വല്ലാത്ത വിധി തന്നെ – പാർട്ടിക്കാർ അതിദാരുണമായി തല്ലി ചതച്ച ബസ്സിന്റെ ഉടമ 50 ഓളം കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം വിട്ടു നൽകിയ വ്യക്തി ! കൂടാതെ സ്കൂളിനും അങ്കണവാടിക്കും നൽകിയത് എത്രയെന്നു അറിയുമോ

കോട്ടയത്ത് തിരുവാർപ്പിൽ ബസ്സിനു മുന്നിൽ സിഐടിയു കൊടിനാട്ടിക്കൊണ്ട് സർവീസ് മുടക്കിയത് വളരെയധികം വിവാദമായി മാറിയിരുന്നു. ബസ് സർവീസ് മുടക്കിയതിൻ്റെ പേരിൽ ബസ്സുടമയായ രാജ്മോഹൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തോടെ ബസ് ഓടിക്കാൻ അനുവാദം നൽകി. ബസ്സിന് മുന്നിലുണ്ടായിരുന്ന കൊടി അഴിച്ചു മാറ്റാൻ എത്തിയ ബസ് ഉടമയെ സിപിഎം നേതാവ് മർദ്ദിക്കുകയായിരുന്നു.

എന്നാൽ ബസ്സുടമയായ രാജ്മോഹൻ നാടിനു വേണ്ടി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. രാജ്മോഹൻ ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. അദ്ദേഹം വീടില്ലാത്ത 50 കുടുംബങ്ങളെ സഹായിച്ചു. വീടില്ലാത്തവർക്ക് അദ്ദേഹം തൻ്റെ 40 സെൻ്റ് സ്ഥലം സൗജന്യമായി നൽകി സഹായിച്ചിരുന്നു. അദ്ദേഹം തൻ്റെ സ്ഥലം നൽകിയത് തിരുവാർപ്പ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കിളിരൂർ കുന്നുംപുറം പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിയോട് കൂടി വീട് നിർമ്മിക്കുവാൻ ആണ്.

ഈ സംഭവം നടന്നത് 2021 ഫെബ്രുവരിയിലാണ്. ഒന്നര ഏക്കർ സ്ഥലമാണ് രാജ്മോഹൻ്റെ പേരിൽ അവിടെ ഉണ്ടായിരുന്നത്. അതിൽ 40 സെൻ്റ് ആണ് സഹായമായി നൽകിയത്. ബാക്കിയുള്ള സ്ഥലം അദ്ദേഹം അങ്കണവാടി നിർമ്മിക്കുവാനും ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂൾ നിർമ്മിക്കുവാനും കായിക പരിശീലനം നൽകുന്നതിനുള്ള ഗ്രൗണ്ട് തുടങ്ങിയകാര്യങ്ങൾക്കുവേണ്ടി വിട്ടുകൊടുക്കുകയും ചെയ്തു. പഞ്ചായത്തിൽ വീടില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയപ്പോഴായിരുന്നു രാജ്മോഹൻ സ്ഥലം നൽകാൻ തീരുമാനിച്ചത്.

ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് നിർമ്മിക്കാം എങ്കിലും സ്ഥലം വാങ്ങാൻ പൈസ ഇല്ലാത്തതു കാരണം ആരും മുന്നോട്ട് വരാതിരുന്നു. അതുകൊണ്ട് തന്നെ ഈ പദ്ധതി വർഷങ്ങളായി മുടങ്ങി ഇരിക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം തൻ്റെ സ്ഥലം അങ്ങിനെ ഉള്ളവർക്ക് നൽകാൻ തീരുമാനിച്ചത്. ആ സ്ഥലത്ത് പോകാനുള്ള റോഡിനുള്ള സ്ഥലവും അദ്ദേഹം തന്നെയാണ് നൽകിയത്. അദ്ദേഹം സ്വന്തമായി ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുത്തിരുന്നു.

സഹായം നൽകാൻ യതൊരു മടിയും ഇല്ല രാജ്മോഹന്. 2018 ലെ പ്രളയത്തിലും രാജ്മോഹൻ പലരെയും സഹായിച്ചിരുന്നു. ആർമി ഇൻ്റലിജൻസിൽ ഉദ്യോഗസ്ഥനായിരുന്നു രാജ്മോഹൻ. പിന്നീട് വിദേശത്ത് പോയി പല കമ്പനികളിലും ഡയറക്ടറായി ജോലി ചെയ്തിരുന്നു. മുംബൈയിൽ സ്വന്തമായി ബിസിനസ് ചെയ്യുകയും അതിനുശേഷം നാട്ടിലെത്തി പൊതുപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. കിളിരൂർ 750 ആം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡൻ്റും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ബിജെപി വൈസ് പ്രസിഡൻ്റും ആയിരുന്നു രാജ്‌മോഹൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply