ഒരുനിമിഷം അമ്മയില്ലാത്ത വീട് ശൂന്യമായി തോന്നി – എല്ലാം ഒരു സ്വപ്നമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു, ബോളിവുഡ് നടിയായ മാധുരി അമ്മയുടെ ഓർമകളിൽ

ബോളിവുഡ് നടിയായ മാധുരി ദീക്ഷിതിൻ്റെ അമ്മ സ്നേഹലത ദീക്ഷിത് മരമണപ്പെട്ടു. 90 വയസ്സായി താരത്തിൻ്റെ അമ്മയ്ക്ക്. വാർദ്ധക്യപരമായ പ്രശ്നങ്ങൾ കൊണ്ടായിരുന്നു സ്നേഹലത ദീക്ഷിത് മരണപ്പെട്ടത്. മാധുരി ആയിരുന്നു തൻ്റെ അമ്മ മരണപ്പെട്ടു എന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താരം അമ്മയുടെ ഓർമ്മകളുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ കുറിപ്പാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മരണം ഒരു വില്ലൻ തന്നെയാണ്. ആ ഒരു ശൂന്യത ഒരിക്കലും നികത്താൻ പറ്റാത്തതുമാണ്. മാധുരി പറയുന്നത് രാവിലെ എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് എത്തിനോക്കിയപ്പോൾ അവിടെ ശൂന്യമായിരുന്നു എന്നാണ്. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും. ജീവിതത്തിൽ മുന്നോട്ടുപോകുവാനും നല്ല കാര്യങ്ങളൊക്കെ പറഞ്ഞു തരുവാനും കൂടെ നിന്ന് ഞങ്ങളെ ഉയർത്തിക്കൊണ്ടുപോകുവാനും ഒക്കെ ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ് എന്നാണ് മാധുരി പറഞ്ഞത്.

അമ്മ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. പലർക്കും പലതും നൽകി അവരൊക്കെ തന്നെ ഞങ്ങളെപ്പോലെ അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്നും പറഞ്ഞു. ഇനിയൊരിക്കലും അമ്മ തിരിച്ചു വരില്ല എങ്കിലും ഞങ്ങളുടെ ഓർമ്മകളിൽ അമ്മ എപ്പോഴും ജീവിക്കും. അമ്മയുടെ ക്യാരക്ടർ എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരുന്നു നർമ്മവും, പോസിറ്റിവിറ്റി തുടങ്ങിയവയൊക്കെ കൊണ്ട് ആളുകളെ ആകർഷിക്കുവാൻ അമ്മയ്ക്ക് സാധിച്ചിരുന്നു.

അമ്മ പോയെങ്കിലും അമ്മ ഞങ്ങളിലൂടെയാണ് ഇനി ജീവിക്കുക എന്നും ഓം ശാന്തി ഓം എന്നും എഴുതിക്കൊണ്ടായിരുന്നു അമ്മയുമൊത്തുള്ള ചിത്രം മാധുരി പങ്കുവെച്ചത്. സിനിമാതാരങ്ങളായ രവീണ ടണ്ടൻ ദിയ മിർസ തുടങ്ങിയ നിരവധി താരങ്ങൾ മാധുരിയുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. മാധുരിയുടെ ഭർത്താവായ ഡോക്ടർ ശ്രീരാമും അമ്മയെ കുറിച്ചുള്ള നല്ല ഓർമ്മകൾ ഒക്കെ പങ്കുവെച്ചിട്ടുണ്ട്. ശ്രീറാം പറയുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇന്ന് രാവിലെ എല്ലാവരുടെയും സാമിപ്യത്തിൽ തന്നെ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞു പോയി.

അമ്മയുടെ വിയോഗം ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ തന്നെ തളർത്തി. എങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം തന്നെ ഞങ്ങൾക്ക് ശക്തി തരുവാൻ വേണ്ടി കൂടെ തന്നെയുണ്ട്. അമ്മ വളരെ നല്ല വ്യക്തിയായിരുന്നു അതുപോലെ തന്നെ അറിവും ക്ഷമയും സഹാനുഭൂതിയും തമാശ പറയാവാനുള്ള കഴിവും ഒക്കെ ഉണ്ടായിരുന്നു. എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ അമ്മയ്ക്ക് സാധിച്ചിരുന്നു.

ശ്രീറാം പറയുന്നത് ഏറ്റവും മിസ്സ് ചെയ്യുന്നത് അമ്മയെ ആയിരിക്കും ഓർമ്മകളിൽ എന്നെന്നും അമ്മ ജീവിക്കും എന്നും പറഞ്ഞു. മാധുരിയുടെ അമ്മയുടെ സംസ്കാര ചടങ്ങുകൾ വോർളി വൈകുണ്ഠ ധാമിൽ വച്ചായിരുന്നു. അമ്മയുടെ ദുഃഖത്തിൽ കുടുംബാംഗങ്ങൾ മുഴുവൻ വേദനയിൽ ആണെന്നും മാധുരി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply