ലാലേട്ടനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും – സാഗറിന് കിട്ടിയ പണി കണ്ടോ ?

മലയാളത്തിലെ നമ്പർ വൺ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 5 അതിന്റെ ഒൻപതാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെയധികം നാടകീയത നിറഞ്ഞ ഒരു വാരമായിരുന്നു കഴിഞ്ഞത്. കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് വീട് ഒരു ഹോട്ടൽ ആയി മാറിയിരിക്കുകയായിരുന്നു. ഹോട്ടലിൽ അതിഥികളായി എത്തിയത് മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ ആയിരുന്ന ഡോക്ടർ രജിത് കുമാറും ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആയിരുന്നു. പിന്നീട് ടാസ്കിനിടയിലെ അസ്വാരസ്യങ്ങളും അച്ചടക്ക ലംഗനവും കാരണം റോബിൻ രാധാകൃഷ്ണനെ ബിഗ്ബോസിൽ നിന്ന് വീണ്ടും പുറത്താക്കുകയായിരുന്നു.

തുടർന്ന് വീക്കെൻഡ് എപ്പിസോഡിൽ നന്നായി കളിക്കാതിരുന്ന മത്സരാർത്ഥികളെ മോഹൻലാൽ വിമർശിക്കുകയും ചെയ്തു. ഓരോ മത്സരാർത്ഥികളോടും ടാസ്കിനെക്കുറിച്ചും അവരവരുടെ പ്രകടനങ്ങളെ കുറിച്ചും മോഹൻലാൽ ചോദിച്ചിരുന്നു. ടാസ്ക് നന്നായി കളിച്ചില്ല എന്ന് പ്രേക്ഷകർക്കും അവിടെയുള്ള മറ്റ് മത്സരാർത്ഥികൾക്കും ഒരുപോലെ തോന്നിയ വിഷ്ണുവിനോടും അഖിൽ മാറാരൊടും മോഹൻലാൽ അതിനെ കുറിച് ചോദിച്ചു. മാനേജർ ആയി അവതരിപ്പിച്ച ജുനൈസിനെ മറ്റ് മത്സരാർത്ഥികൾ അംഗീകരിക്കാത്തതിനെ കുറിച്ചും മോഹൻലാൽ ചോദിച്ചു.

തുടർന്ന് സാഗറിന്റെ പെരുമാറ്റത്തോടുള്ള അതൃപ്തിയും മോഹൻലാൽ അറിയിച്ചു. സെറീനയും സാഗറും ഹോട്ടൽ ടാസ്കിൽ ഏകദേശം ഒരു പോലെയുള്ള കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്. അതിലെ പ്രകടനത്തെക്കുറിച്ച് മോഹൻലാൽ സെറീനയോടെ സംസാരിച്ചുകൊണ്ട് നിൽക്കുന്നതിന് ഇടയിൽ കയറി സാഗർ തനിക്ക് സംസാരിക്കാൻ ഉണ്ട് എന്ന് സൂചിപ്പിച്ചു കൈ ഉയർത്തുകയായിരുന്നു. തുടർന്ന് സെറീനയുമായുള്ള സംസാരം മോഹൻലാൽ അവസാനിപ്പിക്കുകയും സാഗർ തന്റെ സംസാരം തടസ്സപ്പെടുത്തിയത്തിലുള്ള അനിഷ്ടവും മോഹൻലാൽ അറിയിച്ചു.

തുടർന്ന് സാഗറിനോട് സംസാരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആദ്യം സാഗർ അതിന് തയ്യാറായില്ല എങ്കിലും മോഹൻലാൽ വീണ്ടും നിർബന്ധിച്ചപ്പോൾ സാഗറും സംസാരിച്ചു തുടങ്ങി. സെറീനയുടെയും സാഗറിന്റെയും കഥാപാത്രങ്ങൾ കപട കലാകാരന്മാരായിരുന്നു. അതുകൊണ്ടു തന്നെ ടാസ്കിനിടയിൽ അതിഥിയായി അവതരിപ്പിച്ച രജിത് കുമാറിന്റെ കയ്യിൽ നിന്നും സാഗർ പണം തട്ടിപ്പറിച്ച് എടുത്തിരുന്നു.

എന്നാൽ ഒരിക്കൽ ജയിൽ ചാടി എത്തിയ ഒരാൾ ഇങ്ങനെ എല്ലാവരും കാണുന്ന തരത്തിൽ മറ്റുള്ളവരിൽ നിന്നും പണം കൈക്കലാക്കാൻ ശ്രമിക്കുമോ എന്നായിരുന്നു മോഹൻലാൽ പോലും ചോദിച്ചത്. എന്നാൽ എന്തൊക്കെ ആയാലും തങ്ങളുടെ കഥാപാത്രം ഒരു ക്രിമിനൽ മൈന്റഡ് ആണ് എന്നും അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകുമെന്നും ആയിരുന്നു സെറീനയും സാഗറും പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply