എവിടെ പോണ് ? അകത്ത് കയറടി – നിന്നെ കൊണ്ട് ഞാൻ ഇത് ചെയ്യിപ്പിച്ചേ വിടു എന്ന് അങ്ങേര് – അന്ന് നടന്നത് തുറന്ന് പറഞ്ഞു ഭാഗ്യ ലക്ഷ്മി

മലയാളികൾക്ക് വളരെ സുപരിചിതമായ ശബ്ദമാണ് ഭാഗ്യലക്ഷ്മിയുടെ. മലയാളത്തിലെ ഒട്ടുമിക്ക നായികമാർക്കും ഡബ്ബ് ചെയ്തിരിക്കുന്നത് ഒരുപക്ഷേ ഭാഗ്യലക്ഷ്മി തന്നെയായിരിക്കും. ഏതാണ്ട് നാല് പതിറ്റാണ്ടുകളോളം നിലനിൽക്കുന്ന ഒരു ശബ്ദസൗന്ദര്യം ആണ് ഭാഗ്യലക്ഷ്മിയുടെ എന്ന് തന്നെ തുറന്നു പറയേണ്ടിയിരിക്കുന്നു. വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നായികമാരുടെ ശബ്ദത്തിന് പിന്നിൽ ഭാഗ്യലക്ഷ്മി ആണ്. എന്നാൽ സിനിമയിൽ നിന്ന് വളരെ മോശമായ ചില അനുഭവങ്ങൾ ഒക്കെ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി.

ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് അടുത്ത സമയത്ത് നൽകിയ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്മി ഈ കാര്യത്തെക്കുറിച്ച് ഒക്കെ വെളിപ്പെടുത്തിയിരുന്നത്. ഡബ്ബ് ചെയ്തു കൊണ്ടിരുന്നത് ഒരു റേ,പ്പി, ങ് സീനിന് വേണ്ടിയായിരുന്നു ഡബ്ബിങ്. അത് ശരിയാവുന്നില്ല.

പലവട്ടം ഇതുതന്നെ സംവിധായകൻ പറയുകയും ചെയ്യുന്നു. അപ്പോൾ ഞാൻ അങ്ങോട്ട് ചോദിച്ചു. സാർ ഞാൻ അല്ലല്ലോ റേ, പ്പിം, ഗ് സീൻ ശരിയാക്കേണ്ടത്. അത് ആ ഭാഗം ചെയ്യുന്ന വി-ല്ലന്റെ കടമയല്ലേ.? എനിക്കിങ്ങനെ അലറി വിളിക്കാൻ അല്ലേ സാധിക്കുകയുള്ളൂ എന്ന് ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഡയറക്ടറുടെ ഭാവം മാറി. നിങ്ങൾക്ക് മര്യാദയ്ക്ക് ഒരു റേ, പ്പി, ങ്, സീൻ പോലും ഡബ്ബ് ചെയ്യാൻ സാധിക്കില്ല എങ്കിൽ, നിങ്ങൾ ഒരു വലിയ ഡബ്ബിങ് ആർട്ടിസ്റ്റ് ആണെന്ന് പറയുന്നത് ശരിയാണോ എന്ന് ചോദിച്ച് ഒരു വൃത്തികെട്ട വാക്ക് കൂടി അയാൾ ഉപയോഗിച്ചു.

അത് കേട്ടപ്പോൾ ഞാൻ ആവേശത്തോടെ സോറി എനിക്ക് ഡബ്ബിങ് ചെയ്യാൻ താൽപര്യമില്ല എന്ന് പറയുകയായിരുന്നു. അതിനുശേഷം പുറത്തേക്കിറങ്ങി ഉടനെ തന്നെ അയാൾ മറ്റൊരു ഭാവത്തോടെ അങ്ങനെ നീ പോകുമോ എന്നാൽ നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചെ ഞാൻ വിടു കേറടി അകത്ത് എന്ന് പറഞ്ഞു. ഇനി എടി എന്ന് വിളിച്ചാൽ നീ വിവരമറിയുമെന്ന് ഞാൻ അയാൾക്ക് ഒരു മുന്നറിയിപ്പ് നൽകി. ഇനിയും വിളിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു കൊണ്ട് ഒരിക്കൽ കൂടി അയാൾ എന്നെ എടി എന്ന് വിളിച്ചു. ഞാൻ അയാൾക്ക് ഒരു അടി കൊടുത്തു. അതിനു ശേഷം അവിടെ നിന്നും പുറത്തിറങ്ങി. സ്റ്റുഡിയോയിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്.

സ്റ്റുഡിയോയുടെ ഓണർ ആയ എവിഎം ശരവണൻ സാർ വെളിയിൽ ഉണ്ട്. അദ്ദേഹം എന്നോട് എന്ന അമ്മ കാര്യമെന്ന് തിരക്കുകയും ചെയ്തു. ഞാൻ പറഞ്ഞു സർ എടി പൊടി എന്നൊക്കെ വിളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. അങ്ങനെ ഡബ് ചെയ്യാൻ സാധിക്കില്ല എന്ന് ഉടനെ തന്നെ സർ അയാളോടെ ചെന്ന് പറഞ്ഞു ഈ സ്റ്റുഡിയോയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ ഒന്നും സാധിക്കില്ല എന്ന്. തുടർന്ന് ഭാഗ്യലക്ഷ്മി എന്റെ കാറിൽ വീട്ടിൽ പൊയ്ക്കോളൂ എന്നും പറഞ്ഞു എന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply