കാവ്യയേക്കാൾ എന്തുകൊണ്ടും മികച്ചത് മഞ്ജു തന്നെയാണ് എന്ന് ഭാഗ്യലക്ഷ്മി !

മലയാള സിനിമ ഒരേപോലെ ചർച്ച ചെയ്ത് രണ്ട് നായികമാരാണ് മഞ്ജു വാര്യരും കാവ്യാ മാധവനും മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള രണ്ട് താരങ്ങളാണ്. ഇരുവരും പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ തിരികെ മലയാളസിനിമയിലേക്ക് വന്നു. ഇപ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും സ്വന്തമാക്കി മലയാളത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം. മഞ്ജു വാര്യരെ കുറിച്ചും കാവ്യാമാധവനെ കുറിച്ചും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇരുവരും തമ്മിൽ നിരവധി സാമ്യതകൾ ആണുള്ളത് എന്ന് എടുത്തു പറയണം. അതിൽ ഒന്നാമത്തെ സാമ്യതയെന്നത് മഞ്ജു വാര്യർ ദിലീപിന്റെ ആദ്യഭാര്യയും കാവ്യാ മാധവൻ ദിലീപിന്റെ നിലവിലെ ഭാര്യയുമാണ്. ഇവരെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്.. എത്ര മികച്ച അഭിനയം കാഴ്ച വെച്ചാലും കൃത്യതയുള്ള ഡബ്ബിങ് ഉണ്ടെങ്കിൽ മാത്രമേ കഥാപാത്രത്തിന് പൂർണത ലഭിക്കുകയുള്ളൂ. നടി പാർവതി ഒരു സിനിമയിൽ ഡബ്ബ് ചെയ്യുവാൻ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു പാർവതി സ്വന്തമായി ചെയ്യണം എന്ന്.

അങ്ങനെ ഞാൻ പാർവതിയെ മൈക്കിന്റെ അടുത്തു കൊണ്ടുചെന്ന് നിർത്തുകയും ചെയ്തിരുന്നു. പാർവതിയുടെ പ്രശ്നം എന്താണെന്ന് വച്ചാൽ പാർവതി വളരെ പതുക്കെയാണ് സംസാരിക്കുന്നത്. ദേഷ്യപ്പെട്ട് സീനിൽ പോലും അതിനുള്ള ഒരു പവർ ഉണ്ടാവില്ല പാർവ്വതിക്ക്. ശബ്ദത്തിന് ശക്തി ഇല്ലെങ്കിലും മുഖഭാവം വളരെ കൃത്യമായി തന്നെ വരികയും ചെയ്യും. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ കാവ്യയോട് ഇതു നീ തന്നെ ഡബ്ബ് ചെയ്യാൻ പറഞ്ഞു. നീ തന്നെ ഡബ്ബ് ചെയ്യും എന്ന്. കാവ്യ തനിക്ക് കഴിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തത്. ഡബ്ബ് കാര്യത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് മഞ്ജു വാര്യർ തന്നെയാണ് എന്നെ ഞാൻ പറയൂ. തൂവൽകൊട്ടാരം എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. അത് ക്ലിക്ക് ആവുകയും തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ ചെയ്യണമെന്ന് മഞ്ജു വാശിപിടിക്കുകയും ഒക്കെ ചെയ്തു.

അതാണ് മഞ്ജുവിന് ഒരു നടി എന്ന നിലയിൽ പൂർണത കൈവരിക്കുവാൻ സാധിച്ചത്. മഞ്ജുവിനെ പോലെ തന്നെ കഴിവുള്ള മറ്റു ചില നടിമാരും ഇവിടെ ഉണ്ട്. പക്ഷേ അവരെ മഞ്ജുവിനോട് ഒപ്പം അംഗീകരിക്കാതിരിക്കാൻ ഉള്ള കാരണം മറ്റ് ഡബ്ബിങ്ങിൽ ആർട്ടിസ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ട് തന്നെയായിരിക്കാം എന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കാവ്യയെക്കാളും എന്തുകൊണ്ടും മികച്ച അഭിനേത്രിയെന്ന് മഞ്ജു വാര്യരെ വിളിക്കാൻ സാധിക്കുമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

story highlight – manju warrier and kavyamadhavan actiong – differentiate by bahyalakshmi dubbing artist

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply