ആദ്യ രാത്രിയിൽ വധൂവരന്മാരോടൊപ്പം മണിയറയിൽ മൂന്നാമതൊരാളോ ! എന്തൊരു വിചിത്ര ആചാരം – ആദ്യരാത്രിയിലെ കാര്യങ്ങൾ പഠിപ്പിക്കാൻ ആണ് ഇയാൾ വധൂവരന്മാരോടൊപ്പം കിടക്കുന്നത്

പലതരത്തിലുള്ള വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് നമ്മുടെ ലോകം. ഓരോ നാട്ടിലുള്ള മനുഷ്യരും പല കാര്യങ്ങൾക്കൊണ്ടും വ്യത്യസ്തരാണ്. ഓരോ സ്ഥലത്തുമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വസ്ത്രധാരണ രീതിയും, ഭാഷയും, ജാതിയും, നിറവും, മതവും, സംസ്കാരവും ഒക്കെ വ്യത്യസ്തമാണ്. പലതരത്തിലുള്ള ആചാരങ്ങളും അനാചാരങ്ങളും ഒക്കെ സമൂഹത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. അതുപോലെതന്നെ പലതരത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നു.

അന്ധവിശ്വാസത്തിൻ്റെ പേരിൽ പല അക്രമങ്ങളും നടക്കുന്നുണ്ട്. അമിതമായാൽ അമൃതും വിഷം എന്ന പഴഞ്ചൊല്ല് പോലെയാണ് ഈ കാര്യങ്ങളും. അന്ധവിശ്വാസം കൂടിയതുകൊണ്ട് തന്നെ പലതരത്തിലുള്ള ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ആചാരം ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ വിചിത്രവും വ്യത്യസ്തവുമായ രീതിയിലുള്ള ആഫ്രിക്കയിലെ ഗോത്രവർഗക്കാർക്കിടയിലുള്ള ആചാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് .

വിവാഹം എന്നത് രണ്ട് വ്യക്തികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷമാണ്. ഒരോ സ്ഥലത്തും ഓരോ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടത്തുന്നത്. ആഫ്രിക്കൻ രാജ്യത്തെ ഗോത്രവർഗ്ഗക്കാർക്കിടയിലുള്ള ഒരു ആചാരമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. എല്ലാവർക്കും അവരുടെ വിവാഹ നിമിഷങ്ങൾ മനോഹരമാക്കാൻ ആഗ്രഹങ്ങൾ ഉണ്ട്. ആദ്യരാത്രി മനോഹരവും മനസ്സിൽ എപ്പോഴും ഓർമ്മിച്ചു വയ്ക്കുവാനും ആഗ്രഹമുള്ളതാണ്.

വിവാഹ രാത്രി രണ്ടു വ്യക്തികളുടെ സ്വകാര്യ നിമിഷമാണ്. സ്വകാര്യ നിമിഷത്തിലേക്ക് മൂന്നാമതൊരാൾ കൂടി എത്തിനോക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാർക്കിടയിലെ ഒരു ആചാരമാണ് അവരുടെ വിവാഹത്തിൻ്റെ ആദ്യരാത്രി മൂന്നാമത് ഒരാൾ കൂടി മണിയറയിൽ ഉണ്ടാവുക എന്നത്. ഗോത്രവർഗ്ഗത്തിലെ മുതിർന്ന ഒരു സ്ത്രീയോ അല്ലെങ്കിൽ വധുവിൻ്റെ മാതാവോ ആയിരിക്കും ഈ മൂന്നാമത്തെയാൾ.

വിവാഹ രാത്രിയിൽ മണിയറയിൽ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കാനും പഠിപ്പിക്കുവാനുമൊക്കെയാണ് മറ്റൊരാൽകൂടി മണിയറയിലേക് വരുന്നത്. ആദ്യരാത്രിയിൽ വധുവിനും വരനും ഒപ്പം മറ്റൊരാൾ കൂടി ഉണ്ടാകുമ്പോൾ അവർക്ക് സ്വകാര്യ നിമിഷങ്ങൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സ്വന്തം മാതാവിന് ഒപ്പമോ അല്ലെങ്കിൽ ഏതെങ്കിലും മുതിർന്ന സ്ത്രീയോടൊപ്പം തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പങ്കിടുക എന്നത് വളരെ മോശം പ്രവൃത്തിയായാണ് മറ്റു സ്ഥലങ്ങളിലെ ജനങ്ങൾ കരുതുന്നത്.

ഈ ആചാരം എല്ലാവർക്കും അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത്തരം ആചാരങ്ങൾ ഇപ്പോഴും ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. ഇതൊക്കെ മാറേണ്ട സമയമായെന്നും ഇതൊക്കെ അനാചാരങ്ങൾ ആണെന്നും പലരും പറയുന്നുണ്ട്. ആഫ്രിക്ക രണ്ടാമത്തെ വലിയ ഭൂഖണ്ഡമാണ്. ആഫ്രിക്കയിൽ മൂവായിരത്തോളം വ്യത്യസ്ത സംസ്കാരങ്ങളും ഗോത്രങ്ങളും ഉണ്ട്
പലതരത്തിലുള്ള വിചിത്രമായ വിവാഹ ചടങ്ങുകൾ ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. രസകരമായ പലചടങ്ങുകളും അതിലുണ്ട്.

ആഫ്രിക്കയിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നിരവധി അത്ഭുതങ്ങൾ ഉണ്ട്. ഇവിടുത്തെ ഭൂപ്രകൃതി സാഹിത്യകാരന്മാരെയും സഞ്ചാരികളെയും ആകർഷിക്കുന്നവയാണ്. ആഫ്രിക്കക്കാർ കരകൗശലത്തിൽ മിടുക്കരാണ്. പലതരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പലതും ഉണ്ടാക്കുന്നു. ആഫ്രിക്കൻ സംസ്കാരത്തിൽ നാടോടിക്കഥകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ കഥകൾ പറയുന്നതിന് വ്യത്യസ്തമായ ആചാരങ്ങളും ചടങ്ങുകളൊക്കെയുമുണ്ട്. ആഫ്രിക്കൻ കഥകൾക്കൊക്കെ തന്നെ ചില പ്രത്യേകതകൾ ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply