ഒരു അഭിമുഖത്തിന് 20000 മുതൽ 30000 വരെ മേടിക്കുമെന്ന് ഗോപിക – ബിഗ് ബോസ് ഹൗസിൽ നിന്നും തനിക്ക് ലഭിക്കുന്ന പ്രതിഫലം വെളിപ്പെടിത്തി താരം – ഞെട്ടൽ മാറാതെ ആരാധകർ

18 മത്സരാർത്ഥികളുമായി ബിഗ് ബോസ് സീസൺ 5 മാർച്ച് 26ന് തുടക്കമിട്ടു. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസ് സീസൺ ഫൈവിനെ വരവേറ്റത്. സീസൺ ഫൈവിൽ കൂടുതലും സ്ത്രീകളാണ്. 13 സ്ത്രീകളും ഏഴു പുരുഷന്മാരും ആണ് ഉള്ളത്. ബിഗ് ബോസ് സീസൺ ഫൈവ് മറ്റൊരു പ്രത്യേകത കോമണറായ ഒരു മത്സരാർത്ഥി കൂടി പങ്കെടുത്തു എന്നുള്ളതാണ്. സാധാരണക്കാരിയായി കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ മത്സരാർത്ഥി ആയിരുന്നു ഗോപിക.

ബിഗ് ബോസിൽ സാധാരണക്കാരിയായി വന്നുകൊണ്ട് പ്രേക്ഷകരുടെ മുന്നിൽ താരമായിട്ടാണ് ഗോപിക ഇറങ്ങിപ്പോയത്. എന്നാൽ ഗോപികയ്ക്ക് വെറും മൂന്നാഴ്ച മാത്രമേ ബിഗ് ബോസ് ഹൗസിൽ നിൽക്കാൻ സാധിച്ചുള്ളൂ. എന്നാൽ ഇപ്പോൾ ഗോപിക താൻ ഇൻ്റർവ്യൂവിന് വലിയ ഒരു തുകയാണ് വാങ്ങുന്നത്‌ എന്ന റൂമറുകൾക്ക് മറുപടി നൽകുകയാണ്. ടിവി കേരളയിൽ ഉള്ള ഒരു അഭിമുഖത്തിനിടെയാണ് ഗോപിക ഈ കാര്യങ്ങൾ തുറന്നു സംസാരിച്ചത്.

അവതാരകൻ ഗോപികയോട് ചോദിച്ചത് ബിഗ് ബോസിൽ നിന്നും പുറത്താകുന്ന മത്സരാർത്ഥികളെ ഇൻ്റർവ്യൂവിന് പൈസ കൊടുത്ത് വിളിക്കുന്ന രീതിയോട് എന്തു തോന്നുന്നു എന്ന് ചോദിച്ചു. ഗോപിക മറുപടി പറഞ്ഞത് നല്ല കാര്യം എന്നാണ്. പല യൂട്യൂബ് ചാനലുകളും വീഡിയോകൾ എടുത്തുകൊണ്ടു പോവുകയും അവർക്ക് കുറെ വ്യൂസ് കിട്ടുമ്പോൾ നല്ല പെയ്മെൻ്റും കിട്ടും. അതേസമയം ആദ്യമായി ഷോയിൽ നിന്നും പുറത്താക്കപ്പെടുന്ന ബിഗ് ബോസ് മത്സരാർത്ഥികൾക്ക് അധികം പെയ്മെൻ്റ് ഒന്നും കിട്ടാറില്ല എന്നാണ് ഗോപിക പറയുന്നത്.

അതിനാൽ അവർക്ക് പൈസ ഉണ്ടാക്കാൻ ലഭിക്കുന്ന അവസരം ഇത്തരം അഭിമുഖങ്ങളിലൂടെയാണെന്നും ഗോപിക പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന പൈസ മാത്രമാണ് പിന്നീട് അവർക്കുള്ളത്. പല സ്ഥലത്തുനിന്നും കാശ് ചെലവാക്കിക്കൊണ്ട് അഭിമുഖത്തിനായി വരുമ്പോൾ അവർക്ക് കിട്ടുന്ന കാശിൻ്റെ ഒരു പങ്ക് നമുക്കും കിട്ടണ്ടേ എന്നായിരുന്നു ഗോപിക പറഞ്ഞത്. ഏതെങ്കിലും ഒരു സെലിബ്രിറ്റിയെ അഭിമുഖം ചെയ്യുമ്പോൾ അവർക്ക് കിട്ടുന്ന പൈസയേക്കാൾ കൂടുതൽ പൈസ ആ ചാനലിന് ലഭിക്കുന്നുണ്ടല്ലോ.

അഭിമുഖത്തിൽ വന്നുകഴിഞ്ഞാൽ പെയ്മെൻ്റ് വാങ്ങുന്നതും തെറ്റില്ല എന്നാണ് ഗോപിക പറയുന്നതും. അതിൽ എന്താണ് തെറ്റ് എന്നും ചോദിക്കുന്നുണ്ട്. എന്നാൽ തന്നെ സപ്പോർട്ട് ചെയ്ത് കൊണ്ട് അഭിമുഖം എടുക്കുന്ന ആളുകളിൽ നിന്നും പൈസ വാങ്ങാതെയാണ് ഗോപിക അഭിമുഖത്തിന് തയ്യാറായത് എന്നും പറഞ്ഞു. ഗോപിക പറയുന്നത് ഒരു അഭിമുഖത്തിന് 20ന് 30നും ഇടയിൽ മാത്രമുള്ള പൈസ മാത്രമാണ് തനിക്ക് കിട്ടാറുള്ളതെന്നും രണ്ടാമത്തെ ഇൻ്റർവ്യൂവിന് 20 താഴെയാണ് ലഭിക്കാറെന്നും ഗോപിക പറഞ്ഞു.

ബിഗ് ബോസിൽ നിന്നും എത്ര പൈസ ലഭിച്ചു എന്നും ഗോപിക പറയുന്നുണ്ട്. താൻ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന ശമ്പളത്തേക്കാൾ 18 ശതമാനം പൈസ ഒരു ദിവസം ബിഗ്ബോസിൽ നിന്നും ലഭിച്ചു എന്നാണ് പറഞ്ഞത്. കൂടാതെ ഗോപികയെ പുറത്താക്കിയതിനെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞു. ഗോപികയുടെ പുറത്താക്കൽ അൺഫെയർ ആണെന്നാണ് പറഞ്ഞത്. ഗോപിക പറഞ്ഞത് താൻ ഉൾപ്പെടുന്ന നോമിനേഷൻ പ്രക്രിയ മൂന്ന് ആഴ്ചയോളം നീട്ടിക്കൊണ്ടുപോയത് ശരിയായില്ല എന്നും അതുകൊണ്ടാണ് താൻ പുറത്തായത് എന്നും പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ താൻ ഒറ്റപ്പെട്ടിരുന്നു എന്നും ഗോപിക പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply