ഇതാ ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ഈ ആൾ-ആരാധകരുടെ പ്രതീക്ഷകൾ മാറ്റിമറിച്ചു ജയം ഒടുവിൽ

പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരുമായി ആണ് ബിഗ് ബോസ് അതിന്റെ ജൈത്രയാത്ര തുടർന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്ന് ബിഗ് ബോസിനെ സംബന്ധിച്ചെടുത്തോളം നിർണായകമായ ദിവസമായിരുന്നു. ബിഗ്ബോസ് മലയാളം സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആരാണെന്ന് അറിയുവാൻ ആണ് ഓരോ പ്രേക്ഷകനും കാത്തിരുന്ന നിമിഷം. തങ്ങൾക്കിഷ്ടപ്പെട്ട മത്സരാർത്ഥികൾക്ക് വേണ്ടി വോട്ട് ചെയ്ത ആരാധകർ ദിവസങ്ങളായി കാത്തിരുന്ന വിധിയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആകെയുണ്ടായിരുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ് എന്ന് തുടക്കം മുതൽ തന്നെ പ്രേക്ഷകരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരുന്നു. റോബിനും അത് തന്നെയായിരുന്നു വിശ്വസിച്ചത്. എന്നാൽ ബിഗ്ബോസ് വീടിന്റെ ഉള്ളിൽ വെച്ച് നടന്ന അവിചാരിതമായ ചില സംഭവങ്ങൾ കാരണമാണ് ഡോക്ടർ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസിൽ വിജയ് ആരായിരിക്കും എന്ന ചോദ്യമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. ബിഗ് ബോസിന്റെ വിജയിയുടെ പേരിൽ പല ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം എത്തുകയും ചെയ്തിരുന്നു. ദിൽഷയുടെയും ബ്ലെസ്സ്ലിയുടെയും റിയാസിന്റെയും ഒക്കെ പേര് ആ കൂട്ടത്തിൽ ഉയർന്നുവന്നതാണ്. സൂരജ്, ധന്യ മേരി വർഗീസ്, ലക്ഷ്മി പ്രിയ, റിയാസ് തുടങ്ങിയവർ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയതിനുശേഷം ബിഗ് ബോസിൽ അവശേഷിച്ചത് ബ്ലെസ്സ്‌ലിയും ദിൽഷയും മാത്രമായിരുന്നു.

ഇവർ രണ്ടുപേരും ശക്തരായ മത്സരാർത്ഥികൾ ആണെന്ന് പ്രേക്ഷകർ ആദ്യം തന്നെ വിധി എഴുതിയതാണ്. ദിൽഷ ആണ് സീസൺ ഫോറിന്റെ ബിഗ്ബോസ് വിന്നർ ആയിരിക്കുന്നത് എന്നതായിരുന്നു. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇവരിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നത് ഏറ്റവും വലിയൊരു ടാസ്ക് ആയിരുന്നു. ഈ ടാസ്കിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി തന്നെ ടൈറ്റിൽ വിന്നറായത്. ആദ്യമായി ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ചരിത്രത്തിൽ ഒരു പെൺകുട്ടി ബിഗ് ബോസ് വിന്നർ ആയി മാറിയിരിക്കുകയാണ്.ദിൽഷ ബിഗ് ബോസിന്റെ വിന്നറായി പ്രഖ്യാപിക്കപ്പെട്ടത് എന്തുകൊണ്ടും അർഹതപ്പെട്ട വിജയം തന്നെയാണ് എന്ന് പ്രേക്ഷകർ ഒരേപോലെ പറയുന്നു.

ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആവാനുള്ള അർഹത പൂർണമായും ദില്ഷയക്ക് ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ വേണ്ടി യാതൊരു രീതിയിലുള്ള ഗെയിം പ്ലാനും ദിൽഷയ്ക്ക് ഉണ്ടായിരുന്നില്ല. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഒരു മത്സരാർത്ഥിയെ പോലും വേദനിപ്പിച്ചിട്ടില്ല ദിൽഷ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply