പലപ്പോഴും ടി വി ഷോകളിലേക്ക് വിളിച്ച് അപമാനിക്കുകയും പൈസ തരാതിരിക്കുകയുമാണ് പതിവ് – ആരതി മനസ്സ് തുറക്കുന്നു

ഇപ്പോൾ നാം കണ്ടുവരുന്നത് ഫിറ്റ്നസ് ട്രെൻഡ് ആണ്. ഫിറ്റ്നസ് ഫ്രീക്കന്മാരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ആരതി കൃഷ്ണ. ആരതിക്കായിരുന്നു കഴിഞ്ഞതവണ മിസ് കേരള ഫിറ്റ്നസ് കിരീടം ലഭിച്ചത്. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയായിരുന്ന ആരതി ഈ നിലയിലേക്ക് ഉയർന്നത് അവരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ആരതി. ആരതി സാരി ധരിച്ചുകൊണ്ട് വേദിയിൽ മസിൽ ഷോ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ആരതി മലയാളിയാണെന്ന് അറിഞ്ഞതോടെ ഒരുപാട് ആരാധകരും ഫോളോവേഴ്സും ഒക്കെ കൂടി. ബോഡി ബിൽഡിങ്ങിൽ തൻ്റെതായ ഒരു ഇടം കണ്ടെത്തുവാൻ ആരതിക്ക് സാധിച്ചിട്ടുണ്ട്. താരം ഒരു ബൈക്ക് റൈഡർ കൂടിയാണ്. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മേജിക്ക് എന്ന പരിപാടിയിൽ അതിഥിയായി വന്നിരുന്നു ആരതി. നിരവധി സിനിമകളിൽ നിന്നും ആരതിക്ക് ഓഫർ വന്നിട്ടുണ്ട് എന്നും പറഞ്ഞു. എന്നാൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് 5 ലെ മത്സരാർത്ഥിയായി ആരതി ഉണ്ടെന്ന് റൂമറുകൾ ഉണ്ടായിരുന്നു.

മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ആരതി ചില കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് വേണ്ടി അതിൻ്റെ അണിയറ പ്രവർത്തകരിൽ നിന്നും ഇതുവരെ ഒരു അറിയിപ്പും തനിക്ക് കിട്ടിയിട്ടില്ല എന്നാണ് ആരതി പറഞ്ഞത്. കൂടാതെ ആരതിക്ക് ടിവി ഷോകളിൽ ഒന്നും പങ്കെടുക്കാൻ താല്പര്യമില്ലെന്നും പറഞ്ഞു. കാരണം പല ഷോകളിലും അവർ വിളിക്കുകയും അവിടെവെച്ച് കോമാളി ആകുകയും പൈസയൊന്നും തരില്ലെന്നും ആരതി പറഞ്ഞു.

ഞാൻ ആരെയും കുറ്റം പറയുന്നില്ലെന്നും എനിക്ക് എൻ്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നും അതുകൊണ്ടുതന്നെ ഒരുപാട് കഷ്ടപ്പെടണമെന്നും പലരും ജിമ്മൊക്കെ നടത്തുന്നത് ലോൺ ഒക്കെ എടുത്തായിരിക്കും എന്നും ആരതി പറഞ്ഞു. ഏതെങ്കിലും ഉദ്ഘാടനത്തിന് വിളിച്ചാൽ എത്ര പൈസ തരുവാനും അവർ തയ്യാറാണ്. ടിവി ക്കാർ അങ്ങനെയല്ലെന്നും അവർക്ക് വേണ്ടി ദിവസങ്ങളോളം കളഞ്ഞാലും പൈസ തരുവാൻ അവർക്ക് മടിയാണ്.

എന്നാൽ വലിയ ആർട്ടിസ്റ്റുകൾക്കൊക്കെ കൃത്യമായി പൈസ കൊടുക്കുകയും ചെയ്യും. ഫെയിം കിട്ടും എന്ന് പറഞ്ഞു കൊണ്ടാണ് പലരും ഷോയിലേക്ക് വിളിക്കാറ്. അവിടെവച്ച് നമ്മളെ മണ്ടന്മാരാക്കുകയാണ് അവർ ചെയ്യുന്നത് അതിന് നിന്നു കൊടുക്കാറുമുണ്ടെന്നും പറഞ്ഞു. ആരതി എന്താണ് ഉദ്ദേശിച്ചത് എന്ന് ഒരു പിടിയും ഇല്ല. ബിഗ് ബോസിലേക്ക് വിളിച്ചതിൻ്റെ പേരിലാണോ അതോ സ്റ്റാർ മാജിക്കൽ പങ്കെടുത്തിൻ്റെ പേരിലാണോ എന്ന സംശയത്തിലാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply