വീട്ടിലേക്ക് അവർ ഗുണ്ടകളെപ്പോലെ ബൈക്കിൽ വന്നു – അങ്ങനെ ചെയ്യാൻ മോഹൻലാലിന് പറ്റില്ലെന്ന് പറയുകയും ചെയ്തു ! വെളിപ്പെടുത്തലുമായി സംവിധായകൻ ഭദ്രൻ

മലയാള സിനിമയുടെ ഏറ്റവും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലും തിലകനും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ “സ്ഫടികം”. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 27 വർഷത്തിന് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോൾ നിറഞ്ഞ കയ്യടികളോട് ആടു തോമയെ വീണ്ടും സ്വീകരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. അന്ന് ലഭിച്ച അതേ സ്വീകാര്യതയാണ് ഇന്നും ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമ വീണ്ടും തിയേറ്ററിൽ എത്തിക്കാൻ ഉള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ. മോഹൻലാൽ ഫാൻസ്‌ കാരണമാണ് വീണ്ടും “സ്ഫടികം” തീയേറ്ററുകളിൽ എത്തിച്ചത് എന്ന് ഭദ്രൻ തുറന്നു പറഞ്ഞു. ഒരുപാട് ആളുകൾ അഭ്യർത്ഥിച്ച ഒരു കാര്യമായിരുന്നു സ്പടികം വീണ്ടും തിയേറ്ററുകളിൽ എത്തിക്കണമെന്ന്. താര രാജാവിന്റെ പിറന്നാൾ ദിനത്തിൽ പ്രൊജക്ടർ ഉപയോഗിച്ച് ചിലർ ഈ ചിത്രം പ്രദർശിപ്പിക്കും ആയിരുന്നു എന്നും ഭദ്രൻ പറഞ്ഞു.

ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് മോഹൻലാലും ഭദ്രനും നടത്തിയ ഫേസ്ബുക്ക് ലൈവിലൂടെയാണ് സംവിധായകൻ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. “സ്ഫടികം” വീണ്ടും തിയേറ്ററുകളിൽ എത്താൻ പ്രധാന കാരണം മോഹൻലാലിന്റെ ജന്മദിനങ്ങളാണ് എന്ന് ഭദ്രൻ തുറന്നു പറയുന്നു. മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിൽ നിന്ന് ഒരുപാട് ആളുകൾ 30- 40 മോട്ടോർ സൈക്കിളുകളിൽ ഭദ്രന്റെ വീട്ടിലേക്ക് വരും.

ഗുണ്ടകളെ പോലെയാണ് അവർ വീട്ടിലേക്ക് വരിക. എന്നിട്ട് വെള്ള സ്ക്രീനിൽ “സ്ഫടികം” സിനിമ കാണിക്കണമെന്ന് ഭദ്രനോട് അഭ്യർത്ഥിക്കും. അതു പോലെ കല്യാണ ചടങ്ങുകളിൽ “സ്ഫടികം”ത്തിന്റെ ആദ്യ പകുതി ഉണ്ടെന്ന് പറഞ്ഞ് തെങ്ങിൻ തുണി വലിച്ചുകെട്ടി പ്രൊജക്ടർ എല്ലാം സംഘടിപ്പിച്ച് അവർ ഇരുന്ന് കാണും. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ചിത്രത്തിന് ഇത്രയും ഒരു എനർജി നിലനിർത്താൻ കഴിയുന്നത് കൊണ്ടാണ് ചിത്രം റീറിലീസ് ചെയ്യണം എന്ന തോന്നലുണ്ടായത് എന്ന് സംവിധായകൻ പറയുന്നു.

“സ്ഫടികം” എന്ന ചിത്രത്തിൽ ഒരു ഫൈറ്റിന് ശേഷം ഓടുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് മോഹൻലാൽ ചാടുന്ന രംഗമുണ്ട്. അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് അന്ന് ചിരിച്ചുകൊണ്ട് ലാൽ ചോദിച്ചിരുന്നു. അന്ന് സംവിധായകൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ലാലിന് പറ്റില്ലായിരിക്കും എന്നാൽ ആടു തോമയ്ക്ക് പറ്റും എന്ന് ഭദ്രൻ അന്ന് പറഞ്ഞു. ഇന്നും ആ രംഗത്തിന് പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടികളാണ് തിയേറ്ററുകളിൽ മുഴങ്ങുന്നത്.

ടിവിയിൽ എത്ര തവണ വന്നാലും വീണ്ടും വീണ്ടും മലയാളികൾ കണ്ടിരിക്കുന്ന ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ നായകനായ “സ്ഫടികം”. മോഹൻലാലിൻറെ ആട് തോമയുടെ നായിക ആയി എത്തിയത് ഉർവശി ആണ്. പുതിയ മേക്കിങ്ങിലൂടെ “സ്പടികം” എന്ന ചിത്രത്തിനെ വീണ്ടും മലയാളികളിലേക്ക് എത്തിക്കുകയാണ് സംവിധായകൻ ഭദ്രൻ

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply