ഒന്ന് എങ്ങോട്ടെങ്കിലും പോയി തരുമോ എന്ന് ഭാര്യ ! ഇങ്ങനൊരു മകൻ എനിക്കെ ഇല്ലെന്ന് മാരാരുടെ അമ്മ – ഞെട്ടിക്കുന്ന അഖിൽ മാരാരിന്റെ ജീവിത കഥ ഇങ്ങനെ !

എല്ല മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ ഗംഭീരപ്രകടനങ്ങളാണ് ഓരോ മത്സരാർത്ഥികളും കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടും ശക്തനായി മാറാൻ എല്ലാവിധ സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഒരു സംവിധായകൻ കൂടിയായ താരം ബിഗ് ബോസ് വീടിനകത്ത് മിന്നും പ്രകടനങ്ങളാണ് ഇതിനോടകം കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് താരത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

നിരവധി പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഇന്നത്തെ ഈ ഒരു അവസ്ഥയിലേക്ക് മാരാർ വളർന്നു വന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ നന്ദു കൃഷ്ണ എന്ന വ്യക്തി അഖിൽ മാരാറെ കുറിച്ചു പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സ്വപ്നം കണ്ടതെല്ലാം ഒരിക്കലും നടക്കില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നും ജീവിതം പൂർണമായും അവസാനിക്കാൻ പോകുന്നു എന്ന അവസ്ഥയിൽ നിന്നും ഓടിക്കയറി വന്നവൻ എന്ന വാചകത്തോടുകൂടിയാണ് മാരാരുടെ കുറിപ്പ തുടങ്ങുന്നത്. അഖിലിന് പത്താം ക്ലാസ്സ് വരെ സ്വന്തമായി വീടില്ലായിരുന്നുവെന്നും പലയിടങ്ങളിലായി ഏഴിലധികം വാടക വീടുകളിൽ താമസിച്ച ശേഷം മാമന്റെ മരണമാണ് സ്വന്തമായി ഒരു വീട് ലഭിക്കാൻ കാരണമാകുന്നത് എന്നും മാമന്റെ ഓഹരി തന്റെ അമ്മയ്ക്ക് ലഭിച്ചതാണ് കാരണമെന്നും കുറിപ്പിൽ പറയുന്നു.

കുട്ടിക്കാലം മുതലേ നേരിട്ട അവഗണനയായിരുന്നു തന്നിലെ തീ എന്നും അമ്മയറിയാതെ ആകെ ചെയ്തിരുന്നത് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നത് മാത്രമാണ് എന്ന് കുറിപ്പിൽ പറയുന്നുണ്ട്. സ്വന്തമായൊരു ടിവി ആ കാലത്ത് സ്വപ്നമായിരുന്നു എന്നും മറ്റുള്ളവരുടെ വീടിന്റെ ജനലഴികളിലൂടെ കളികൾ കണ്ടു നിന്നിരുന്നു എന്നും ഒരിക്കൽ ഒരു വീട്ടിൽ കളി കണ്ട് നിൽക്കുമ്പോൾ ഒരു വലിയ കാർ അവിടെ വന്നു നിന്നു എന്നും അംബാസിഡർ മാത്രം കണ്ട് ശീലിച്ച തനിക്ക് ആ പുത്തൻ കാർ കൗതുകമായി തോന്നിയെന്നും തുറന്നു നോക്കി അകമൊന്ന് കണ്ടാലോ എന്ന് കരുതി തുറക്കാനായി ഡോറിൽ ഒന്ന് പിടിച്ചതും ശക്തമായി ഒരു അടി ലഭിച്ചു എന്നും കുറിപ്പിൽ പറയുന്നു.

പിന്നീട് പലവിധ പ്രശ്നങ്ങളിലൂടെ ജീവിതം മുന്നോട്ടു പോയി എന്നും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകണമെന്ന വാശിയിൽ ആദ്യം തോന്നിയത് സിനിമ തിരക്കഥ എഴുതണം എന്നായിരുന്നുവെന്നും കുറുപ്പിലുണ്ട്. അങ്ങനെ ആദ്യമായി ഒരു തിരക്കഥ എഴുതി എന്നും അത് കൂട്ടുകാർക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ തൊട്ട് തുടങ്ങിയ പരിഹാസമാണ് തന്റെ വാശി കൂട്ടിയത് എന്നും പിന്നീട് വർഷങ്ങൾക്കു ശേഷം തനിക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് ചില കൂട്ടുകാർ തിരിച്ചറിഞ്ഞു എന്നും മാരാർ പറയുന്നു. അങ്ങനെ നീ എഴുതിക്കോ എന്നും സംവിധാനം നിനക്ക് പറ്റിയ പണിയല്ല എന്നും പറഞ്ഞതോടെ സംവിധായകൻ ആകണം എന്നുള്ള ചിന്തയായി എന്നും മാരാർ പറയുന്നു.

പിന്നീട് പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയി 2018ന്റെ അവസാനത്തോടെ ഷെയർ മാർക്കറ്റിലും അല്ലാതെ ചെയ്ത ബിസിനസുകളിലും വലിയ തോതിൽ നഷ്ടങ്ങൾ സംഭവിച്ചു എന്നും മാരാർ പറയുന്നു. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സമൂഹത്തിൽ തന്റെ ആവശ്യം ഇല്ലാതായി എന്നും കൈയിൽ പൈസയൊന്നും ഇല്ലാത്തതുകൊണ്ടും ജീവിതം കൊണ്ട് കളഞ്ഞവൻ എന്ന പേരുദോഷം ഉള്ളതുകൊണ്ടും പണ്ടേ അച്ഛനും അമ്മയ്ക്കും തന്നെക്കൊണ്ട് യാതൊരു ഗുണവും ഇല്ലായിരുന്നു എന്നും കുറുപ്പിലുണ്ട്. ഭാര്യയും മക്കളുമാണെങ്കിൽ പൂർണ്ണമായും അവരുടെ വീട്ടുകാരുടെ ചെലവിൽ ജീവിക്കുന്നുവെന്നും ചുരുക്കത്തിൽ തന്നെക്കൊണ്ട് ആർക്കും ഒരു ഗുണവുമില്ലാത്ത അവസ്ഥയായിരുന്നു എന്നും മാരാർ കുറിച്ചിട്ടുണ്ട്.

എല്ലാവിധ പരിഹാസങ്ങളും കേട്ട് നിരവധി പ്രതിസന്ധികളും തരണം ചെയ്തുകൊണ്ട് നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് അത് പരസ്യമാക്കിയും പ്രത്യേകിച്ചൊരു ഗോഡ് ഫാദറും ഇല്ലാതെ തനിക്ക് ഒരു സിനിമ എടുക്കാൻ കഴിഞ്ഞു എന്നും കുറിപ്പിലൂടെ മാരാർ പറയുന്നുണ്ട്. ഈ കാണുന്ന താൻ അല്ലായിരുന്നു ഇന്നലെ താൻ എന്നും നേടിയെടുത്തു എന്ന് നിങ്ങൾക്ക് തോന്നുന്നതൊന്നും അത്ര എളുപ്പമായിരുന്നില്ല പ്രത്യേകിച്ച് ഒഴുക്കിനെതിരെ നീന്തി ജീവിച്ച തനിക്ക് എന്നും മാരാർ കുറിച്ചിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യം സത്യമാണെങ്കിൽ ഈശ്വരൻ ആരുടെയെങ്കിലും രൂപത്തിൽ നിങ്ങളുടെ അടുത്ത് എത്തും എന്ന് പറഞ്ഞു കൊണ്ടാണ് അഖിൽമാരാർ കുറിപ്പ് അവസാനിപ്പിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply