താൻ വർഷങ്ങളായി പ്രണയത്തിലാണ് – പക്ഷെ ഇപ്പോൾ അയാളോട് പ്രണയം തോന്നുന്നു – ബിഗ് ബോസ്സിൽ എത്തിയതും പ്രണയം തലയ്ക്ക് പിടിച്ചോ എന്ന് ആരാധകർ

ഏറെ നാളത്തെ മലയാളികളുടെ കാത്തിരിപ്പിനു ശേഷമാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവ് കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചിരിക്കുന്നത്. പതിവുപോലെ തന്നെ ഓരോ മത്സരാർത്ഥികളെയും അവതാരകനായ മോഹൻലാൽ പരിചയപ്പെടുത്തുകയും ശേഷം വീട് പുറത്തുനിന്നും അടയ്ക്കുകയും ചെയ്തു. ഇനി വീട്ടിനുള്ളിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ആദ്യ ദിനത്തെ പ്രകടനത്തിൽ നിന്ന് തന്നെ 18 മത്സരാർത്ഥികളും വളരെയധികം മികച്ചവരാണ് എന്ന് പ്രേക്ഷകർക്ക് വ്യക്തമായിട്ടുണ്ട്.

വീട്ടിലെത്തി പരസ്പരം അറിഞ്ഞു തുടങ്ങുന്നതിന് മുമ്പ് തന്നെ വാക്ക് തർക്കങ്ങളും വീട്ടിനകത്ത് ഉടലെടുത്തിട്ടുണ്ട്. ആദ്യ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയും കഴിഞ്ഞ ദിവസം സംഭവിച്ചു. ആദ്യ ദിവസം തന്നെ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 9 പേരാണ് ആദ്യ ആഴ്ചയിലെ നോർമനേഷനിൽ ഉള്ളത്. നോമിനേഷന്റെ ഭാഗമായി നടത്തിയ ടാസ്കിന്റെ ഭാഗമായി ചെറിയ ചില തർക്കങ്ങളും ഉണ്ടായിരുന്നു. വൈബർ ഗുഡ് ദേവുവും ഏയ്ഞ്ജലീൻ മരിയയും ജൂനൈസും മമ്മിലായിരുന്നു തർക്കം നടന്നത്.

വീട്ടിലെ മാറ്റുള്ളവർ ഇടപെട്ടുകൊണ്ട് തർക്കം പരിഹരിക്കുകയും ചെയ്തു. ഇത്തവണത്തെ ബിഗ് ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ കണ്ടസ്റ്റന്റ് ആണ് എയ്ഞ്ചലിൻ മരിയ. നല്ല സമയം എന്ന ഒമർ ലുലു സംവിധാനം ചെയ്ത മലയാള ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായത്.വളരെ മികച്ച ഒരു ഗെയിം തന്നെ താരം ബിഗ് ബോസിൽ കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവിടെ ആദ്യ ദിവസം തന്നെ എല്ലാവരും ഇരുന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ സഹ മത്സരാർത്ഥിയായ മിഥുനോട് തനിക് ക്രഷ് തോന്നുന്നുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എയ്ഞ്ചലിൻ.

“എന്റെ പൊന്നു ചേട്ടാ, ചേട്ടനോട് എനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. വീട്ടു മുറ്റത്ത് എല്ലാവരും ഇരിക്കുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു താരം. ഒന്നും മറച്ചു വയ്ക്കാതെ മനസ്സിലുള്ളത് അപ്പോൾ തന്നെ തുറന്നു പറഞ്ഞ് ഒറിജിനലായിത്തന്നെ വ്യക്തിത്വം പ്രകടമാക്കിയിരിക്കുകയാണ് എയ്ഞ്ചലിൻ. എന്നാൽ ബിഗ്‌ബോസിൽ എത്തുന്നതിന് മുൻപേ തന്നെ വർഷങ്ങളായി ഒരു പ്രേമ ബന്ധത്തിൽ ആണ് എന്നും എഞ്ചിനീയറിങ് തുറന്നു പറഞ്ഞിരുന്നു.

തനിക്ക് ബിഗ് ബോസിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു എന്ന് പറഞ്ഞത് ബോയ്ഫ്രണ്ടിനോട് ആണ് എന്നും ബോയ്ഫ്രണ്ടിന് പോലും അത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു എന്നും താരം പറഞ്ഞിരുന്നു. ഇന്ത്യയിലെ പ്രശസ്തനായ വുഷു പരിശീലകനാണ് ബിഗ് ബോസ് മത്സരാർത്ഥിയായ അനിയൻ മിഥുൻ. കായികാഭ്യാസത്തിൽ മികച്ച പരിശീലനം നേടിയ മിഥുൻ തന്റെ കഴിവു തെളിയിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി ആദ്യമായി സ്വർണ മെഡലും നേടിയെടുത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply