ചില പ്രമുഖർ പണം കൊടുത്തു തനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിക്കുകയാണ് എന്ന് ഭാവന !

തെന്നിന്ത്യയിൽ മുൻനിര താരങ്ങൾക്കൊപ്പം നിൽക്കുന്ന നടിയാണ് ഭാവന. തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭാവന ഇപ്പോൾ. സൈബർ അറ്റാക്കുക ഇപ്പോൾ പലരും ഒരു പ്രൊഫഷൻ ആക്കി മാറ്റിയിരിക്കുകയാണ് എന്നാണ് നടി പറയുന്നത്. ചിലർ പൈസ കൊടുത്ത് ചിലരെ കൊണ്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിക്കാറുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട് എന്ന് നടി പറയുന്നു. ചിലർ പണം ഓഫർ ചെയ്തുകൊണ്ട് ചില ആളുകളെകൊണ്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിക്കുന്നു എന്നാണ് ഭാവന പറയുന്നത്.

ഇങ്ങനെയൊക്കെ തനിക്കെതിരെ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും നടി പറയുന്നു. ഒരാളെ ഈ രീതിയിൽ നശിപ്പിക്കണമെന്നും ഒരാൾ അഭിനയിച്ച സിനിമയെ ഈ തരത്തിൽ നശിപ്പിക്കണം എന്നുമൊക്കെ കണക്കുകൂട്ടി ചിലരൊക്കെ ആർക്കൊക്കെയോ പണം കൊടുത്തുകൊണ്ട് എന്തൊക്കയോ എഴുതിപ്പിക്കുന്നു. തന്നോട് ഒരു പരിചയവുമില്ലാത്ത താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായ ആളുകളൊക്കെ എന്തിനാണ് തന്നോട് ഇങ്ങനെ കാണിക്കുന്നത് എന്നാണ് നടി ചോദിക്കുന്നത്. താൻ അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം തന്നെ അറിയുന്നവരാണ് മിക്കവരും. പിന്നെ എന്തിനാണ് ഇവർ എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഭാവന ചോദിക്കുന്നത്.

സിനിമ കണ്ടതിലൂടെ അല്ലാതെ ഒരു പരിചയവുമില്ലാത്ത ഒരാളെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നാണ് താരത്തിന്റെ ചോദ്യം. എന്നും എപ്പോഴും തന്റെ കൂടെ തനിക്ക് കരുത്തായി നിന്ന സുഹൃത്ത് ബന്ധങ്ങളും തിരിച്ചു വരണം എന്നുള്ള ഉറച്ച ചിന്തകളുമാണ് വീണ്ടും തന്നെ സിനിമയിൽ സജീവമാക്കിയത് എന്ന് ഭാവന തുറന്നു പറയുന്നു. “ന്റെക്കാക്കക്കൊരു പ്രേമണ്ടാർന്നു” എന്നാ പുതിയ മലയാള ചിത്രത്തിലൂടെ ഭാവന വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. “ഹണ്ട്” എന്ന മലയാള ചിത്രത്തിലാണ് താരം ഇപ്പോൾ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷാജി കൈലാസാണ് ഹണ്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

2006ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന മലയാള ചിത്രത്തിന് ശേഷം ഇത് ആദ്യമായാണ് ഷാജി കൈലാസും ഭാവനയും മറ്റൊരു ചിത്രത്തിലൂടെ ഒന്നിക്കുന്നത്. ഏകദേശം 5 വർഷങ്ങൾക്ക് ശേഷമാണ് ഭാവന ഒരു മലയാള ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നത്. ഹണ്ട് ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണെന്നാണ് ഇതുവരെ കിട്ടിയ സൂചന. രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി സുരേഷ് കുമാർ, നന്ദു അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

story highlight – bhavana about social media posts against her

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply