ടോക്സിക് റിലേഷൻഷിപ്പുകളുടെ യഥാർത്ഥ മുഖം തുറന്നു കാണിച്ച് ഭാവന !

കമൽ സംവിധാനം ചെയ്ത “നമ്മൾ” എന്ന ചിത്രത്തിലൂടെ പരിമളമായി എത്തി പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ താരസുന്ദരി ആണ് ഭാവന. വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലേക്ക് ചേക്കേറിയ താരം മലയാള സിനിമകളിൽ സജീവമാകുമ്പോൾ തന്നെ തമിഴ്, തെലുങ്ക് കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നായികയായി മാറുകയായായിരുന്നു. മലയാളത്തിലും തമിഴിലും കന്നടയിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയിട്ടുള്ള ഭാവന ഒരു നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ്.

‘ന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഭാവന, ഷറഫുദ്ദീൻ, അനാർക്കലി നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവാഗത സംവിധായകൻ ആദിൽ മൈമൂനാഥ് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് വിവേക് ഭരതൻ ആണ്.

എഡിറ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തത് വിവേക് ഭരതൻ തന്നെയാണ്. ‘ന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ തിരക്കഥയും വിവേകാണ് എഴുതിയത്. അഭിനേതാക്കളായ അശോകൻ, ‘ഭീഷ്മ പർവ്വം’ ഫെയിം ഷെബിൻ ബെൻസൺ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ റുഷ്ദിയ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പോൾ മാത്യൂസ്, നിശാന്ത് രാംടെകെ ജോക്കർ ബ്ലൂസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

ഭാവന നായികയായെത്തുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. അതേസമയം, എസ്എൻ രജീഷ് സംവിധാനം ചെയ്യുന്ന ‘ദി സർവൈവൽ’ എന്ന മലയാളം ഷോർട്ട് ഫിലിമിലും ഭാവന അഭിനയിക്കുന്നുണ്ട്. ജിഎൻ രുദ്രേഷ് സംവിധാനം ചെയ്യുന്ന ‘പിങ്ക് നോട്ട്’ എന്ന കന്നഡ ചിത്രത്തിലും നടി ഇരട്ടവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ടോക്സിക് റിലേഷൻഷിപ്പിനെ കുറിച്ച് വ്യക്തമാക്കുന്നതാണ് “ന്റിക്കക്കൊരു പ്രേമണ്ടാർന്ന്” എന്ന ചിത്രത്തിന്റെ പ്രമേയം.

അത്തരത്തിൽ ടോക്സിക് റിലേഷൻഷിപ്പിൽ നിന്നും പുറത്തു കടന്ന നിത്യ എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിവാഹ ബന്ധത്തിൽ നിന്നും പുറത്തു വന്ന ഒരു സ്ത്രീക്ക് പിന്നീട് മറ്റൊരു പ്രണയം ഉണ്ടായിക്കൂടെ എന്ന നിത്യയുടെ ചോദ്യം ചിത്രത്തിൽ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്. 9 വർഷത്തോളമാണ് വിവാഹത്തിന്റെ പേരിൽ നിത്യ എന്ന കഥാപാത്രം കഴിഞ്ഞത്. ഇത്തരത്തിൽ ഒത്തിരി നിത്യമാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്.

വിവാഹം കഴിച്ചതിന്റെ പേരിൽ പലതും ത്യജിക്കേണ്ടി വരുന്ന സ്ത്രീകളും ഒന്ന് ശ്വാസം എടുക്കാൻ പോലും മറ്റൊരാളുടെ അനുമതിക്കായി കാത്തു നിൽക്കേണ്ടി വരുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. ഇതൊക്കെയാണ് ടോക്സിക് റിലേഷൻഷിപ്പിൽ പെടുന്ന സ്ത്രീകളുടെ അവസ്ഥ എന്ന് വളരെ കൃത്യമായി ജനങ്ങൾക്കു മുമ്പിൽ തുറന്നു കാണിച്ചു കൊടുക്കുകയാണ് ഈ ചിത്രത്തിലൂടെ. എന്നാൽ ഒരു ടോക്സിക് റിലേഷൻഷിപ്പിൽ നിന്നും പുറത്ത് കടക്കുക എന്നത് എളുപ്പമല്ല എന്നും അങ്ങനെ അതിൽ നിന്നും ഇറങ്ങി വരിക എന്നത് അത്രമാത്രം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്നും ചിത്രത്തിൽ വ്യക്തമായി കാണിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply