ആരാധകരെ അഭിസംബോധന ചെയ്തപ്പോൾ ഡ്രസ്സ് മാറി വയറ് കണ്ട സംഭവത്തിൽ ഭാവനയുടെ ഭർത്താവ് നവീന്റെ പ്രതികരണം !

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ വൈറലായ ഒരു സംഭവമായിരുന്നു നടി ഭാവന ഗോൾഡൻ വിസ സ്വീകരിക്കുവാൻ വേണ്ടി ദുബായിലെത്തിയത്. ഈ സമയത്ത് ഭാവന ധരിച്ചിരുന്ന വസ്ത്രധാരണം ആയിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. വലിയതോതിലുള്ള വിമർശനങ്ങൾ തന്നെയായിരുന്നു നടിക്ക് ഏൽക്കേണ്ടതായി വന്നിരുന്നതും. വിമർശനം അധികരിച്ചപ്പോൾ സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഭാവന തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ വീണ്ടും വീണ്ടും വേദന മറന്ന് ജീവിക്കാൻ ശ്രമിക്കുകയാണ്. അതിനിടയിൽ ഒരു പറ്റം ആളുകൾ തന്നെ ചൂഷണം ചെയ്യുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഭാവന എത്തിയത്. തന്റെ വേദന കാണുകയാണ് അവരുടെ ഏറ്റവും വലിയ താല്പര്യം എന്ന് തനിക്കറിയാമെന്നും നടി വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ശ്രദ്ധ നേടുന്നതും ഭാവനയുടെ വാർത്ത തന്നെയാണ്. ഈ കാര്യത്തിൽ നടിയുടെ ഭർത്താവ് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിർമാതാവായ നവീൻ ആണ് താരത്തിന്റെ ഭർത്താവ്. ഭാവനയുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ ഭാവനയെ തന്റെ കൂടെ കൂട്ടിയ വ്യക്തിയാണ് നവീൻ അതുകൊണ്ടു തന്നെ നവീൻ എന്ന ചെറുപ്പക്കാരനോട് എല്ലാവർക്കും ഒരു പ്രത്യേക ബഹുമാനം ആണ് ഉള്ളത്.

ഇപ്പോൾ ഭാവനയ്ക്ക് എതിരെ ഇത്രത്തോളം സൈബർ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭർത്താവിനോടൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് നവീനെ കുറിച്ച് ഭാവന പറയുന്നത് ഇങ്ങനെയാണ്… തന്റെ വേദനയെക്കുറിച്ച് താൻ തന്റെ പ്രിയപ്പെട്ടവരോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചത് എന്തൊക്കെ ആണെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്, നിന്നെ സ്നേഹിക്കുന്നവർക്കും നിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ നിന്നെ അറിയാം. പിന്നെ എന്തിനാണ് നീ വിഷമിക്കുന്നത്. നിനക്ക് ഇതുമാത്രം പോരയെന്ന്.

ഉടൻ തന്നെ ഞാൻ മറുപടി പറഞ്ഞു എനിക്ക് അതു മാത്രം മതി. തനിക്ക് മറ്റു കാര്യങ്ങൾ ഒന്നും തന്നെ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നും, തന്റെ ഭർത്താവ് തനിക്കൊപ്പം ഉണ്ട് എന്നതാണ് ഭാവന ഈ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വലിയ കരുത്ത് എന്നത് അവളുടെ ഭർത്താവ് തന്നെയാണ്. ഏറ്റവും മോശം അവസ്ഥയിൽ ഭാവനക്ക് ഒപ്പം നിന്ന ഒരു വ്യക്തി തന്നെയാണ് നവീൻ. അതുകൊണ്ടുതന്നെ ഭാവനയ്ക്ക് എന്നും പ്രചോദനം നൽകാൻ നവീൻ ഒപ്പമുണ്ടാകുമെന്ന വിശ്വാസം ഭാവനയ്ക്ക് ഉണ്ട്. അതുകൊണ്ടു തന്നെ തനിക്ക് ഒരു കാര്യങ്ങളും മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് ഭാവന പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply