ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമം നടന്നിരുന്നു എന്നാൽ സിപിഎമ്മിൽ വന്നതിനു ശേഷം കൈനിറയെ സിനിമകൾ ! തുറന്നു പറഞ്ഞു ഭീമൻ രഘു

നടൻ ഭീമൻ രഘു ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് ബിജെപി പാർട്ടിയിലായിരുന്നു ഭീമൻ രഘു. പത്തനാപുരത്ത് ബിജെപി സ്ഥാനാർഥിയായി ഭീമൻ രഘു മത്സരിച്ചതും വാർത്തയായിരുന്നു. എന്നാൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു ചെയ്തത്. അടുത്തിടെ സിപിഎമ്മിലേക്ക് ചേർന്നതും വലിയ വാർത്തയായി മാറിയിരുന്നു.

ഒരു പരിപാടിയിൽ അദ്ദേഹത്തിന് ആദരവ് നൽകിക്കൊണ്ട് എഴുന്നേറ്റ് നിന്നപ്പോൾ മുതലാണ് ഈ സംഭവം കൂടുതലായും വൈറലായി മാറിയത്. അടുത്ത ഇലക്ഷനിൽ രഘു സിപിഎം സ്ഥാനാർത്ഥിയായി നിൽക്കും എന്നുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തനിക്ക് സ്ഥാനാർഥിയായി നിൽക്കാൻ താല്പര്യമുണ്ടെങ്കിൽ പറഞ്ഞിരുന്നു സുരേഷ് ഗോപിയുടെ എതിരാളിയായി നിൽക്കണം എന്നാണ് തന്റെ ആഗ്രഹം എന്നായിരുന്നു അദ്ദേഹം പറഞ്ഞത് എന്ന തരത്തിൽ ഒരു വാർത്ത വന്നിരുന്നു ഇതിനെക്കുറിച്ച് ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നുണ്ട്. സിപിഎമ്മിലെ എന്റെ സ്ഥാനാർത്ഥിവാർത്തയെ കുറിച്ച് ഒന്നും ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ..

അങ്ങനെ ഒരു ലിസ്റ്റ് സിപിഎം ഇറക്കിയത് എനിക്കറിയില്ല.. എന്റെ തീകാറ്റിനെ കുറിച്ച് ഞാൻ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. ഇതുപോലെയുള്ള വ്യാജവാർത്തകൾ എഴുതി വിടുന്നവൻ ആരാണോ അവരാണ് മണ്ടന്മാർ. പാർട്ടി എന്തുപറഞ്ഞാലും ഞാനത് അനുസരിക്കും. മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ ഇല്ല എന്നാൽ അതിൽ യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളും അറിഞ്ഞിട്ടില്ല. ബിജെപിയ്ക്ക് കലാകാരന്മാരെ ഉപയോഗിക്കാൻ അറിയില്ല. എന്നാൽ സിപിഎം അങ്ങനെയല്ല. ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് പലരും തന്നെ ഒതുക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ കലാകാരന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന് സിപിഎമ്മിന് അറിയാം. പത്തനാപുരത്തെ ഗണേഷ് കുമാറിനു വേണ്ടി മോഹൻലാൽ വന്നപ്പോൾ വിഷമമായിരുന്നു തനിക്ക് വേണ്ടി വരാൻ ആരുമില്ലല്ലോ എന്ന്.

സുരേഷ് ഗോപിയെ വിളിക്കാം എന്ന് പറഞ്ഞു എന്നാൽ സുരേഷ് ഗോപിയെ വിളിച്ചിട്ടും വന്നില്ല. അവരൊക്കെ ഇപ്പോൾ ഭയങ്കര ബിസിയാണ് ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമം നടന്നിരുന്നു. അതുകൊണ്ടു തന്നെ അവസരങ്ങളും കുറഞ്ഞു. എന്നാൽ സിപിഎമ്മിൽ വന്നതിനു ശേഷം സിനിമകൾ ലഭിക്കാൻ തുടങ്ങി. ആരോപണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പിണറായി വിജയനെ കണ്ടു പഠിക്കണം എന്നും പറയുന്നുണ്ട്.. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇപ്പോൾ ഭീമൻ രഘുവിനെ പിന്തുണച്ചുകൊണ്ടും എതിർത്തു കൊണ്ടുമൊക്കെ രംഗത്തു വരുന്നത്. ഒരുപറ്റം ആളുകൾ പറയുന്നത് സ്ഥാനത്തിന് വേണ്ടി തന്നെയാണ് അദ്ദേഹം ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നാണ്..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply