ബറോസ് കഴിഞ്ഞാൽ മോഹൻലാൽ ഇനി ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് തോന്നുന്നില്ല. സന്തോഷ്‌ ശിവൻ.

വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ബറോസ്. മോഹൻലാൽ നായകനായെത്തുന്ന പ്രത്യേകത മാത്രമല്ല ഈ ചിത്രത്തിലുള്ളത്. ഒരു സംവിധായകന്റെ മേലങ്കി കൂടി മോഹൻലാൽ അണിയുന്നുണ്ട് എന്ന പ്രത്യേകത കൂടി എടുത്തുപറയണം. അത്രത്തോളം പ്രത്യേകതകളുള്ളതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയൊടെ പ്രേക്ഷകരെല്ലാം കാത്തിരിക്കുകയാണ് ചിത്രത്തിനുവേണ്ടി. നടനായി തിളങ്ങിയ താരരാജാവ് സംവിധായകനായി എങ്ങനെയാണ് തങ്ങളുടെ മുൻപിൽ എത്തുന്നത് എന്ന് ആകാംക്ഷയാണ് പ്രേക്ഷകർക്ക്.

ഒരു ത്രീഡി ചിത്രമായി ബറോസ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ചില മേക്കിങ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമായി ലാലേട്ടൻ ചിത്രത്തിലെത്തുന്നത്. ബറോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലാലേട്ടൻ തന്നെയാണ്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ബറോസ് എന്ന പേര് കൈകളിൽ പച്ച കുത്താൻ പോലും താരരാജാവ് മറന്നിരുന്നില്ല എന്നതാണ് സത്യം. സിനിമയുടെ കൂടുതൽ വിശേഷങ്ങളാണ് ഇപ്പോൾ സന്തോഷ് ശിവൻ പങ്കുവയ്ക്കുന്നത്. ബറോസ് കഴിഞ്ഞാൽ മോഹൻലാൽ ഇനി ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് തോന്നുന്നില്ല എന്നായിരുന്നു പറയുന്നത്.

അങ്ങനെ ഒരു താല്പര്യം അദ്ദേഹത്തിന് ഇപ്പോഴില്ല. പക്ഷേ ഇഷ്ടമുള്ള എന്തെങ്കിലും വന്നാൽ അദ്ദേഹം തീർച്ചയായും അത് ചെയ്യും. അതിനു 100% കഴിവുള്ള വ്യക്തിയാണ് മോഹൻലാൽ എന്നും സന്തോഷ് ശിവൻ പറയുന്നുണ്ട്. ശരിക്കും ഒരു വിഷ്വൽ ഡയറക്ടറാണ്. തീർച്ചയായും ലാലേട്ടന്റെ ഒരു സിഗ്നേച്ചർ തന്നെയുണ്ട്. വളരെ ഓർഗാനിക് ആയി സെറ്റിലെത്തി ഇങ്ങനെ ചെയ്യാം എന്നാണ് അദ്ദേഹം പറയാറുള്ളത്. അല്ലാതെ ഷൂട്ട് തുടങ്ങിയപ്പോൾ എന്തെങ്കിലുമൊക്കെ കണ്ടു അതുപോലെ വേണം ഇതുപോലെ വേണം എന്നൊന്നും അദ്ദേഹം പറയാറില്ല എന്നും സന്തോഷ് ശിവൻ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നതോടെ ബറോസ് ഒരു ബോളിവുഡ് തീമിലുള്ള ചിത്രമാണെന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ എല്ലാം ഇതിനായി കാത്തിരിക്കുന്നത്. കോവിഡ് ബുദ്ധിമുട്ടുകൾ കാരണമാണ് ചിത്രീകരണം വൈകുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഒരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് മോഹൻലാൽ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ബിഗ്ഗ്ബോസ് വേദിയിൽ വച്ചായിരുന്നു മോഹൻലാൽ ഇതിനെ കുറിച്ച് പറഞ്ഞത്. ബറോസ് നമ്മൾ ഒരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാവട്ടെ. അങ്ങനെയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply