പ്രസവശേഷം തന്റെ ശരീരത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞു ഭാമ ! താരം ചെയ്ത പുതിയ വീഡിയോ കണ്ടോ ? താൻ കുറച്ചത് ഇങ്ങനെയാണ്..

മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ വളരെ പെട്ടെന്ന് സാധിച്ച ഒരു താരമാണ് ഭാമ. നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് ഭാമ സ്വന്തമാക്കിയത്. വിവാഹശേഷം സിനിമയിൽ നിന്നും വലിയൊരു ഇടവേളയെടുത്ത ഭാമ സോഷ്യൽ മീഡിയയിലൂടെ പിന്നീട് തങ്ങളുടെ വിശേഷങ്ങൾ അറിയിക്കാൻ തുടങ്ങിയിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇപ്പോൾ താരത്തിനുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് പുതുപുത്തൻ വീഡിയോകൾ ഒക്കെ താരം പങ്കുവയ്ക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ഭാമ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകളുടെ പിറന്നാളിന് ശേഷം ഒരുപാട് നാളുകൾക്കുശേഷമാണ് യൂട്യൂബിൽ ഒരു വീഡിയോയുമായി ഭാമയെത്തുന്നത്.

തന്റെ വെയിറ്റ് ലെസ്സ് ജെർണിയാണ് ഈ ഒരു വീഡിയോയിലൂടെ ഭാമ പറയുന്നത്. താനൊരു ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് ഈ വെയിറ്റ് ലോസ് പിന്തുടർന്നത്. ഭക്ഷണത്തിലൂടെയും മറ്റുമാണ് ഇത് തനിക്ക് മനോഹരമായ ഡയറ്റ് ചെയ്യാൻ സാധിച്ചത് എന്നുമൊക്കെയാണ് പറയുന്നത്. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് നമ്മളെ മടി പിടിച്ചിരിക്കാൻ ഇവർ സമ്മതിക്കില്ല എന്നതാണ്. മടിപിടിക്കുന്നതിന് മുൻപ് തന്നെ ഇവർ നമ്മളെ വിളിച്ചുകൊണ്ട് ചോദിക്കും. എന്തൊക്കെയാണ് ചെയ്തത് എന്ന്. അങ്ങനെ ഒരാൾ നമ്മളെ എപ്പോഴും വിളിച്ചു ചോദിക്കുമ്പോൾ നമുക്ക് മടിപിടിച്ച് ഇരിക്കാൻ തോന്നില്ല എന്നതാണ് സത്യം. അങ്ങനെയാണ് താനും ഈ ഒരു കാര്യം ചെയ്തു തുടങ്ങുന്നത് എന്ന് പറയുന്നുണ്ടായിരുന്നു.

ഭാമയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. താൻ കഴിക്കുന്ന ഭക്ഷണരീതിയെക്കുറിച്ച് ഒക്കെ വ്യക്തമായി തന്നെ പറയുന്നുണ്ടായിരുന്നു. രാവിലെ കഴിക്കുന്നത് ചപ്പാത്തിയും പയർ കറിയുമാണ്. പിന്നീട് ഉച്ചയാകുമ്പോൾ ചപ്പാത്തിയും മുട്ടയുടെ വെള്ളയും കൂടി കഴിക്കും. ഇല്ലെങ്കിൽ ചിക്കൻ ആയിരിക്കും. ഇങ്ങനെയാണ് അവരുടെ ഡയറ്റിന്റെ രീതി എന്ന് പറയുന്നത്. പിന്നെ ജ്യൂസ് കുടിക്കണം എന്ന് പറയാറുണ്ട്. രാവിലെ എട്ടുമണി മുതൽ വരെയുള്ള സമയത്താണ് ഭക്ഷണം കഴിക്കേണ്ടത്.

എങ്കിലും എനിക്ക് അത് കുറച്ചു മുന്നോട്ട് ഒക്കെ പോകാറുണ്ട്. ഉച്ചയ്ക്ക് ആണെങ്കിലും ഒന്നര മുതൽ ഒന്നേമുക്കാൽ വരെയുള്ള സമയത്ത് ഭക്ഷണം കഴിക്കണമെന്നാണ് അവർ പറയുന്നത്. അതും എനിക്ക് കുറച്ച് മുൻപോട്ട് പോകാറുണ്ട്. വൈകുന്നേരം കഴിക്കേണ്ടത് 7 മണി മുതൽ 7.45 വരെയുള്ള സമയത്താണ്. ആ സമയത്ത് ഭക്ഷണം കഴിക്കുന്നത് പകരം പാലാണ് കുടിക്കുന്നത്. പാലിൽ കുറെ സാധനങ്ങൾ ആഡ് ചെയ്യാറുണ്ട്. മഞ്ഞള്, ക്യാഷു പൗഡർ അങ്ങനെ കുറെ സാധനങ്ങൾ പാലിൽ വേണമെന്നും അവർ പറഞ്ഞിട്ടുണ്ട് എന്നാണ് ഭാമ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply