കൊച്ചുമോളോട് ബിഗ് ബി പറഞ്ഞത് കേട്ടോ ? ശാരീരിക ബന്ധം ഇല്ലെങ്കിൽ ആ ബന്ധം അധികനാൾ നീണ്ടുനിൽക്കില്ല

ഇന്ത്യൻ സിനിമയിലെ തന്നെ ബിഗ്ബി എന്നറിയപ്പെടുന്ന താരമാണ് അമിതാഭ് ബച്ചൻ. മലയാളികൾക്കിടയിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ സാധിച്ച നടനെന്നു തന്നെ അദ്ദേഹത്തെ വിളിക്കേണ്ടിയിരിക്കുന്നു. ഓൺസ്ക്രീനിലും ജീവിതത്തിലും ഒക്കെ അദ്ദേഹത്തിനോടൊപ്പം തന്നെ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യയായ ജയ ബച്ചൻ. ഇവരുടെ പ്രണയം ഒരു സമയത്ത് ബോളിവുഡ് കോളങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു. ഇവരുടെ ജീവിതവും ആരെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ളതാണ്. 1973 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.

1976 അഭിഷേകിന്റെ ജനനവുമായി. കരൺ ജോഹർ സംവിധാനം ചെയ്ത റാണി കീ പ്രേം കഹാനിയാണ് ജയബച്ചൻ അഭിനയിച്ചിട്ടുള്ള ഏറ്റവും പുതിയ ചിത്രം എന്ന് പറയാവുന്നത്. ഇവരുടെ ദൃഢമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചെറുമകൾ നവ്യാ നവലി നന്ദയ്ക്ക് ജയ ബച്ചൻ നൽകി ഒരു ഉപദേശമായിരുന്നു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദീർഘകാലത്തെ ബന്ധത്തിന് ശാരീരിക ആകർഷണം വളരെ പ്രധാനപ്പെട്ടതാണ് എന്നായിരുന്നു ചെറുമകൾക്ക് ജയ ബച്ചൻ നൽകിയ ഉപദേശം. വിവാഹം കഴിക്കാതെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിൽ തനിക്ക് പ്രശ്നമില്ല എന്നും വ്യക്തമാക്കി.

താൻ പറയുന്നതിനെ ആളുകൾ എതിർക്കാം. ഒരുപക്ഷേ ശാരീരിക ആകർഷണവും ഒത്തൊരുമയും വളരെയധികം പ്രാധാന്യമുള്ള രണ്ട് കാര്യങ്ങൾ തന്നെയാണ്. ഞങ്ങളുടെ കാലത്ത് ഞങ്ങൾ ആരും പരീക്ഷണങ്ങൾ നടത്തുമായിരുന്നില്ല. ഇപ്പോഴത്തെ തലമുറയെന്നത് അത് ചെയ്യും. അവർ എന്തിന് ചെയ്യാതിരിക്കണം. കാരണം അതും ബന്ധം ദീർഘകാലം നിലനിൽക്കാനുള്ള ഒരു കാരണം തന്നെയാണ്.

ശാരീരിക ബന്ധം ഇല്ലെങ്കിൽ ആ ബന്ധം അധികനാൾ നീണ്ടുനിൽക്കില്ല എന്നത് സത്യമാണ്. പ്രണയവും അഡ്ജസ്റ്റ്മെന്റും കൊണ്ടുമാത്രം ബന്ധങ്ങളെ നിലനിർത്താൻ ഒരാൾക്കും സാധിക്കില്ല. ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ശാരീരിക ബന്ധം എന്ന് പറയുന്നത്. സംഭാഷണത്തിനിടയിൽ ആയിരുന്നു തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തന്നെ ജയാ ബച്ചൻ മനസ്സ് തുറന്നിരുന്നത്.

അവരുടെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. മക്കളോടും ചെറുമക്കളോടും ഒക്കെ വളരെയധികം സൗഹൃദപരമായാണ് ഇവർ ഇടപെടുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു സംസാരിക്കാൻ സാധിക്കുന്ന വളരെ മികച്ച രീതിയിൽ ഉള്ള ഒരു ജീവിതമാണ് ഇവർ നയിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. ചെറുമകളോട് ഇത്രയും തുറന്നു സംസാരിക്കുന്ന രീതി വളരെ നല്ലതാണ് എന്നും പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാവട്ടെ എന്നും ചിലർ അഭിപ്രായപ്പെടുമ്പോൾ തെറ്റായ സന്ദേശങ്ങൾ നൽകുകയാണോ വളർത്തുന്നത് എന്നാണ് ഒരു സദാചാര സമൂഹം ചോദിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply