വിവാഹത്തലേന്ന് സെൽഫി എടുക്കാൻ വധൂവരന്മാർ പോയത് കൂറ്റൻ പാറയ്ക്ക് മുകളിൽ ! കാല് തെറ്റി വീണ വധുവിനെ രക്ഷിക്കാൻ ചാടിയ വരൻ പിടിച്ചത് യുവതിയുടെ വസ്ത്രത്തിലും

സെൽഫി അപകടങ്ങളുടെ നീണ്ട പട്ടികയിലേക്ക് ഇതാ ഒന്നു കൂടി. കൊല്ലത്ത് സെൽഫി എടുക്കുന്നതിനിടെ വധൂവരന്മാർ 50 അടി താഴ്ചയുള്ള പാറക്കുളത്തിലേക്ക് ആണ് വീണത്. വിനു വി കൃഷ്ണൻ, സാന്ദ്ര എന്നിവരാണ് വിവാഹത്തിന്റെ തലേദിവസം സെൽഫി എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കുളത്തിലേക്ക് വീണത്. ആദ്യം സാന്ദ്ര കുളത്തിലേക്ക് വീഴുകയായിരുന്നു. സാന്ദ്രയെ രക്ഷിക്കുവാനായി വിനുവും പിന്നാലെ ചാടുകയായിരുന്നു.

ഇവരുടെയും ബഹളം കേട്ട് നാട്ടുകാരും ഫയർഫോഴ്സും എത്തിച്ചേർന്ന് അതിസാഹസികമായിട്ടാണ് വധൂവരന്മാരെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച പാരിപ്പള്ളി പാമ്പുറം മഹാവിഷ്ണുക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നത്. പറവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ വിനു വി കൃഷ്ണനും, കല്ലുവാതിക്കൽ പാമ്പുരം അറപ്പുര വീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകൾ സാന്ദ്ര എസ് കുമാറിന്റെയും വിവാഹമായിരുന്നു വെള്ളിയാഴ്ചത്തേക്ക് നിശ്ചയിച്ചത്.

വീഴ്ചയിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നു മാസത്തെ പൂർണവിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ മൂന്നു മാസത്തിനു ശേഷം പൂർണമായ ആരോഗ്യവതി ആയതിനു ശേഷം വിവാഹം നടത്തിയാൽ മതിയെന്ന് ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വധുവിന്റെ വീട്ടിൽ സ്വീകരണ സൽക്കാരങ്ങൾക്കുള്ള അവസാന ഘട്ടങ്ങൾ നടക്കുന്നതിനിടയിൽ ആയിരുന്നു വധൂവരന്മാർ പാറക്കുളത്തിന്റെ കരയിൽ പോയത്.

50 അടി ആഴമുള്ള പാറക്കുളത്തിലേക്ക് സാന്ദ്ര കാൽ വഴുതി വീഴുകയായിരുന്നു. സാന്ദ്രയെ രക്ഷിക്കുവാനായി വിനു ചാടി എങ്കിലും കരയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന് ഇവരെ കരയിലെത്തിക്കുകയും ഉടൻ തന്നെ പാരപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. സെൽഫി എടുക്കാൻ ഉയരങ്ങളിലും മറ്റു സാഹസികമായ സ്ഥലങ്ങളിലും പോസ് ചെയ്തു വീണ് സ്വന്തം ജീവൻ നഷ്ടപ്പെട്ട ഒരുപാട് യുവാക്കളുടെ വാർത്തകൾ നമ്മൾ സ്ഥിരം കേൾക്കാറുണ്ട്. ഒരു നിമിഷത്തെ ആനന്ദത്തിന് വേണ്ടി സ്വന്തം ജീവൻ പോലും നൽകേണ്ടി വന്ന ഒരുപാട് യുവാക്കൾ.

ഓടി വരുന്ന ട്രെയിനിന് മുന്നിൽ നിന്ന് അതിസാഹസികമായി സെൽഫി എടുക്കാൻ നോക്കി ജീവൻ കളഞ്ഞ എത്രയെത്ര ചെറുപ്പക്കാർ. സമൂഹമാധ്യമങ്ങളിൽ സാഹസികത നിറഞ്ഞ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പകരം നൽകേണ്ടത് സ്വന്തം ജീവൻ തന്നെ ആയിരിക്കും. സമൂഹമാധ്യമങ്ങളിൽ ഒന്ന് വൈറൽ ആവാനും കുറച്ച് ലൈക്കുകൾക്ക് വേണ്ടി ഏത് അറ്റം വരെയുള്ള സാഹസികത ചെയ്യാനും ഇന്നത്തെ തലമുറ തയ്യാറാണ് എന്ന ഭയാനകമായ യാഥാർത്ഥ്യമാണ് നമുക്ക് മുന്നിലുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply