എനിക്ക് ശാരീരിക ബന്ധം എന്നാൽ വെറുപ്പാണ് – പ്രസവം കഴിഞ്ഞു മൂന്നാമത്തെ ആഴ്ച അയാൾ എന്നെ ശാരീരിക ബന്ധത്തിന് വേണ്ടി പെരുമാറി ! ഒരു കുഞ്ഞുണ്ടായത് എങ്ങനെ എന്ന് പോലും തനിക്കറിയില്ലാരുന്നു എന്ന് ദേവു

ബിഗ് ബോസ് സീസൺ 5 മത്സരത്തിനിടയിൽ മൈ സ്റ്റോറി എന്ന ഒരു ടാസ്കിൻ്റെ ഭാഗമായി എല്ലാവരും അവരവരുടെ ജീവിതകഥ തുറന്നു പറഞ്ഞിരുന്നു. തിങ്കളാഴ്ച ആദ്യം നടന്നത് നോമിനേഷൻ ടാസ്ക് ആയിരുന്നു. അതിനുശേഷം മൈ സ്റ്റോറിയുമായി എത്തിയത് ദേവു ആണ്. ഒറ്റ മകളായ ദേവു വളരെ അച്ചടക്കമുള്ള കുട്ടിയായിരുന്നു. ദേവുവിന് ചെറിയ പ്രായത്തിൽ തന്നെ പ്രണയം ഉണ്ടായിരുന്നു. പഠനത്തിൽ പിറകിലോട്ടായതോടെ അച്ഛനും അമ്മയും പ്രഷർ ചെയ്തു തുടങ്ങിയപ്പോൾ പ്രണയിക്കുന്ന വ്യക്തിയിൽ നിന്നാണ് സമാധാനം കിട്ടിയത് .

22 വയസ്സാകുന്നതിനു മുന്നേ അയാളെ വിവാഹം ചെയ്തു. ആദ്യനാളുകളിൽ സിനിമയിലെപോലുള്ള റൊമാൻസായിരുന്നു. പിന്നീട് ഒരുപാട് പരിമിതികൾ തനിക്കുണ്ടായി. ഒരു വ്യക്തി എന്നുള്ള നിലയിൽ ഒരു ബഹുമാനവും സ്വാതന്ത്ര്യവും തന്നില്ലെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഭർത്താവ് ഒരു ദിവസം നമുക്ക് ഒരു കുഞ്ഞു വേണമെന്ന് പറഞ്ഞെങ്കിലും ദേവുവിന് പ്രശ്ങ്ങൾക്കിടയിൽ അതിന് താല്പര്യമുണ്ടായിരുന്നില്ല.

വീട്ടുകാരെ ഒന്നു വിളിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു ദേവു. പിന്നീട് ഗർഭിണിയായി ആറാം മാസം വരെ ഫുൾ ബെഡ് റസ്റ്റ് ആയിരുന്നു. ഭർത്താവ് ദേവു അറിയാതെ വീട്ടിൽ പോയി സ്ത്രീധനം ചോദിച്ചപ്പോൾ ദേവുവിന് ഒന്നും കൊടുക്കില്ലെന്നും അനാഥാലയത്തിലേക്ക് കൊടുക്കും എന്ന നിലപാടിലായിരുന്നു അമ്മ. അതിനുശേഷം ഭർത്താവ് എന്തിനും കണക്ക് ചോദിക്കുവാൻ തുടങ്ങിയപ്പോൾ ദേവുവിൻ്റെ മനസ്സ് കൈവിട്ടുപോയി.

മാനസിക സമ്മർദ്ദം കാരണം ആറാം മാസം തന്നെ പ്രസവിച്ചു. കുഞ്ഞിന് ഒരു കിലോയോളം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. സിറിഞ്ചു വഴിയായിരുന്നു കുഞ്ഞിന് പാൽ കൊടുത്തിരുന്നത്. ഭർത്താവ് കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ പോലും വന്നില്ല. രാത്രി മദ്യപിച്ച് ബോധമില്ലാതെ പ്രസവം കഴിഞ്ഞു മൂന്നാമത്തെ ആഴ്ച അയാൾ ശാരീരിക ബന്ധത്തിന് വേണ്ടി ദേവുവിനെ ഉപദ്രവിച്ചു. ദേവു ആശുപത്രിയിലാവുകയും ചെയ്തെന്ന് പറഞ്ഞു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ദേവു നേരെ വീട്ടിലേക്കായിരുന്നു പോയത്. ദേവു ഡിവോഴ്സ് ഫയൽ ചെയ്യും മുൻപേ തന്നെ അതിനുവേണ്ടി ഭർത്താവ് മുൻകൈയെടുത്തു. ഭർത്താവിൻ്റെ അച്ഛൻ വരെ ദേവുവിനെ തല്ലി എന്നാണ് പറഞ്ഞത്. മകൾക്ക് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് സ്പീച്ച് തെറാപ്പി ചെയ്തതിനുശേഷമാണ് സംസാരിച്ചത്. മകൾക്ക് ഫിക്സും ഉണ്ടായിരുന്നു. അച്ഛൻ റിട്ടയർ ആവാൻ ആയപ്പോൾ ദേവു വീണ്ടും പഠിക്കാൻ തീരുമാനിച്ചു.

സിംഗിൾ മദർ ആയതുകൊണ്ട് നിരവധി വിമർശനങ്ങൾ സമൂഹത്തിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു. കല്യാണം കഴിച്ച് അവിടെ നമ്മൾ സുരക്ഷിതരല്ലെന്നും, ഇഷ്ടമില്ല എന്ന് തോന്നുകയുമാണെങ്കിൽ അവിടെ നിന്നും ഇറങ്ങി വരികയാണ് ചെയ്യേണ്ടത്. അല്ലാതെ അവിടെ താമസിക്കുമ്പോൾ ഒരു മരത്തിൽ പിടിച്ച് നിൽക്കുമ്പോൾ ചിതല് പിടിച്ചു കയറുന്ന അവസ്ഥയാകും എന്നും ദേവു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply