കാമുകൻ ബിഗ് ബോസ് ഫെയിം എയ്ഞ്ചലീനയോട് ചോദിച്ചത് കേട്ട് പ്രേക്ഷകർ ഒന്ന് ഞെട്ടി ! ബേസ്റ്റ് കാമുകൻ എന്ന് ആരാധകർ – Bigg Boss Fame talks about her lover

ബിഗ് ബോസ് സീസൺ ഫൈവിലെ മത്സരാർത്ഥികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എയ്ഞ്ചലീന. എയ്ഞ്ചലീന ഒരു സിനിമാ നടി കൂടിയാണ്. നല്ല സമയം എന്ന സിനിമയിലൂടെയാണ് താരത്തിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ സിനിമയുടെ റിവ്യൂവിൽ താരം പറഞ്ഞ വാക്കുകൾ വളരെയേറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ആ സിനിമയിൽ എം അടിക്കുന്നത് കാണിക്കുന്നുണ്ട്. അത് ഇപ്പോൾ ഒരുവിധം ആളുകളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യുന്നവർ അത് ചെയ്യട്ടെ എന്നും അല്ലാത്തവർ ചെയ്യേണ്ട എന്നും ആണ് എന്ജലീന പറഞ്ഞത്.

ഈ വാക്കുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും പല വിവാദങ്ങൾക്കും കാരണമായി മാറുകയും ചെയ്തിരുന്നു. ബിഗ് ബോസ് സീസൺ ഫൈവിലെ ആദ്യത്തെ എലിമിനേഷനിൽ എയ്ഞ്ചലീന ആണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. എലിമിനേഷൻ പ്രക്രിയ നടക്കുന്നതിനിടെ മോഹൻലാൽ ആദ്യമായി ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത് എയ്ഞ്ചലീനയാണെന്ന് പറഞ്ഞപ്പോൾ വീട്ടിലെ മറ്റ് മത്സരാർത്ഥികളും അതുപോലെത്തന്നെ പ്രേക്ഷകരും ഒന്ന് ഞെട്ടി. ബിഗ് ബോസ് ഹൗസിലെ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു.

ബിഗ് ബോസ് ഹൗസിൽനിന്നും പുറത്തിറങ്ങിയ എയ്ഞ്ചൽ അഭിമുഖത്തിനിടെ തൻ്റെ കാമുകനെ കുറിച്ചും സംസാരിച്ചു. കാമുകനെ ശുപ്പൂട്ടൻ എന്നാണ് വിളിക്കുന്നത് എന്നും അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞു. കാമുകനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഇപ്പോൾ യൂറോപ്പിൽ ആണെന്നും അതുകൊണ്ട് നേരിട്ട് കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ടെന്നും പറഞ്ഞു. ബിഗ് ബോസിൽ വെച്ച് മത്സരത്തിനിടയിൽ അലറി കരഞ്ഞിരുന്നു എയ്ഞ്ചലിൽ എന്നാൽ ആ സംഭവത്തെ കുറിച്ച് പറഞ്ഞത് വേദന സഹിക്കാൻ പറ്റാതായപ്പോൾ ആണ് സത്യത്തിൽ അലറിയതെന്നും.

അവിടെനിന്നും പുറത്തിറങ്ങിയശേഷം ഈ സംഭവത്തെക്കുറിച്ച് കാമുകൻ ചോദിച്ചത് എന്താണെന്ന് അറിയുമോ എന്ന് ചോദിച്ചു. കാമുകൻ ചോദിച്ചത് നിന്നെ അറ്റാക്ക് ചെയ്തവരെ എന്തുകൊണ്ടാണ് നീ തിരിച്ച് അറ്റാക്ക് ചെയ്യാതിരുന്നത് എന്നാണ്. കാമുകൻ്റെ ചോദ്യം കേട്ട പ്രേക്ഷകരൊക്കെ പറയുന്നത് ബെസ്റ്റ് കാമുകനാണ് എന്നാണ്. എയ്ഞ്ചലിനെ ആദ്യം പ്രേക്ഷകർക്ക് ഇഷ്ടമല്ലായിരുന്നെങ്കിലും പിന്നീട് ഇഷ്ടപ്പെട്ട് വരികയായിരുന്നു. ആ സമയത്ത് ആയിരുന്നു വിടവാങ്ങലും.

എയ്ഞ്ചലിൻ പറയുന്നത് ബിഗ് ബോസ് വീട്ടിലെ എല്ലാവരുമായി സംസാരിക്കാറുണ്ട് എന്നും എന്നാൽ മനീഷയുമായി ഒന്നിച്ചു പോകാൻ ബുദ്ധിമുട്ടാണെന്നുമാണ്. ബിഗ് ബോസിൽ നിന്നും വിടവാങ്ങിയപ്പോൾ മനീഷ കരഞ്ഞത് സ്ട്രാറ്റജി ആണോ എന്നും അറിയില്ലെന്ന് എയ്ഞ്ചലിൽ പറഞ്ഞു. ബിഗ് ബോസ് വീട്ടിൽ റിനോഷ്, ശോഭ, നാദിറ, ജുനൈസ് എന്നിവരെയാണ് വിശ്വസിക്കാൻ പറ്റുന്നത് എന്നും പറഞ്ഞു.

story highlight – Bigg Boss Fame talks about her lover.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply