കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിൽ തന്റെ പ്രിയപ്പെട്ടവൾക്കൊപ്പം റോബിൻ രാധാകൃഷ്ണൻ – പുതിയ ജീവിതം ഈ വീട്ടിൽ !

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടി ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും റോബിന് ഉള്ളത്. സിനിമയിൽ സജീവമാകാൻ തുടങ്ങുകയാണ് താരം. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഇപ്പോൾ സിനിമയുടെ ഭാഗമായത് കൊണ്ട് തന്നെ കൂടുതൽ സമയങ്ങളിൽ കൊച്ചിയിൽ തന്നെ നിൽക്കേണ്ട അവസ്ഥയാണ് മുൻപിൽ ഉള്ളത്. അതിനാൽ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന ഒരു ഫ്ലാറ്റ് ആണ് കൊച്ചിയിൽ റോബിൻ സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫ്ലാറ്റിലേക്ക് ആരതിയുടെ കൈപിടിച്ചു കൊണ്ടാണ് റോബിൻ എത്തിയത്. ഈ വീഡിയോയിലൂടെയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലാകുന്നത്.

സിനിമ നടിയും ഡിസൈനറുമായ ആരതി പൊടിയും റോബിൻ രാധാകൃഷ്ണനും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഉടനെ തന്നെ വിവാഹിതരാകുമെന്നുമുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പരസ്യമായ രഹസ്യമാണ്. ഇപ്പോൾ തന്റെ ആഗ്രഹപ്രകാരം കൊച്ചിയിൽ ഒരു പുതിയ വീട് സ്വന്തമാക്കിയപ്പോൾ തന്റെ പ്രിയപ്പെട്ടവളെ ഒപ്പം ചേർത്തു പിടിച്ചു തന്നെയാണ് റോബിൻ എത്തിയിരുന്നത്. തന്റെ ഫ്ലാറ്റിനെ കുറിച്ചും വിശദമായി തന്നെ റോബിൻ പറയുന്നുണ്ട്. ലളിതമായ രീതിയിലുള്ള ഒരു ഫ്ലാറ്റ് വേണമെന്നതായിരുന്നു താൻ ആഗ്രഹിച്ചിരുന്നത്.

എന്നാൽ വളരെ ചെറിയ സമയം കൊണ്ട് തന്റെ ഇഷ്ടത്തിന് ഇണങ്ങുന്ന രീതിയിലുള്ള ഒരു ഫ്ലാറ്റ് ലഭിക്കുമെന്ന് ഒട്ടും തന്നെ താൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല. തന്റെ മനസ്സിന് ഇണങ്ങുന്ന രീതിയിൽ ഉള്ള ഒരു ഫ്ലാറ്റ് തന്നെ നിർമ്മിച്ച് തരുവാൻ നിർമ്മാതാക്കൾക്ക് സാധിച്ചു എന്നും റോബിൻ പറയുന്നുണ്ട്. കാഡിയ ഇവന്റ് കമ്പനിയാണ് ഈ മനോഹരമായ ഫ്ലാറ്റിന്റെ സൃഷ്ടിക്ക് പിന്നിൽ ഉള്ളത്. വളരെ ചെറിയ സമയം കൊണ്ടാണ് തന്റെ മനസ്സിന് ഇണങ്ങുന്ന രീതിയിൽ മനോഹരമായി ഈ ഒരു ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്നത്.

വുഡും ആർട്ടും ഒക്കെ ചേരുന്ന രീതിയിൽ വളരെ ലളിതമായി ഇപ്പോഴത്തെ മോഡേൺ സങ്കൽപങ്ങൾക്ക് അനുസരിച്ചുള്ള രീതിയിൽ ആണ് ഈ ഒരു ഫ്ലാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. അത് തന്നെയാണ് ഈ ഫ്ലാറ്റിന്റെ പ്രത്യേകത എന്ന് പറയുന്നതും. മെറ്റൽ വുഡ് കോമ്പിനേഷൻ ഫ്ലാറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. ആർക്കും കാണുമ്പോൾ തന്നെ ഒരു വൈബ് തോന്നിക്കുന്ന രീതിയിലാണ് ഫ്ലാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. തന്റെ ആഗ്രഹം ആയിരുന്നു ലളിതമായ ഫ്ലാറ്റ് എന്നാണ് റോബിൻ രാധാകൃഷ്ണൻ പറയുന്നത്. വളരെ ചെറിയ സമയം മാത്രമായിരുന്നു മുന്പിൽ ഉണ്ടായിരുന്നത് എന്നും മനസ്സിൽ ഇഷ്ടത്തിനനുസരിച്ച് ഫ്ലാറ്റ് ലഭിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു എന്നുമൊക്കെയാണ് റോബിൻ വീഡിയോയിലൂടെ പറയുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply