എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ മകളെ ഇതിൽ വലിച്ചിഴക്കരുതെന്ന് ദേവു; വിഷ്ണുവിനെ ഹഗ്ഗ് ചെയ്‌താൽ താൻ ഗർഭിണിയാവില്ലെന്നും പറഞ്ഞു.

ബിഗ് ബോസ് സീസൺ 5 റിയാലിറ്റി ആരംഭിച്ചിട്ട് 36 ദിവസങ്ങൾ കഴിഞ്ഞിരിക്കുകയാണ്.വിഷ്ണുവിൻ്റെയും മിഥുനിൻ്റെയും കൂടെ മത്സരിച്ചുകൊണ്ട് അവരെ പരാജയപ്പെടുത്തി ഈ ആഴ്ചയിലെ ബിഗ് ബോസിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീദേവി എന്ന ദേവുവാണ്. എന്നാൽ ഈ ആഴ്ചയിലെ എവിക്ഷൻ ലിസ്റ്റിൽ ദേവു പുറത്താക്കപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ ദേവു ഒരു ഇൻ്റർവ്യൂവിനിടെ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.

അവതാരകൻ ദേവുവിനോട് ദേവു ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച വീഡിയോയിൽ നിരവധി ആളുകൾ ദേവുവിനെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്തതുപോലെ തോന്നുന്നുണ്ടെന്നും ഇതിൽ ദേവുവിന് പറയാനുള്ളത് എന്താണെന്ന് ചോദിച്ചപ്പോൾ ദേവു പറഞ്ഞത് അത് സ്വാഭാവികമായും അങ്ങനെ ആയിരിക്കുമല്ലോ എന്നാണ്. ബിഗ് ബോസിനകത്ത് അനുഭവിക്കുന്ന പ്രഷറിനേക്കാൾ കൂടുതൽ പുറത്തുവന്നപ്പോളാണ് അനുഭവിച്ചതെന്നും പറഞ്ഞു.

ബിഗ് ബോസിനുള്ളിൽ ബിഗ് ബോസ് പറയുന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുവാൻ പാടുള്ളൂ എന്നുണ്ട്. എന്നാൽ പുറത്ത് ആളുകൾ ഇതൊരു ഗെയിം എന്നതിലുപരി ഒരു വ്യക്തിയെ അറ്റാക്ക് ചെയ്യുന്ന രീതിയിലാക്കി മാറ്റുകയാണ്. ബിഗ് ബോസിനകത്ത് മത്സരാർത്ഥികൾ തമ്മിൽ അധികം വിദ്വേഷം കൊണ്ടുനടക്കാറില്ല കാരണം ദിവസവും ഒരേ ആളുകളെ തന്നെ കാണുന്നതുകൊണ്ട്. എല്ലാ മത്സരാർത്ഥികൾക്കും ഫേൻ പേജുകൾ ഉണ്ടെന്നും ഏറ്റവും കൂടുതൽ വിഷ്ണു ഫാൻസ്‌ പേജിൽ നിന്നാണ് നിരവധി മോശം കമൻ്റുകൾ വന്നുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.

ഇത്തരം കമൻ്റുകൾ ദേവുവിൻ്റെ മകൾക്ക് സുഖമില്ലാതാവാൻ വരെ കാരണമായെന്നും പറഞ്ഞു. ദേവു പറയുന്നത് തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പക്ഷേ മകളെ ഇതിൽ വലിച്ചിഴക്കേണ്ട ആവശ്യമില്ല എന്നാണ്. അവതാരകൻ വിഷ്ണുവിനെ മനസ്സിലാക്കിക്കൊണ്ട് കൂടെ നിന്നാൽ മതിയായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അവിടെ ആരുടെയും സ്വഭാവം അറിഞ്ഞുകൊണ്ട് സർട്ടിഫിക്കറ്റ് കൊടുക്കാൻ പോകുന്നതല്ലെന്നും നമുക്ക് സംസാരിക്കുമ്പോൾ കംഫർട്ട് തോന്നുന്ന ആളുകളോട് നമ്മളെല്ലാം തുറന്നു പറയുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു.

വിഷ്ണു കൂടെ നിന്നുകൊണ്ട് തന്നെ ചതിക്കുകയായിരുന്നെന്ന് അറിയുവാൻ ലേറ്റായി പോയതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. കട്ട പെറുക്കുന്ന ടാസ്കിനിടയിൽ ദേവുവും വിഷ്ണുവും തമ്മിൽ ഫൈറ്റ് ഉണ്ടാവുകയും മകളെ പറ്റി പറഞ്ഞതിന് ദേവുവിനോട് വിഷ്ണു സോറി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇവർ തമ്മിൽ ലൗ ആണെന്ന തരത്തിലുള്ള സംസാരം പ്രേക്ഷകർക്കിടയിലും ചില മത്സരാർത്ഥികൾക്കിടയിലും ഉണ്ടായി.

ആദ്യം ഫൈറ്റ് പിന്നീട് ഫ്രണ്ട്ഷിപ്പ് പിന്നെ ലൗ എന്നതാണ് സ്‌ട്രേറ്റജി. എന്നാൽ ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ലെന്ന് ദേവു ചില മത്സരാർത്ഥികളോട് പറഞ്ഞിരുന്നു. ദേവു വിഷ്ണുവിനെ ഹഗ്ഗ് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ദേവു പറഞ്ഞത് എനിക്ക് കംഫർട്ട് ആണെന്ന് തോന്നുന്ന ഒരു ആണിനെ ഹഗ്ഗ്‌ ചെയ്താൽ ഒരിക്കലും പ്രഗ്നൻ്റ് ആവുകയൊന്നുമില്ല എന്നാണ്. ദേവു പറയുന്നത് എങ്ങനെയെങ്കിലും വിഷ്ണുവിനെ വലിച്ച് താഴെ ഇടണം എന്നൊരു ചിന്ത തനിക്ക് എപ്പോഴും ഉണ്ടായിരുന്നു എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply