ടേപ്പ് എടുത്ത് അളന്നു നോക്കിട്ടു കിട്ടുന്നില്ല 55 ഇഞ്ച് ! ബിനീഷ് ബാസ്റ്റിനു ട്രോള് മഴ

ബിനീഷ് ഭാസി എന്ന നടനെ പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടൻ തന്നെയാണ് ബിനീഷ്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യം കൂടിയാണ് താരം. മലയാളത്തിലും തമിഴിലും ഒക്കെയായി വില്ലൻ വേഷങ്ങളിലാണ് ബിനീഷ് തിളങ്ങിയിട്ടുള്ളത്. സ്റ്റാർ മാജിക്ക് എന്ന പരിപാടിയുടെ അവിഭാജ്യഘടകമായി ഇപ്പോൾ നടൻ മാറുകയും ചെയ്തിട്ടുണ്ട്. ടീമേ എന്നാണ് ബിനീഷ് എല്ലാവരെയും പരിപാടിയിൽ സംബോധന ചെയ്യുന്നത്. ഇത് തന്നെയാണ് നടൻ പലപ്പോഴും ശ്രദ്ധ നേടാനുള്ള കാരണമായതും.

ഇപ്പോഴിതാ നടൻ വലിയതോതിലുള്ള ട്രോളുകൾക്ക് ഇര ആയിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഇപ്പോൾ ട്രോളുകൾ നിരവധിയാണ് ബിനീഷിന്. ട്രോളുകൾക്ക് കാരണമെന്നതും ഈ വിളി തന്നെയാണ്. ബിനിഷ് സെബാസ്റ്റ്യൻ പങ്കുവെച്ച് പുതിയൊരു വീഡിയോ ഇപ്പോൾ ട്രോളുകൾ കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പുതിയൊരു ടിവി വാങ്ങിയ വിശേഷമായിരുന്നു താരം പങ്കുവെച്ചത്. 55 ഇഞ്ച് വലിപ്പമുള്ള ഒരു ടിവി വാങ്ങിയ ശേഷം അളന്നു നോക്കുന്ന ഒരു വിഡിയോ ആയിരുന്നു താരം പറഞ്ഞത്. അതിനുശേഷം പണിപാളി പോലെയാണ് സംസാരിച്ചിരുന്നത്. ആറ് ഇഞ്ച് കുറവ് വന്നിരിക്കുന്നു. 55 ഇഞ്ച് വലിപ്പം പറയുന്നുണ്ട് കമ്പനി ടിവിക്ക്.

ഇതിന്റെ യഥാർത്ഥ വലിപ്പം എന്നത് 49 ഇഞ്ച് മാത്രമാണ് എന്നും ബിനീഷ് ഈ വീഡിയോയിലൂടെ പറയുന്നുണ്ടായിരുന്നു. 55 എന്നും സെന്റീമീറ്റർ കണക്കിൽ 138 point 8 എന്നും കവറിൽ എഴുതിയിരിക്കുന്നതും കാണിച്ചു തരുന്നുണ്ട്. ടേപ്പ് ഉപയോഗിച്ച് അളക്കുമ്പോൾ 49 ഇഞ്ച് വലുപ്പം മാത്രമാണ് ടിവിക്ക് ഉള്ളതെന്നും ഒരു പരാതിയായി താരം പറയുകയും ചെയ്തു. ഇത് ആണ് ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഒരുപാട് ആളുകൾ ആണ് നടനെതിരെയുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. താരം അളന്നതിന്റെ കുഴപ്പമാണ് ഇത് എന്നാണ് പലരും പറയുന്നത്. എന്നാൽ ബിനീഷ് ടിവി കൃത്യമായി തന്നെ അളക്കുന്നത് കാണിക്കുകയും ചെയ്യുന്നു.

കോണോട് കോൺ ആയാണ് ടിവിയുടെ അളവ് കണക്കാക്കുന്നത്. നടനാളന്നത് തെറ്റാണ് എന്നും കൊണോട് കോൺ എന്ന ഈ അളവാണ് കമ്പനി പറയുന്ന 55 ഇഞ്ച് എന്ന് അറിയാവുന്ന പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. എന്നാൽ ചില ആളുകൾ ബിനീഷിനെ സപ്പോർട്ട് ചെയ്തു കൊണ്ടാണ് സംസാരിക്കുന്നത്. നേരെ അളന്നാൽ എന്താണ് എന്നും ചോദിക്കുന്നുണ്ട്. പുതിയ കാലഘട്ടത്തിൽ ടിവികളും മറ്റും അൽപം മുന്നോട്ട് തള്ളിനില്ക്കുന്ന രീതിയിൽ ഉള്ളതാണ് ഇത് അളക്കുവാൻ വേണ്ടിയാണ് കോണോടു കോൺ എന്ന രീതി കണ്ടുപിടിച്ചിരിക്കുന്നത് എന്നാണ് ഒരുപറ്റം ആളുകൾ പറയുന്നത്. എങ്കിലും ഇങ്ങനെയൊരു വീഡിയോ ബിനീഷിന് സമ്മാനിച്ചത് നിരവധി ട്രോളുകൾ ആണ് എന്നതാണ് സത്യം. വലിയതോതിലുള്ള ഒരു ട്രോൾ മഴ തന്നെയാണ് ബിനീഷിനെതിരെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply