വീണ്ടും പുറത്തയതിനു പിന്നാലെ പൊട്ടിതെറിച്ചു റോബിൻ – മുഴുവനായും ഒരു ഉടായിപ്പ് ഷോ ആണ് ബിഗ് ബോസ് – ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രേക്ഷകരുടെ എല്ലാകാലത്തെയും പ്രിയപ്പെട്ട ഷോയായ ബിഗ് ബോസ് ഇപ്പോൾ സീസൺ ഫൈവിൽ ആണ് എത്തി നിൽക്കുന്നത് . നിർഭാഗ്യവശാൽ മറ്റു സീസണുകളെ അപേക്ഷിച്ച് വളരെയധികം ആരാധകർ കുറവാണ് ഈ സീസൺ . ഈ സീസണിന്റെ ഒരു പ്രത്യേകത എന്നത് കഴിഞ്ഞ സീസണിലെ ഫിസിക്കൽ അസോൾട്ട്‌ പേരിൽ പുറത്താക്കപ്പെട്ട ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഇതിനു മുൻപത്തെ സീസണൽ ഫിസിക്കൽ ടാസ്കിന്റെ പേരിൽ പുറത്താക്കപ്പെട്ട ഡോക്ടർ രജിത് കുമാറും ബിഗ് ബോസിലേക്ക് വീണ്ടും എത്തി എന്നതാണ്. എന്നാൽ ബിഗ് ബോസ് വീട്ടിൽ മര്യാദയില്ലാതെ പെരുമാറി എന്നതിനെ തുടർന്ന് വീണ്ടും റോബിൻ രാധാകൃഷ്ണനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു അണിയറ പ്രവർത്തകർ ചെയ്തിരുന്നത്. ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെ.

എയർപോർട്ടിൽ വന്നിറങ്ങിയ സമയത്തായിരുന്നു റോബിൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നത്. റോബിൻ പറയുന്നത് ഇങ്ങനെയാണ്.. ബിഗ് ബോസ് മുഴുവനായും ഒരു ഉടായിപ്പ് പരിപാടിയാണ് നടക്കുന്നത്. എന്തൊക്കെയാണെന്ന് ആർക്കും അറിയില്ല. 24 *7 പോലും എഡിറ്ററാണ്. എപ്പിസോഡ്എന്നത് എഡിറ്റഡ് ആണ്. ആടിനെ പട്ടിയാക്കുന്ന രീതിയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. അവിടുത്തെ അനീതികൾക്കെതിരെ ഞാൻ പ്രതികരിച്ചപ്പോൾ അവർ എന്നെയും പുറത്താക്കുകയാണ് ചെയ്തത് .

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്നെ വിളിച്ചു ബിഗ്ബോസ് ടി ആർപി റേറ്റിംഗ് വളരെയധികം കുറവാണ്. ഒന്ന് വാരമോന്ന് ചോദിച്ചു. മൂന്നാല് ദിവസത്തിനുള്ളിൽ തിരിച്ചു വിടാം എന്നായിരുന്നു പറഞ്ഞത്. ഇല്ല ഞാൻ വരില്ല എന്ന് പറഞ്ഞു. 10 ദിവസത്തിന് മുൻപ് വീണ്ടും വിളിച്ചു. ഒന്നുകൂടി വരുമോ എന്ന് ചോദിച്ചു ആലോചിച്ചു മറുപടി പറയാം എന്ന് പറഞ്ഞു . അങ്ങനെയാണ് ബിഗ് ബോസിലേക്ക് ചെല്ലുന്നത്.

അവിടെ ചെന്നപ്പോൾ എന്നോട് പറഞ്ഞത് സാഗറിനെയും അഖിൽ മാരാരെയും ഫോക്കസ് ചെയ്യണം എന്നാണ് . ഒരുപാട് ആക്റ്റീവ് ആകാത്ത രീതിയിൽ നിൽക്കണമെന്നും ഇൻആക്ടീവായി ആളുകളെ പ്രവോക്ക് ചെയ്യണമെന്നും അവർ പറഞ്ഞിട്ടുണ്ടായിരുന്നു. അവിടെ നടന്ന ചില അനീതികളെ ചോദ്യം ചെയ്തപ്പോൾ എന്നെ അവർ പുറത്താക്കുകയാണ് ചെയ്തത്. ഞാൻ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചിട്ടുള്ള ഒരു മത്സരാർത്ഥി തന്നെയാണ്. എന്നാൽ എനിക്ക് ചില കാര്യങ്ങൾ പറയാതിരിക്കാൻ പറ്റില്ല . അന്ന് എനിക്ക് കോൺട്രാക്ട് ഉണ്ടായിരുന്നു. ഇന്ന് എനിക്ക് അവരുമായി യാതൊരു കോൺടാക്ടും ഇല്ല . ഇനിയും നിങ്ങൾ ബിഗ് ബോസ് കാണുകയാണെങ്കിൽ അത് നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ നിങ്ങൾ ഇമോഷണൽ ഇതിന് അഡിക്റ്റ് ആകരുത് അത്രയേ എനിക്ക് പറയാനുള്ളൂ. അത് നിങ്ങൾക്ക് തന്നെയാണ് ദോഷം ചെയ്യാൻ പോകുന്നത്. മുഴുവനായും ഒരു ഉടായിപ്പ് ഷോയാണ് ഇത് എന്നും റോബിൻ രാധാകൃഷ്ണൻ പറയുന്നുണ്ട് . ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ വൈറലായി മാറുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply