൊക്കയിലേക്ക് മറിയുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.

കാവ്യ കാർ എടുത്ത് പോകുമ്പോൾ വില്ലന്മാർ പിന്തുടരുന്ന ഒരു രംഗമായിരുന്നു അത് എന്നും അപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് കാർ കൊക്കയിലേക് മറിയുകയാണ് വേണ്ടിയിരുന്നതെന്നും ഇദ്ദേഹം പറയുന്നു. വാഗമണ്ണിലെ പരുന്തുംപാറയിൽ വച്ചായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. താനും കാവ്യയും ക്യാമറമാനും മാത്രമായിരുന്നു അന്ന് ആ കാറിൽ ഉണ്ടായിരുന്നത് എന്നും ഷൂട്ട് ചെയ്യുന്നതിനിടെ കാവ്യക്ക് ശരിക്കും ബ്രേക്ക് കിട്ടിയില്ലായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

കാർ പെട്ടെന്ന് കൊക്കയിലേക്ക് മറിയാൻ പോയി. എന്തോ ഭാഗ്യത്തിനാണ് കല്ലിൽ തട്ടി കാർ നിന്നതെന്നും ഉൽപ്പൽ പറയുന്നു. ഇപ്പോഴും അത് ആലോചിക്കുമ്പോൾ പേടി തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലെ സംഘട്ടന രംഗങ്ങൾ ചെയ്‌ത്‌ അപകടം സംഭവിച്ച ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇതിഹാസ താരം ജയൻ അകാലത്തിൽ ഈ ലോകത്തോട് വിട പറഞ്ഞത് പോലും അത്തരത്തിൽ ഒരു അപകടത്തിലൂടെ ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply