കൊച്ചി ബ്രഹ്മപുരത്ത് വിഷവായു ശ്വസിച്ച ആദ്യത്തെ മരണം സംഭവിച്ചു – മൗനം പാലിച്ചു മുഖ്യനും സർക്കാരും

കൊച്ചി ബ്രഹ്മപുരത്ത് വിഷവായു ശ്വസിച്ച ആദ്യത്തെ മരണം സംഭവിച്ചു എന്ന് ഇന്നലെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൃക്കാക്കര വാഴക്കാല സ്വദേശിയായ ലോറൻസ് ജോസഫ് ആണ് മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന് 71 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ ശ്വാസതടസം ഇദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നു.

ഇതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തി അദ്ദേഹം വീണ്ടും രാത്രിയിൽ ശ്വാസം ലഭിക്കാതെ വന്നതിനെ തുടർന്നാണ് മരണത്തിന് കീഴടങ്ങുനകയായിരുന്നു. കുറച്ചു ദിവസങ്ങളായി കൊച്ചി ഒന്നാകെ ഭീതിയിൽ ആഴ്ത്തികൊണ്ടുള്ള സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെ വലിയൊരു വിധം ആളുകളുടെ വാസസ്ഥലം കൂടിയാണ് കൊച്ചി എന്ന് പറയുന്നത്. അതുകൊണ്ടു തന്നെ സിനിമാതാരങ്ങൾ അടക്കമുള്ളവർ ഇക്കാര്യത്തിൽ മുൻപോട്ട് വരികയും ചെയ്തിരുന്നു.

എൻ 95 മാസ്ക് പോലെയുള്ള കാര്യങ്ങൾ ഉപയോഗിക്കാതെ ആരും പുറത്തേക്കിറങ്ങാൻ പാടില്ല എന്നായിരുന്നു താരങ്ങൾ അടക്കം അറിയിച്ചിരുന്നത്. അത്രത്തോളം ഭീതി നിറക്കുന്ന അന്തരീക്ഷത്തിലൂടെയാണ് ഇപ്പോൾ കൊച്ചി കടന്നു പോകുന്നത് എന്ന് മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. നടൻ മമ്മൂട്ടി അടക്കമുള്ളവർ തങ്ങളുടെ അഭിപ്രായങ്ങൾ ഇതിൽ അറിയിക്കുകയും ചെയ്തിരുന്നു.

വളരെയധികം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട ഒരു സമയമാണ് ഇപ്പോൾ എന്നാണ് എല്ലാവരും ഒരേപോലെ പറയുന്നത്. ഈ സമയത്ത് എല്ലാവരും ഒറ്റക്കെട്ടോടെ ജാഗ്രതയോട് മുൻപോട്ട് പോവുകയാണ് വേണ്ടത്. വളരെയധികം ബുദ്ധിമുട്ടേറിയ സാഹചര്യമാണ് കൊച്ചിയിൽ ജീവിക്കുന്ന ഓരോരുത്തരും നേരിടുന്നത്. ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തതിൽ നിന്നും കൊച്ചിയിലെ വിഷപുകയെ കുറിച്ചുള്ള ഭീതി വർദ്ധിക്കുകയാണ് ആളുകൾക്ക് ചെയ്യുന്നത്.

കാരണം ഇനിയും ഇത് ഇങ്ങനെ തന്നെ മുന്നോട്ട് പോവുകയാണ് എന്നുണ്ടായെങ്കിൽ ഒരുപാട് അപകടങ്ങളെ നേരിട്ട് കാണേണ്ട ഒരു അന്തരീക്ഷത്തിലേക്ക് കൊച്ചി എത്തുമെന്നത് ഉറപ്പാണ്. അതുകൊണ്ടു തന്നെ അങ്ങേയറ്റം ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണ് വേണ്ടത് . കൊച്ചിയിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചുകൊണ്ട് നടൻ മമ്മൂട്ടി മാതൃകയായ കാര്യവും കഴിഞ്ഞദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.

കൊച്ചിയിലേ ബുദ്ധിമുട്ടിന് ഒരു ആശ്വാസം എന്ന നിലയിലാണ് രാജഗിരി ആശുപത്രിയിൽ നിന്നും മെഡിക്കൽ സംഘത്തെ മമ്മൂട്ടി ബ്രഹ്മപുരത്തേക്ക് അയച്ചിരിക്കുന്നത്. പലയാളുകളും ആശുപത്രിയിൽ പോലും പോകാൻ മടിക്കുന്ന ഒരു സാഹചര്യം ആണ്. അത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവർക്ക് മെഡിക്കൽ സംഘത്തിന്റെ വരവ് വലിയതോതിൽ തന്നെ ആശ്വാസം പകരും എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply