സംവൃത അങ്ങനെ അഭിനയിക്കാൻ വന്നപ്പോ എനിക്ക് ദേഷ്യമാണ് വന്നത്- എന്നാൽ പിന്നീട് സത്യം മനസ്സിലാക്കിയപ്പോൾ തന്റെ ചിന്ത മാറിയതെന്ന് ബിജു മേനോൻ

biju menon and samrutha

നിരവധി സിനിമകളിലൂടെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംവൃത സുനിൽ. നടിയായ സംവൃതയെ കുറിച്ച് നടാനായ ബിജു മേനോൻ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സംവൃത വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്നും മാറിനിൽക്കുകയായിരുന്നു. എന്നാൽ ഏറെക്കാലത്തിനുശേഷം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ബിജു മേനോൻ അഭിനയിച്ച ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവൃത.

ആ ചിത്രത്തിലൂടെ സംവൃത സിനിമയിലേക്ക് തിരിച്ചു വന്നതിനുശേഷം ബിജു മേനോൻ നടി സംവൃതയിൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ബിജു മേനോൻ പറയുന്നത് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ സംവൃത തൻ്റെ ഭാര്യയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് സംവൃത തൻ്റെ കുഞ്ഞുമായിട്ടായിരുന്നു വന്നത്.

സംവൃതയുടെ താല്പര്യ പ്രകാരമായിരുന്നു ആ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. മാഹിയിൽ വെച്ചായിരുന്നു ഷൂട്ട്. നല്ല ചൂടുള്ള സമയമായിരുന്നു അപ്പോൾ. കുഞ്ഞിനേയും കൊണ്ട് ഇത്രയും മോശം ക്ലൈമറ്റിൽ വന്നു അഭിനയിക്കാൻ തയ്യാറായപ്പോൾ ബിജുമേനോന് ദേഷ്യമായിരുന്നു വന്നത്. എന്നാൽ പിന്നീടാണ് ഈ സിനിമയുടെ കഥ അത്രയ്ക്ക് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ചെറിയ കുഞ്ഞുമായി ഇത്രയും ദൂരത്ത് വന്നുകൊണ്ട് ഇത്രയും ചൂടത്ത് അഭിനയിക്കാൻ സംവൃത തയ്യാറായത് എന്ന് മനസ്സിലാക്കിയത്.

സംവൃത ആ സിനിമയിൽ തനിക്ക് കിട്ടുന്ന പ്രതിഫലം ആഗ്രഹിച്ചിട്ടില്ല കഥയോടുള്ള ഇഷ്ടം കൊണ്ടാണ് വന്നത് എന്നുള്ള കാര്യം ഓർത്തപ്പോൾ ബിജു മേനോന് സംവൃതയോട് ബഹുമാനം മാത്രമാണ് തോന്നിയത് എന്നും പറഞ്ഞു. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയുടെ സംവിധായകൻ ജി പ്രജിത് ആണ്. തിരക്കഥ എഴുതിയത് സജീവ് പാഴൂർ. ഈ ചിത്രത്തിൽ നാട്ടിൻപുറത്തെ വാർപ്പ് പണിക്കാരുടെ ജീവിതകഥയാണ് പറയുന്നത്.

ഏറെ ജനശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിൽ നായികയായി വേണ്ടത് സാധാരണ കുട്ടികളെ നോക്കുകയും അടുക്കളപ്പണി ഒക്കെ ചെയ്യുന്ന ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെയുള്ള നാട്ടിൻ പുറത്തുകാരിയായ ഒരു പെൺകുട്ടിയെ ആയിരുന്നു. നായികയായി പലരെയും നോക്കി. പിന്നീടാണ് സംവൃതയെ കുറിച്ച് ഓർമ്മവന്നത് അപ്പോൾ സംവൃതയെ വിളിച്ച് സിനിമയിലേക്ക് ഒരു റീഎൻട്രി റെഡിയായിട്ടുണ്ട് താല്പര്യമുണ്ടെങ്കിൽ അഭിനയിക്കണമെന്നും പറയുകയായിരുന്നു. ഈ ചിത്രത്തിൻ്റെ കഥ മുഴുവൻ കേട്ടപ്പോൾ തന്നെ സംവൃത നായികയായി സിനിമയിൽ അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply