അവർ അവർക്കിഷ്ടമുള്ളത് ഉടുക്കും ! എന്താ അതിലൊരു കുഴപ്പം ? കീറിമുറിക്കാൻ നിൽക്കുന്നവർ ഇതുകൂടി അറിയിക്കുക

നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഇടയിൽ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് ഭാവന. തൃശൂർ സ്വദേശിനിയായ ഭാവന വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തുന്നത്. നമ്മളിലെ പരിമളം എന്ന സെക്കൻഡ് ഹീറോയിന്റെ കഥാപാത്രം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചുവെങ്കിലും പിന്നെ താരത്തെ തേടിയെത്തിയത് എല്ലാം സഹനടി വേഷങ്ങളായിരുന്നു. സി ഐ ഡി മൂസ എന്ന ചിത്രത്തിൽ നായിക ആയി എത്തിയ ശേഷമാണ് നായിക ആയി അരങ്ങേറ്റം നടത്തിയത്. അതിനുശേഷം കൈ നിറയെ ചിത്രങ്ങളുമായി ഭാവന തിരക്കിലായിരുന്നു എന്നതാണ് സത്യം. തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്നെ സാന്നിധ്യം ഉറപ്പിക്കാൻ ഭാവനയ്ക്ക് സാധിച്ചു.

ഇപ്പോൾ സിനിമാലോകത്ത് സജീവ സാന്നിധ്യം കൂടിയാണ് താരം. കന്നഡ നിർമാതാവായ നവീനെയാണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. അഞ്ചു വർഷത്തോളമായി മലയാളത്തിലേക്ക് ഭാവന എത്തിയിട്ട്. മലയാള സിനിമയിൽ ഏറ്റവും അവസാനം ഭാവന അഭിനയിച്ച ചിത്രം ആദം ജോൺ എന്ന ചിത്രമായിരുന്നു. പൃഥ്വിരാജാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോൾ പുതിയൊരു ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് നടത്തുവാൻ വേണ്ടി തയ്യാറെടുക്കുകയാണ് ഭാവന. അടുത്ത കുറച്ചുകാലങ്ങളായി ഉദ്ഘാടനങ്ങളും മറ്റുമായി താരം കേരളത്തിൽ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാവനയ്ക്ക് യുഎഇ ഗോൾഡൻ വിസ നൽകി ആദരിക്കുകയും ചെയ്തു. ഗോൾഡൻ വിസ സ്വീകരിക്കുവാനും മറ്റുമായി താരം എത്തിയ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

താരത്തിന്റെ വസ്ത്രധാരണം മോശമാണ് എന്നാണ് ചിലർ പറയുന്നത്. ഒരു പ്രത്യേക രീതിയിലുള്ള ഉടുപ്പ് അണിഞ്ഞായിരുന്നു താരം എത്തിയിരുന്നത്. എന്നാൽ ഇതിനകത്ത് താരം ഒരു ബനിയൻ അണിയുകയും ചെയ്തിട്ടുണ്ട്. ശരീരത്തോട് ചേർന്നു കിടക്കുന്ന ശരീരത്തിന്റെ നിറത്തിലുള്ള ഒരു ബനിയൻ ആയിരുന്നു താരം അണിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഈ ബനിയൻ ശ്രദ്ധിക്കാൻ സാധിച്ചില്ല. എന്നാൽ ഭാവന മുകളിൽ ഇട്ട ഡ്രസ്സ്‌ മാത്രമേ ഇട്ടിട്ടുള്ളു എന്നുള്ള രീതിയിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.

ഭാവന തന്റെ ശരീരത്തിന്റെ നിറത്തിലുള്ള ഒരു വേഷം ധരിച്ചിട്ടുണ്ട് എന്ന് സൂക്ഷിച്ചു നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഈ സാഹചര്യത്തിൽ ഭാവനയ്ക്ക് എൽക്കേണ്ടതായി വന്നിരുന്നത്. ഒരു ഉദ്ഘാടനവേദിയിൽ ഒക്കെ വരുമ്പോൾ കുറച്ചുകൂടി മാന്യമായ വസ്ത്രം ധരിച്ചു കൂടെ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എല്ലാം ഉദ്ഘാടന തിരക്കുകളിൽ ആയിരുന്നു ഭാവനയെ ഫുൾ സ്ലീവ് സൽവാറിലോ സാരിയിലോ മാത്രമായിരുന്നു കാണാറുള്ളത്. ഒരുപാട് നാളുകൾക്കു ശേഷമാണ് ഇത്തരമൊരു മേക്കോവറിൽ തന്നെ ഭാവന എത്തുന്നത്. ഭാവനയുടെ ഭാഗത്തു നിന്നുള്ള യാതൊരു പ്രതികരണങ്ങളും ഇതുവരെ എത്തിയിട്ടുമില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply