താൻ നന്ദിയോടെ ഓർത്തുവയ്ക്കുന്ന മുഖം – ഒരു അച്ഛനെ പോലെ ചേർത്തു പിടിച്ചിരുന്നു; ഭാവന മനസ്സ് തുറന്നു പറഞ്ഞത് കേട്ടോ !

മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും തിളങ്ങിയ താരമാണ് ഭാവന. ഭാവനയുടെ വ്യക്തിജീവിതത്തിൽ വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ആ പ്രശ്നങ്ങളെയൊക്കെ മറന്നുകൊണ്ട് ഭാവന വീണ്ടും സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഭാവന നിരവധി ചിത്രങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളുടെ ഷൂട്ടിംഗ് ഒക്കെ നടന്നുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഭാവന തൻ്റെ വിഷമ സമയത്ത് ഒന്നിച്ചുനിന്ന ആളെക്കുറിച്ച് പറയുന്ന വാക്കുകളാണ്.

ഭാവന പറയുന്നത് താൻ ഏറ്റവും നന്ദിയോടെ ഓർത്തുവയ്ക്കുന്ന മുഖം അന്തരിച്ച മുൻ എംഎൽഎ പി ടി തോമസ് സാറിൻ്റെ ആണ് എന്നാണ്. പി ടി തോമസ് സാർ ആരായിരുന്നു തനിക്ക് എന്താണ് സംഭവിച്ചത് എന്ന് ആദ്യം പുറത്തിലോകത്തെ അറിയിച്ചത്. ഈ പ്രശ്നം ഉണ്ടായത് മുതൽ തന്നെ പിടി തോമസ് സർ തന്നോട് നീതിക്കുവേണ്ടി പോരാടണമെന്ന് പറഞ്ഞിരുന്നു. പല പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായ സമയത്തും സത്യം എന്നായാലും വിജയിക്കുമെന്നും തന്നോട് അദ്ദേഹം പറഞ്ഞിരുന്നു എന്നും പറഞ്ഞു.

അതൊന്നും തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ വേർപാട് ഒരുപാട് തന്നെ വിഷമിപ്പിച്ചിരുന്നു എന്നും പറഞ്ഞു. തന്നെ അദ്ദേഹം ഒരു അച്ഛനെ പോലെ ചേർത്തു പിടിച്ചിരുന്നു. തനിക്ക് ജീവനുള്ളിടത്തോളം കാലം അദ്ദേഹത്തെ ഒരിക്കലും മറക്കുവാനും കഴിയില്ല. അദ്ദേഹത്തെ കൂടാതെ ഭാഗ്യലക്ഷ്മി ചേച്ചിയും തനിക്ക് ഒരുപാട് സഹായങ്ങളും സ്നേഹവും പിന്തുണയും തന്നിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചി തനിക്കുവേണ്ടി പലസ്ഥലങ്ങളിലും ഒരു അമ്മയോ ചേച്ചിയോ എന്നത് പോലെയൊക്കെ തനിക്കുവേണ്ടി സംസാരിച്ചിരുന്നു എന്നും പറഞ്ഞു.

തനിക്കൊപ്പം തന്നെ നിന്നിരുന്നെന്നും പറഞ്ഞു. എന്നാൽ തനിക്ക് വേദന ഉണ്ടാക്കിയ മറ്റൊരു കാര്യം തന്നെ സഹായിച്ചതിനാൽ പല സ്ത്രീകൾക്കും അവസരങ്ങൾ നഷ്ടപ്പെട്ടു എന്നതാണ്. തനിക്കൊപ്പം നിന്നവരൊക്കെ ശ്രമിക്കുന്നത് തനിക്ക് തോൽവി ഉണ്ടാവാതിരിക്കുവാനാണ്. കൂടാതെ ഭാവന പറഞ്ഞത് തന്നെ സപ്പോർട്ട് ചെയ്തത് നടിമാരായ മിയ, പാർവതി, നവ്യാനായർ, ആര്യ ബഡായി, പത്മപ്രിയ, റിമ, അനുമോൾ, കവിത നായർ, കൃഷ്ണപ്രഭ തുടങ്ങിയ ഒരുപാട് പേർ തന്നെ സപ്പോർട്ട് ചെയ്തിരുന്നു എന്നാണ്.

ഇവരെ കൂടാതെ പ്രിത്യുരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടോവിനോ, ജയസൂര്യ, സുപ്രിയ പ്രിത്യുരാജ്, ലിസി പ്രിയദർശൻ, ഷാജി കൈലാസ്, ആഷിക് അബു തുടങ്ങിയവരൊക്കെ തന്നോടൊപ്പം ഉണ്ടായിരുന്നു എന്നാണ്. ഈ പ്രശ്നത്തിൽ പോരാടാൻ തനിക്ക് ധൈര്യം തരാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. ഇപ്പോഴും താൻ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തന്നെയാണ്. എന്നെങ്കിലും ഒരിക്കൽ സത്യം ജയിക്കുമെന്ന വിശ്വാസമാണ് തന്നെ ഇപ്പോഴും മുന്നോട്ടേക്ക് നയിക്കുന്നതെന്നും ഭാവന പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply